കേരള ഹിലാല്‍ കമ്മിറ്റി

മുമ്പൊക്കെ കേരളത്തില്‍ ഓരോ മഹല്ലിലുമുള്ള കാദ്വിമാര്‍ പ്രഖ്യാപിക്കുന്നതനുസരിച്ച് അടുത്ത പ്രദേശങ്ങളാണെങ്കിലും പെരുന്നാളുകള്‍ വ്യത്യസ്ത ദിവസങ്ങളിലായിരുന്നുകൊണ്ടാടിയിരുന്നത്. ഹിലാല്‍ കമ്മറ്റിയുടെ രൂപീകരണം പെരുന്നാള്‍ ഏകീകരണത്തിന് ഏറെ സഹായകമായി. മാസപ്പിറവി പ്രഖ്യാപിക്കുമ്പോള്‍ ചന്ദ്രന്‍ ദൃശ്യമാകാന്‍ സാധ്യതയുണ്ടോ എന്നുള്ളതിന് ഗോളശാസ്ത്രത്തെ കൂടി അവലംബിക്കുകയാണ് ഹിലാല്‍ കമ്മിറ്റി ചെയ്യുന്നത്. മാസപ്പിറവി നിശ്ചയിക്കുന്നത് കാഴ്ചയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. ന്യൂമൂണ്‍ ഉണ്ടാകുമെന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ മാസപ്പിറവി പ്രഖ്യാപിക്കുന്ന രീതി ഹിലാല്‍ കമ്മിറ്റിക്കില്ല. അത് ഇസ്ലാമികവുമല്ല