- kju Kerala Jam 'iyyathul Ulama കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാരുടെ സേവനങ്ങളെ ഏകോപിപ്പിച്ച് കേരളം മുഴുക്കെ ആദര്‍ശ പ്രചാരണം നടത്താനുദ്ദേശിച്ച് 1924 ല്‍ രുപീക്രതമായ കേരളത്തിലെ ആദ്യ മുസ്‌ലിം പണ്ഡിത സംഘടനയാണ് കേരള ജംഇയ്യത്തുല്‍ ഉലമ അഥവാ കെ. ജെ. യു.
- knm Kerala Nadvathul Mujahideen പ്രബോധനസംസ്കരണയത്നങ്ങളില് ബഹുജന പങ്കാളിത്തം വ്യവസ്ഥപ്പെടുത്തുന്നതിനായി 1950 ല്‍ രൂപംകൊണ്ട കേരള നദ്വത്തുല്‍ മുജാഹിദീന്‍ കേരള മുസ്ലിംകള്ക്ക് സംഘടിത രൂപത്തിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വേദി ഒരുക്കുന്നു
- ism Ithihadu Shubbanil Mujahideen മത പ്രബോധന രംഗത്തെ യുവാക്കളുടെ കേരളത്തിലെ ആദ്യത്തെ സംഘടനയാണ് ഐ.എസ് എം.യുവാക്കള്‍ക്കുവേണ്ടി ഒരു പ്രത്യേക പ്രവര്‍ത്തന വേദി ഒരുക്കിക്കൊടുക്കുക എന്നത് ലക്ഷ്യം വെച്ച് കൊണ്ട് കെ. എന്‍. എം- ഐ .എസ്.എം–നു രൂപം നല്‍കിയത്.
- msm Mujahid Students Movement ‘പഠനം, ചിന്ത, സമര്‍പ്പണം ‘ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്തഥി സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ട് കെ.എന്‍.എം 1970ല്‍ രൂപം കൊടുത്ത വിദ്യാര്തഥി വിഭാഗമാണ് മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് അഥവാ എം. എസ്. എം.
- mgm Muslim Girls and Womens Movement സ്ത്രീകള്‍ക്കിടയിലെ ഇസ്ലാമിക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1987 ല്‍ രൂപീകൃതമായ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്മെന്റ് സ്ത്രീധനം, ആഭരണ ഭ്രമം, മറ്റനാചാരങ്ങള്‍ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്
Welcome to KNM Official Portal
കേരള നദു-വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) വെബ് പോര്‍ട്ടലിലേക്ക് സ്വാഗതം. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തന രംഗത്ത് മുമ്പില്‍ നടന്ന പ്രസ്ഥാനമായ കെ.എന്‍.എം അതിന്റെ പ്രവര്‍ത്തന വീഥിയില്‍ പുതിയൊരു കാല്‍വെപ്പായി അത്യാനുധിക സാങ്കേതിക സങ്കേതങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന വളരെ ബൃഹത്തായ സംരംഭമാണ് അതിന്റെ വെബ് പോര്‍ട്ടല്‍.
-
ഇരുളിന്റെ ഇന്നലെകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും
കെ.സി. മുഹമ്മദ് മൗലവി മാറഞ്ചേരി കേരള ജംഇയ്യത്തുല്‍ ഉലമ’ എന്ന പണ്‌ഡിതസഭയും അതിനെ തുടര്‍ന്ന് രൂപീകൃതമായ `കേരള നദ്‌വത്തുല്‍ മുജാഹിദീനും’ ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പരിശുദ്ധ ദീനല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും അതിന്റെ വ്യാഖ്യാനവിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവാചക ചര്യയും അവലംബമാക്കിയാണ് സംഘടന പ്രവര്‍ത്തിച്ചു വരുന്നത്. സച്ചരിതരായ സലഫുകളുടെ മഹിത മാതൃക പിന്‍പറ്റി പ്രവര്‍ത്തിച്ചു തുടങ്ങിയ സംഘടനക്ക് ഒരുപാട് എതിര്‍പ്പുകളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. സൃഷ്‌ടി കര്‍ത്താവായ അല്ലാഹുവിനെമാത്രം ആരാധിക്കുക, ആരാധനയുടെ സത്തയായ പ്രാര്‍ത്ഥനയും അവനോട് [...]
-
തൗഹീദ് വിശുദ്ധിക്ക് വിമോചനത്തിന് കെ.എന്‍.എം മുജാഹിദ് സംഗമം 2013 ഏപ്രില്‍ 28 ഞായര്‍, കാഴിക്കോട്-കടപ്പുറം
ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നാശമുണ്ടാക്കരുതെന്ന ക്വുര്‍ആനിക വചനത്തിന്റെ ആശയത്തെകുറിച്ച് ഗൗരവത്തോടെ ചിന്തിക്കണമെന്നാണ് വര്‍ത്തമാനകാല സാഹചര്യം ഉണര്‍ത്തുന്നത്. ദൈവദൂതന്മാര്‍ പഠിപ്പിച്ച ഏകദൈവാരാധനയില്‍ നിന്നും മനുഷ്യരെ വഴിപിഴപ്പിക്കാന്‍ എക്കാലത്തും പൈശാചികദുര്‍ബോധനത്തിന് വിധേയരായവര്‍ ശ്രമിച്ചിട്ടുണ്ട്. മാനവരാശിയുടെ ചരിത്രം സൂക്ഷ്‌മമായ പഠനത്തിന് വിധേയമാക്കുമ്പോള്‍ എങ്ങനെയാണ് ഏകദൈവാരാധനയില്‍ നിന്ന് അവര്‍ ബഹുദൈവാരാധനയിലേക്ക് വഴുതിയത് എന്ന് ബോധ്യമാകും. മനുഷ്യരുടെ എക്കാലത്തെയും ശത്രുവായ പിശാച് നിരന്തരം പണിപ്പെടുന്നത് തൗഹീദില്‍ നിന്ന് മനുഷ്യരെ അടര്‍ത്തിയെടുക്കാനാണ്. ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിന് നേരെ ഏതെല്ലാം രൂപത്തിലുള്ള ആക്രമണങ്ങളാണ് ഉണ്ടാവുന്നത്. ഇസ്‌ലാംവിരോധികളുടെ [...]
-
ജിന്ന്: ചോദ്യവേഷത്തില്‍ വരുന്ന മറുപടികള്‍
ഇ.കെ.എം. പന്നൂര്‍ ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്കാണെന്നു പറയുന്നവരോട് സക്കരിയ്യാ സ്വലാഹിയും കൂട്ടരും ചോദിക്കുന്ന ചോദ്യങ്ങള്‍ വേഷംമാറിവന്ന മറുപടികളാണ്. ജിന്നുകളുടെ സഹായം തേടിയ സുലൈമാന്‍ നബി ശിര്‍ക്ക് ചെയ്‌തുവെന്നു പറയേണ്ടിവരില്ലേ എന്ന ചോദ്യത്തിലടങ്ങിയത് ജിന്നുകളോട് സഹായം തേടാമെന്നാണ്. ആ ചോദ്യത്തിന്ന് സുലൈമാന്‍ നബിയുടേത് മുഅ്‌ജിസത്താണെന്ന് പറഞ്ഞവരോട്, ശിര്‍ക്കായ കാര്യം മുഅ്‌ജിസത്തായി കൊടുക്കുമോ എന്ന് മറുചോദ്യം ചോദിക്കുമ്പോള്‍ അതിലടങ്ങിയത് ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്കുമല്ല, ഹറാമുമല്ല എന്നും അനുവദനീയമാണ് എന്നുമാണ്. ഇത് രണ്ടിലുമടങ്ങിയ മറ്റൊരാശയം ജിന്ന് ഭൗതികജീവിയാണെന്നുമാണ്. ഫൈസല്‍ [...]
-
ജിന്ന് ഭൗതികമല്ല, അഭൗതികം തന്നെ-2
കെ.സി.മുഹമ്മദ് മൗലവി മാറഞ്ചേരി ജിന്നുകളോട് അവരുടെ കഴിവില്‍പെട്ട കാര്യം ചോദിക്കുന്നതിന് വിരോധമില്ല എന്നു പറയുന്നവര്‍ അനുബന്ധമായി ചില ഉപാധികള്‍ കൂടി വെക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതിലൊന്നാമത്തേത് മുസ്‌ലിമായ ജിന്നുകളോട് മാത്രമേ സഹായം ചോദിക്കാന്‍ പാടുള്ളൂ. കാഫിറായ ജിന്നിനോട് ചോദിക്കാന്‍ പാടില്ല എന്നതാണ്. മനുഷ്യരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ മനുഷ്യരോടു ചോദിക്കുന്നതില്‍ വിരോധമില്ല എന്നു സമ്മതിക്കുന്നവരാണല്ലോ നാം. അവിടെയൊന്നും മുസ്‌ലിം കാഫിര്‍ എന്നിങ്ങനെയുള്ള തരംതിരിവുകള്‍ പറയുന്നില്ല. മുസ്‌ലിമായ മുഹമ്മദിനോടു ചോദിക്കുന്നതുപോലെ തന്നെ ക്രിസ്‌ത്യാനിയായ തോമസിനോടും ഹിന്ദുവായ കൃഷ്‌ണനോടും അവരുടെ കഴിവില്‍പെട്ട [...]
KNM State and Anual Conferences
സമ്മേളനങ്ങള്‍ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. മുജാഹിദ് സമ്മേളനങ്ങള്‍ കെട്ടിലും മട്ടിലും എക്കാലത്തും സവിശേഷമായിരുന്നു. കൊടിയോ വടിയോ തോരണങ്ങളോ ഇല്ലാതെ, പ്രകടനങ്ങളോ വഴി തടസ്സമോ ഇല്ലാതെ ജനലക്ഷങ്ങള്‍ അച്ചടക്കത്തോടെ അണി നിരക്കുന്ന സമ്മേളനം കേരളീയര്‍ അദ്ഭുത പൂര്‍വം വീക്ഷിക്കുന്നവയാണ്.
KNM State Campaigns
ധാര്‍മികവും സാംസ്കാരികവുമായ മൂല്യച്യുതികളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ വിവിധ കാമ്പയിനുകള്‍ നദ്വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്നു.
Exhibtions:
ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തില്‍ വിപ്ലവകരമായ ഒരു ദഅ'വ സംരംഭമായിരുന്നു എക്സിബിഷനുകള്‍. 2006 ഡിസംബറില്‍ കോഴിക്കോട് വച്ച് നടന്ന സാല്‍വേഷന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ ഓണ്‍ ഇസ്ലാം ദഅ'വ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.
In Media
കെ.എന്‍.എം അതിന്റെ വ്യത്യസ്ത പ്രോഗ്രാമ്മുകള്‍ , എന്നും കേരളക്കര സാകൂതം ശ്രദ്ധിച്ചു കൊണ്ടിരുന്ന അത്തരം പ്രോഗ്രാമ്മുകളുടെ വ്യത്യസ്ത മീഡിയ ദൃശ്യങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
Islahi History
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധകാരത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്നും കേരള ജനതയെ സത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും വെളിച്ചത്തിലേക്ക് വഴി നടത്തിയ കേരള നവോത്ഥാന ചരിത്രം.
Read MoreIslahi News World
Read MoreKNM Leaders
-
എ പി അബ്ദുല്‍ ഖാദര്‍ മൌലവി
KNM Gen. Secratary
-
ടി. പി. അബ്ദുല്ലക്കോയ മദനി
KNM President
-
കെ. നൂര്‍ മുഹമ്മദ് നൂര്‍ഷാ
KNM Treasurer







