ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍

മത പ്രബോധന രംഗത്തെ യുവാക്കളുടെ കേരളത്തിലെ ആദ്യത്തെ സംഘടനയാണ് ഐ.എസ് എം.നതുവത്തുല്‍ മുജാഹിധിന്റെ രൂപീകരണ കാലം മുതല്‍കെ സംഘടനയിലേക്ക് ആകൃഷ്ടരായ വലിയൊരു ജനവിഭാഗം യുവാക്കളായിരുന്നു. സംഘടന പൌരോഹിത്യ വിരുദ്ധമായതും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും അന്ധവിശ്വാസങ്ങള്‍കും അനാചാരങ്ങള്‍കും എതിരെയുള്ള പോരാട്ടത്തിലും ഊന്നുകയും ചെയ്തതും മാമൂലുകളെ എതിര്‍ക്കല്‍ നല്ല ഭാഷ ,വേഷം മുതലായവ നടപ്പില്‍ വരുത്തല്‍ , ശാസ്ത്ര മത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കല്‍ മുതലായ സവിശേഷതകളും യുവാക്കളെ സംഘടനയിലേക്ക് ആകര്ഷിക്കുന്നതിലെക് കാരണമായി മാറുകയുണ്ടായി.
പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഒന്നാണ് എങ്കിലും യുവാക്കളുടെയും പ്രായമായവരുടെയും വീക്ഷണത്തിലും പ്രവര്‍ത്തന ക്ഷമതയിലും ഏറെയോക്കെ വ്യത്യാസം കാണുമല്ലോ? പ്രായമായവരെക്കാള്‍ പ്രവര്‍ത്തന ക്ഷമത യുവാക്കള്‍ക്കുണ്ടായിരിക്കും,എന്നാല്‍ പ്രായമായവരുടെ പരിചയമോ പക്വതയോ ക്ഷമയോ യുവാക്കല്‍ക്കുണ്ടാവില്ല. ഇവയെല്ലാം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ട് സംഘടനയിലെ യുവാക്കള്‍ക്കുവേണ്ടി ഒരു പ്രത്യേക പ്രവര്‍ത്തന വേദി ഒരുക്കിക്കൊടുക്കുക എന്നത് ലക്‌ഷ്യം വെച്ച് കൊണ്ട് കെ. എന്‍. എം- ഐ .എസ്.എം–നു രൂപം നല്‍കിയത്. 1967 മെയ്‌ 16 നു ചേര്‍ന്ന സംസ്ഥാന കംമമിട്ടിയുടെ ആലോചനാ യോഗമാണ് യുവാക്കള്‍ക്കൊരു പ്രത്യേക ഘടകം രൂപീകരിക്കുവാന്‍ തീരുമാനിച്ചത്.
1967 സെപ്റ്റംബര്‍ 17-നു കെ.എന്‍.എമ്മില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ (നാല്‍പ്പത് വയസ്സിനു താഴെയുള്ളവര്‍) ഒരു യോഗം മിശ്കാത് മദ്രസ്സയില്‍ വിളിച്ചുകൂട്ടി. ഫ്രാന്‍സിസ് റോഡിലെ മൂന്നു മുറി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തോക്കെത്തന്നയും നതുവത്തിന്റെ യോഗം ചേര്‍ന്നിരുന്നത് മിശ്സ്ക്കാത്ത് മദ്രസ്സയിലായിരുന്നു. അന്നത്തെ യോഗത്തില്‍ ധാരാളം യുവ പ്രവര്‍ത്തകര്‍ പങ്ങെടുത്തു. മര്‍ഹൂം എ.അലവി മൌലവി (എടവന്ന ) എം. ഷെയ്ഖ് മുഹമ്മദ്‌ മൌലവി,എം .കെ. അബ്ദുല്‍ ലത്തീഫ് മൌലവി എന്നിവരായിരുന്നു ആ യോഗം വിളിച്ചു ചേര്‍ത്തതു.
മര്‍ഹൂം കെ.എസ്.കെ തങ്ങള്‍ മദനി പ്രസിടെന്റും ജ .പി .കെ അലി അബ്ദു റസാഖ് മദനി സെക്രെട്ടറിയും ആയിക്കൊണ്ട്‌ അന്ന് ഇത്തിഹാത് ശുബ്ബാനില്‍ മുജാഹിദിന്‍ (ഐ.എസ്.എം) എന്ന യുവ മുജാഹിദ് സംഘടനയ്ക്ക് രൂപം കൊടുത്തു.
തൌഹീത് ആദര്ഷമായി അoഗീകരിക്കുകയും ഖുര്‍ആനും സുന്നത്തും ജീവിത പ്രമാണങ്ങളായി സ്വീകരിക്കുകയും സംഘടനയുടെ പരിപാടികളും അoഗീകരിക്കുകയും ചെയ്യുന്ന പതിനഞ്ചിനും നാല്‍പ്പതിനും മദ്ധ്യേ പ്രായമുള്ള ഏതൊരു യുവാവിനും ഐ.എസ്.എമ്മില്‍ അങ്ങമാകാം,. കേരള നതുവത്തുല്‍ മുജാഹിദിന്‍ ഉയര്‍ത്തിപ്പിടിച്ച തൌഹീദി ആദര്‍ശത്തില്‍ ഊന്നിനിന്നുകൊണ്ട് മാതൃ സംഘടനയ്ക്ക് ഊര്‍ജം പകര്‍ന്നു കൊണ്ടാണ് ഐ എസ് എം പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്.