മുസ്ലിം ഗേള്‍സ്‌ ആന്‍റ് വിമന്‍സ് മൂവ്മെന്റ്

സ്ത്രീ വിദ്യാഭ്യാസത്തിനു വലിയ ഊന്നല്‍ നല്‍കി കൊണ്ടാണ് ഇസ്ലാഹി പ്രസ്ഥാനം മുന്നോട്ടു പോയത്. സ്ത്രീകള്‍ക് വിദ്യാഭ്യാസം നല്കുനതിനെ മത പൌരോഹിത്യം ആദ്യമേ എതിര്‍ത്തു പോന്നു.
സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കുന്നതിനെതിരെ ‘സമസ്ത’ 1930 -ല്‍ മണ്ണാര്‍ക്കാട് വെച്ച് പ്രമേയം പാസ്സാക്കി. ഇസ്ലാഹി പ്രസ്ഥാനത്തില്‍ ആക്രുഷ്ട്ടരായ ആളുകള്‍ അവരുടെ പെണ്‍ മക്കള്‍ക്കും ഭൌതീക മത വിദ്യാഭ്യാസം നല്‍കുന്നതില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഇസ്ലാഹി കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസമുള്ള ധാരാളം സ്ത്രീകള്‍ വളര്‍ന്നു വന്നു മത കാര്യങ്ങളില്‍ വിധി പ്രസ്തവിക്കത്തക്ക യോഗ്യതയുള്ള സ്ത്രീകള്‍ പോലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വിദ്യാ സമ്പന്നകളും മതനിഷ്ട്ടയുല്ലവരുമായ സ്ത്രീകള്‍ക്കായി മത പ്രബോധന ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാന്‍ ആരംഭിച്ചു. ആധുനിക ലോക മുസ്ലിം സമൂഹത്തിനു തന്നെ വളരെ വിസ്മയം ജനിപ്പിച്ച കാര്യമായിരുന്നു അത്. മത പൌരോഹിത്യത്തിന് ഇതൊന്നും വേണ്ട വിധം ദഹിച്ചില്ല. അവര്‍ സ്ത്രീ വിധ്യാഭ്യാസതിനെതിരെ ഏറ്റവും നീചമായ കുപ്രചാരണങ്ങള്‍ആണ് അഴിച്ചുവിട്ടത്. പക്ഷെ അതൊന്നും വകവെയ്ക്കാതെ പ്രസ്ഥാനം മുന്നോട്ടു നീങ്ങി . അവര്‍ ആണിനും പെണ്ണിനും ഒരുപോലെ വിദ്യാഭ്യാസം നല്‍കി. ഇരു വിഭാഗത്തില്‍ നിന്നും പ്രഭോധകരെ വാര്ത്തെടുത്തു. പ്രസങ്ങിക്കാനും പ്രബോധനം ചെയ്യാനും എഴുതാനും കരുത്തുള്ള സ്ത്രീ രത്നങ്ങള്‍ പ്രബോധനപ്പ്രവര്‍ത്തനവുമായി മുന്നേറി.

സ്ത്രീകള്‍ക്കുണ്ടായ ഈ ഉയര്‍ച്ചയും പങ്ങാളിത്തവും മുജാഹിദ് സംമെലനങ്ങളോട് അനുബന്ധിച്ചുള്ള വനിതാ സമ്മേളനങ്ങളില്‍ പ്രകടമായിരുന്നു. ഈ വിധം സംഘടനയുടെ ഒരു ശക്തമായ വിങ്ങായി സ്വയം പരിവര്‍ത്തനം ചെയ്തു വന്ന സ്ത്രീ വിഭാഗത്തിനു പക്ഷെ സ്വന്തമായൊരു സംഘടന ഉണ്ടായിരുന്നില്ല. ആ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് (എം.ജി.എം)രൂപീകരിക്കപ്പെട്ട്ടത്‌. വിദ്യാ സമ്പന്നകളും മതനിഷ്ട്ടയുല്ലവരുമായ സ്ത്രീകള്‍ക്കായി മത പ്രബോധന ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാന്‍ ആരംഭിച്ചു. ആധുനിക ലോക മുസ്ലിം സമൂഹത്തിനു തന്നെ വളരെ വിസ്മയം ജനിപ്പിച്ച കാര്യമായിരുന്നു അത്. മത പൌരോഹിത്യത്തിന് ഇതൊന്നും വേണ്ട വിധം ദഹിച്ചില്ല. അവര്‍ സ്ത്രീ വിധ്യാഭ്യാസതിനെതിരെ ഏറ്റവും നീചമായ കുപ്രചാരണങ്ങള്‍ആണ് അഴിച്ചുവിട്ടത്. പക്ഷെ അതൊന്നും വകവെയ്ക്കാതെ പ്രസ്ഥാനം മുന്നോട്ടു നീങ്ങി . അവര്‍ ആണിനും പെണ്ണിനും ഒരുപോലെ വിദ്യാഭ്യാസം നല്‍കി. ഇരു വിഭാഗത്തില്‍ നിന്നും പ്രഭോധകരെ വാര്ത്തെടുത്തു. പ്രസങ്ങിക്കാനും പ്രബോധനം ചെയ്യാനും എഴുതാനും കരുത്തുള്ള സ്ത്രീ രത്നങ്ങള്‍ പ്രബോധനപ്പ്രവര്‍ത്തനവുമായി മുന്നേറി.
സ്ത്രീകള്‍ക്കുണ്ടായ ഈ ഉയര്‍ച്ചയും പങ്ങാളിത്തവും മുജാഹിദ് സംമെലനങ്ങളോട് അനുബന്ധിച്ചുള്ള വനിതാ സമ്മേളനങ്ങളില്‍ പ്രകടമായിരുന്നു. ഈ വിധം സംഘടനയുടെ ഒരു ശക്തമായ വിങ്ങായി സ്വയം പരിവര്‍ത്തനം ചെയ്തു വന്ന സ്ത്രീ വിഭാഗത്തിനു പക്ഷെ സ്വന്തമായൊരു സംഘടന ഉണ്ടായിരുന്നില്ല. ആ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് (എം.ജി.എം)രൂപീകരിക്കപ്പെട്ട്ടത്‌.
1982 -ല്‍ ജനുവരിയില്‍ മോങ്ങം വനിതാ അറബിക് കോളേജില്‍ ചേര്‍ന്ന വിദ്ധ്യാര്‍ത്തി കണ്ണ്‍വെന്ഷന്‍ എം എസ് എം ഗേള്‍സ്‌ വിങ്ങിനു രൂപം നല്‍കിയതാണ് ആദ്യ സംരംഭം.അതിനെത്തുടര്‍ന്ന് പല കോളേജുകളിലും പ്രവര്‍ത്തനമാരംഭിച്ചു. നാലന്ജ് വര്‍ഷം എം.എസ്.എമ്മിന്റെ ഗേള്‍സ്‌ വിങ്ങായി പ്രവര്‍ത്തിച്ച ഈ സംഘടനയാണ് 1987 -ല്‍ മുജാഹിദ് ഗേള്‍സ്‌ ആന്‍ഡ്‌ വിമന്‍സ് മൂവ്മെന്റ് (എം.ജി.എം) എന്ന സ്വതന്ത്ര നാമം സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചത്. അതോടെ വിദ്യാര്തിനികള്‍ മാത്രമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പകരം എല്ലാ തലങ്ങളിലുമുള്ള മുസ്ലീം സ്ത്രീകള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള വേദിയൊരുക്കി, 1987 -മാര്‍ച്ചില്‍ കുറ്റിപ്പുറത്ത് നടന്ന മുജാഹിദ് സമ്മേളനത്തില്‍ വെച്ചാണ് എം ജി എം ഔദ്യോഗികമായി രൂപം കൊണ്ടത്‌. മിസ്സിസ് ഖദീജാ നര്‍ഗീസായിരുന്നു കണ്‍വീനര്‍ കെ. ഫാത്തിമ ടീച്ചര്‍ (അരീക്കോട്‌) ആയിരുന്നു പ്രഥമ പ്രസിഡന്റ്‌. അതെ വര്ഷം സെപ്തംബര്‍ 8-നു കോഴിക്കോട്‌ സി.എച്ച്. ഓഡിട്ടോറിയത്തില്‍ ചേര്‍ന്ന വനിതാ കണ്‍വെന്‍ഷനില്‍ സ്ത്രീധനത്തിനെതിരെ പ്രമുഖര്‍ പങ്കെടുത്ത സിമ്പോസിയം സംഘടിപ്പിച്ചു. ആ കണ്‍വെന്‍ഷനില്‍ വെച്ച് സി. ഹബീബ പ്രസിഡന്റായും ആമിനാ അന്‍വാരിയ്യ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

മാതൃ സംഘടനയായ കെ.എന്‍.എം-ന്റെ തൌഹീദിലധിഷ്ടിതമായ ആശയങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദിയായി. എം.ജി.എം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. സ്ത്രീധനം , ആഭരണ ഭ്രമം , മാമൂലുകള്‍ , മറ്റനാചാരങ്ങള്‍ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് എം.ജി.എം കാഴ്ചവെക്കുന്നത്. മത വിദ്യാഭ്യാസവും ഭൌതിക വിദ്യാഭ്യാസവും ഉള്ള ഇത്രയും വലിയൊരു വനിതാ വിഭാഗം ലോകത്ത്‌ തന്നെ മറ്റേതൊരു മുസ്ലിം സംഘടനക്കുമില്ല എന്നത് കെ.എന്‍.എം-ന്റെ മേന്മയില്‍ തന്നെ ഗണിക്കാവുന്നതാണ്.