മുജാഹിദ്‌ ഐക്യ മഹാസമ്മേളനം 20 ന്‌ കോഴിക്കോട്ട്‌

കോഴിക്കോട്‌ : മുജാഹിദ്‌ ഐക്യ മഹാസമ്മേളനം 20 ന്‌ ചൊവ്വാഴ്‌ച 4 മണിക്ക്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ നടക്കുമെന്ന്‌ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദര്‍ശപരവും സംഘടനാപരവുമായ കാരണങ്ങളാല്‍ ഭിന്നിച്ച്‌നിന്നിരുന്ന മുജാഹിദുകള്‍ക്കിടയില്‍ ഐക്യം യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ സംഗമത്തിന്‌ ചരിത്ര പ്രാധാന്യമുണ്ട്‌. കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍ വേറിട്ട ഒരു അധ്യായം തുന്നിചേര്‍ക്കാന്‍ ഈ സമ്മേളനത്തിന്‌ സാധിക്കും. ശാഖാതലങ്ങളിലേക്ക്‌ വരെ അതിവേഗം കടന്ന്‌ ചെന്ന ഐക്യ സന്ദേശത്തിന്റെ പ്രതിഫലനമായിരിക്കും കടപ്പുറത്ത്‌ നടക്കുന്ന സമ്മേളനം. സംസ്ഥാനത്തിനത്തിന്റെ വിവധ ഭാഗങ്ങളില്‍നിന്നും വന്നെത്തുന്ന ആയിരകണക്കിന്‌ വാഹനങ്ങളുടെ പാര്‍ക്കിംഗിനായി വിപുലമായ സൗകര്യങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. 3 മണിക്ക്‌ കടപ്പുറത്ത്‌ എത്തുന്ന രൂപത്തില്‍ യാത്ര ക്രമീകരിക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. വമ്പിച്ച ജനസാന്നിദ്ധ്യമാണ്‌ സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്‌. മത-സാമൂഹിക-രാഷ്‌ട്രീയ രംഗത്തുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. അന്ന്‌ കാലത്ത്‌ 10 മണിക്ക്‌ മുജാഹിദ്‌ സെന്ററില്‍ സംയുക്ത കെ.എന്‍.എം കൗണ്‍സിലും നടക്കും. ഐക്യ മഹാസമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട്‌ ടി.പി അബ്‌ദുല്ലക്കോയ മദനി ഉദ്‌ഘാടനം ചെയ്യും, സി.പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിക്കും.പി.പി ഉണ്ണീന്‍കുട്ടി മൗലവി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കോടിയേരി ബാലകൃഷ്‌ണന്‍,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.കെ കുഞ്ഞാലിക്കുട്ടി , ഇ. അഹമ്മദ്‌ എം.പി , എം.പി വീരേന്ദ്രകുമാര്‍ എം.പി,അഡ്വ. ശ്രീധരന്‍ പിള്ള,,ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി, ബിനോയ്‌ വിശ്വം, സി.കെ നാണു എന്നിവര്‍ പ്രസംഗിക്കും. എം.കെ രാഘവന്‍ എം.പി,ഡോ.എം.കെ മുനീര്‍, എം.എല്‍.എ, എം.ഐ ഷാനവാസ്‌ എം.പി, കെ.പി.എ മജീദ്‌, പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ, പ്രദീപ്‌ കുമാര്‍ എം.എല്‍.എ, വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, പി.വി അന്‍വര്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ. ഫസല്‍ ഗഫൂര്‍,എന്‍ഞ്ചിനീയര്‍ പി.മമ്മദ്‌കോയ, പി. ടി അബ്‌ദുറഹീം എം.എല്‍.എ,അഡ്വ. ടി. സിദ്ധീഖ്‌, എ.പി അബ്‌ദുല്‍ വഹാബ്‌ തുടങ്ങിയവര്‍ സംബന്ധിക്കും. എം. മുഹമ്മദ്‌ മദനി, ഡോ. പി.കെ ഹുസൈന്‍ മടവൂര്‍, നൂര്‍മുഹമ്മദ്‌ നൂര്‍ഷാ, എം. സലാഹുദ്ദീന്‍ മദനി, പ്രൊഫ. എം. അഹ്‌ദുറഹ്‌മാന്‍ സലഫി, ഹനീഫ്‌ കായക്കൊടി, അബ്‌ദുല്‍ലത്ത്വീഫ്‌ കരിമ്പുലാക്കല്‍, അഡ്വ. മായിന്‍ കുട്ടി മേത്തര്‍, എ. അസ്‌ഗറലി, ഡോ.എ.ഐ അബ്‌ദുല്‍മജീദ്‌ സ്വലാഹി, ഡോ. ജാബിര്‍ അമാനി, അബ്‌ദുല്‍ ജലീല്‍ മാമാങ്കര,സിറാജ്‌ ചേലേമ്പ്ര പ്രസംഗിക്കും,