സക്കാത്ത് സെല്‍

നിശ്ചിത പരിധിയെത്തിയാല്‍ തന്റെ ധനത്തിനും സമ്പത്തിനും ഓരോ മുസ്ലിമും നല്കേയണ്ട നിര്ബനന്ധ ദാനമാണ് സകാത്ത്. ചോദിച്ചു വരുന്നവന് ഏതാനും നാണയത്തുട്ടുകള്‍ നല്കിേ ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു രീതിയായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. സകാത്ത് ധനികന്റെ ഓദാര്യമല്ലെന്നും, ദരിദ്രന്റെ അവകാശമാണെന്നുമുള്ള ഇസ്ലാമിക നിയമം സംഘടന ജനങ്ങളെ പഠിപ്പിക്കുകയും, സകാത്തിന്റെ സംഘടിത സംഭരണത്തിനും വിതരണത്തിനുമുള്ള സംവിധാനങ്ങള്‍ സക്കാത്ത് സെല്‍ രൂപീകരണത്തിലൂടെ എല്ലാ ശാഖകളിലും നടപ്പാക്കുകയും ചെയ്യുന്നു. ഇതുമൂലം വമ്പിച്ച സാമൂഹ്യ സേവനപരിപാടികളാണ് പല ശാഖകളിലും നടക്കുന്നത്.