ബിസ്മി

ഇസ്ലാമിക സമൂഹത്തില്‍ പൌരോഹിത്യത്തിന്റെ ഒത്താശയോടെ ഇന്നും നിലനിന്നുവരുന്ന ഒരു അനാചാരമാണ് സ്ത്രീധന സമ്പ്രദായം. ഇതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. വിവാഹ സമയത്ത് സ്ത്രീ പുരുഷന് യാതൊരു ധനവും നല്കേതണ്ടതില്ല. മറിച്ച് പുരുഷന്‍ സ്ത്രീക്ക് മഹര്‍(വിവാഹ മൂല്യം) നല്ക‍ണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്ത്രീധനം എന്ന അനിസ്ലാമിക പ്രവണതക്കെതിരെ സമൂഹത്തെ ബോധവല്കനരിക്കാനും, വൈവാഹിക രംഗത്ത് നിലനില്ക്കുലന്ന ധൂര്ത്ത് , ആഭരണ ഭ്രമം തുടങ്ങിയ ദുഃശ്ശീലങ്ങള്ക്കെ തിരെ പ്രതികരിക്കാനും 1980 ല്‍ രൂപം നല്കംപ്പെട്ട കെ.എന്‍.എമ്മിന്റെ ഒരു ഉപഘടകമാണ് ബിസ്മി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അനവധി സ്ത്രീധനരഹിത സമൂഹ വിവാഹങ്ങള്‍ ബിസ്മി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ദരിദ്രരായ ദമ്പതികള്ക്ക് സൌജന്യ പാര്പ്പി ടം ഒരുക്കിക്കൊടുക്കുന്നതിലും ബിസ്മി ശ്രദ്ധ പതിപ്പിക്കുന്നു.