കെ. എന്‍. എം. വിദ്യഭ്യാസ ബോര്‍ഡ്


കേരളത്തില്‍ ആദ്യകാലങ്ങളില്‍ മതവിദ്യാഭ്യാസം പള്ളിയിലെ ഓത്തുപുരകളിലാണ് നടന്നുവന്നത്. മതപഠനത്തിന് മദ്റസകള്‍ ആരംഭിച്ചുകൊണ്ട് ശാസ്ത്രീയാടിസ്ഥാനത്തില്‍ മതവിദ്യാഭ്യാസം നടപ്പിലാക്കിയത് കെ.എന്‍.എം. സംഘടനയാണ്. മതവിദ്യാഭ്യാസത്തിന് ക്വുര്ആാനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ ഓരോ ക്ളാസിനും സിലബസും കരിക്കുലവും തയ്യാറാക്കി സ്കൂള്‍ വിദ്യാഭ്യാസത്തിന് സമാനമായ പദ്ധതി നടപ്പിലാക്കുകയും, അതിന്റെ മേല്നോഭട്ടത്തിനും പാഠപുസ്തക രചനക്കും, പരീക്ഷാനടത്തിപ്പിനും, മൂല്യനിര്ണസയത്തിനും വിദ്യാഭ്യാസ ബോര്ഡിപന് രൂപം നല്കു കയും ചെയ്തു. മദ്റസാ പ്രസ്ഥാനത്തിന് യഥാസ്ഥിതിക വിഭാഗത്തില്‍ നിന്ന് തുടക്കത്തില്‍ വലിയ എതിര്പ്പു കളുണ്ടായിട്ടുണ്ടെങ്കിലും പിന്നീട് അവരും ഈ മാര്ഗംട സ്വീകരിക്കേണ്ടിവന്നു.