അബ്‌ദുല്ലക്കോയ മദനി മുഖ്യരക്ഷാധികാരി, വി.കെ. സകരിയ്യ ചെയര്‍മാന്‍

മുജാഹിദ്‌ 9-ാം സംസ്ഥാന സമ്മേളനത്തിന്‌ 10001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട്‌: മുജാഹിദ്‌ ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്‌ 10001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബര്‍ 28,29,30,31 തിയ്യതികളില്‍ മലപ്പുറത്താണ്‌ സമ്മേളനം. “മതം: സഹിഷ്‌ണുത- സഹവര്‍ത്തിത്വം- സമാധാനം’ എന്ന പ്രമേയത്തിലാണ്‌ ചതുര്‍ദിന മുജാഹിദ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌. സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി കെ.എന്‍.എം. പ്രസിഡന്റ്‌ ടി.പി. അബ്‌ദുല്ലക്കോയ മദനിയെയും ചെയര്‍മാനായി വ്യവസായ പ്രമുഖന്‍ വി.കെ. സകരിയ്യ (ദുബൈ)യെയും തെരെഞ്ഞെടുതത്തു. ഡോ. ഹുസൈന്‍ മടവൂര്‍ വൈസ്‌ ചെയര്‍മാനും പി.പി. ഉണ്ണീന്‍ കുട്ടി മൗലവി ജനറല്‍ കണ്‍വീനറുമാണ്‌. എ. അസ്‌ഗറലി, എം. അബ്‌ദുറഹ്‌മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, നൂര്‍മുഹമ്മദ്‌ നൂരിഷ എന്നിവര്‍ കണ്‍വീനര്‍മാരാണ്‌.
വിവിധ വകുപ്പുകള്‍, അഡൈ്വസര്‍, ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിങ്ങനെ : പ്രോഗ്രാം : പ്രൊഫ. പി.പി. അബ്‌ദുല്‍ ഹഖ്‌ (അഡൈ്വസര്‍), എം. അബ്‌ദുറഹ്‌മാന്‍ സലഫി (ചെയ.), എ. അസ്‌ഗറലി (കണ്‍.). സാമ്പത്തികം : എം. മുഹമ്മദ്‌ അഷ്‌റഫ്‌ ഒമാന്‍ (അഡൈ്വസര്‍), എ.പി. അബ്‌ദുസ്സമദ്‌ (ചെയര്‍മാന്‍), സ്വലാഹുദ്ദീന്‍ മദനി (കണ്‍.). ദഅ്‌വത്ത്‌ : എം. മുഹമ്മദ്‌ മദനി (അഡൈ്വസര്‍), സി. മുഹമ്മദ്‌ സലീം സുല്ലമി (ചെയര്‍മാന്‍), എം.ടി. അബ്‌ദുസ്സമദ്‌ സുല്ലമി (കണ്‍.). പബ്ലിസിറ്റി : മുഹമ്മദ്‌ ഹാഷിം ആലപ്പുഴ (അഡൈ്വസര്‍), സി.പി. സലീം ചാലിയം (ചെയര്‍മാന്‍), ശബീര്‍ കൊടിയത്തൂര്‍ (കണ്‍.). മീഡിയ & പബ്ലിക്‌ റിലേഷന്‍ : ഉബൈദുല്ല താനാളൂര്‍ (അഡൈ്വസര്‍), ഡോ. സുല്‍ഫീക്കര്‍ അലി (ചെയര്‍മാന്‍), നിസാര്‍ ഒളവണ്ണ (കണ്‍.). സ്റ്റേജ്‌ & അക്കമഡേഷന്‍ : എന്‍ജി. വി. അഹ്‌മദ്‌ (അഡൈ്വസര്‍), ടി.പി. അബ്‌ദുറസാഖ്‌ ബാഖവി (ചെയര്‍മാന്‍), എന്‍ജി. ഇസ്‌മായില്‍ (കണ്‍.). ഓഫീസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ : ടി.പി. അബൂബക്കര്‍ ഹാജി കടലുണ്ടി (അഡൈ്വസര്‍), അബ്‌ദുറഹ്‌മാന്‍ മദനി പാലത്ത്‌ (ചെയര്‍മാന്‍), ഇ.വി. മുസ്‌തഫ (കണ്‍.). ഫുഡ്‌ : ഡോ. സലീം ചെര്‍പ്പുളശ്ശേരി (അഡൈ്വസര്‍), ഒ. അഹ്‌മദ്‌ കുട്ടി ഹാജി (ചെയര്‍മാന്‍), എന്‍.കെ. ത്വാഹ (കണ്‍.). റഫ്‌റഷ്‌മെന്റ്‌ : എസ്‌. അബ്‌ദുല്‍ ഹക്കീം (അഡൈ്വസര്‍), വി.കെ. ബാവ (ചെയര്‍മാന്‍), അബ്‌ദുല്‍ ഗനി എറണാകുളം (കണ്‍.). റിസപ്‌ഷന്‍ : ഡോ. മുസ്‌തഫ ഫാറൂഖി (അഡൈ്വസര്‍), സി.ടി. ബഷീര്‍ (ചെയര്‍മാന്‍), സലീം ഫാറൂഖി (കണ്‍.). അന്താരാഷ്‌ട്രീയം : ഡോ. ഹുസൈന്‍ മടവൂര്‍ (അഡൈ്വസര്‍), ഹുസൈന്‍ ഫുജൈറ (ചെയര്‍മാന്‍), അബ്‌ദുറസാഖ്‌ കൊടുവള്ളി (കണ്‍.). ദേശീയം : അബ്‌ദുല്‍ ഖാദര്‍ ഹാജി (അഡൈ്വസര്‍), ടി.കെ. നാസിര്‍ (ചെയര്‍മാന്‍), ഡോ. ഐ.പി. അബ്‌ദുസ്സലാം (കണ്‍.). സുവനീര്‍ : ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ്‌ മദനി (അഡൈ്വസര്‍), ഇ.കെ.എം. പന്നൂര്‍ (ചെയര്‍മാന്‍), അബ്‌ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി (കണ്‍.). വളണ്ടിയര്‍ സെക്യൂരിറ്റി : അബൂബക്കര്‍ (അഡൈ്വസര്‍), നിഅ്‌മത്തുല്ല ഫാറൂഖി (ചെയര്‍മാന്‍), പി.കെ. സകരിയ്യ (കണ്‍.). ഗേറ്റ്‌ & ഡക്കറേഷന്‍ : എന്‍ജി. അഷ്‌റഫ്‌ (അഡൈ്വസര്‍), ഹംസ സുല്ലമി (ചെയര്‍മാന്‍), നാസര്‍ വയനാട്‌ (കണ്‍.). സാനിറ്റേഷന്‍ : അബൂബക്കര്‍ മരുത (ചെയര്‍മാന്‍), ഇ. അബ്‌ദുറഹ്‌മാന്‍ (കണ്‍.). വാട്ടര്‍ സപ്ലൈ : കെ. മുഹമ്മദലി പുളിക്കല്‍ (അഡൈ്വസര്‍), സി. മമ്മു (ചെയര്‍മാന്‍), അബ്‌ദുല്‍ അസീസ്‌ (കണ്‍.). ക്യാമ്പ്‌ രജിസ്‌ട്രേഷന്‍ : നാസര്‍ സുല്ലമി (അഡൈ്വസര്‍), കെ. അബ്‌ദുറസാഖ്‌ മാസ്റ്റര്‍ (ചെയര്‍മാന്‍), സി. മരക്കാര്‍ കുട്ടി (കണ്‍.). ലോ & ഓര്‍ഡര്‍ : അബ്‌ദുസ്സത്താര്‍ പള്ളിപ്പാട്ട്‌ (അഡൈ്വസര്‍), അബ്‌ദുല്‍ ഹമീദ്‌ (ചെയര്‍മാന്‍), അഡ്വ. മുഹമ്മദ്‌ ഹനീഫ (കണ്‍.). ട്രാന്‍സ്‌പോര്‍ട്ടേഷന്‍ : പി.സി. സുലൈമാന്‍ മദനി (അഡൈ്വസര്‍), എം.ടി. മനാഫ്‌ മാസ്റ്റര്‍ (ചെയര്‍മാന്‍), സൈദലവി (കണ്‍.). ട്രാന്‍സലേഷന്‍ : പി.കെ. മുഹമ്മദ്‌ മദനി (അഡൈ്വസര്‍), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി (ചെയര്‍മാന്‍), ഡോ. പി.പി. മുഹമ്മദ്‌ (കണ്‍.). സപ്ലിമെന്റ്‌ : ഇബ്രാഹിം പാലത്ത്‌ (അഡൈ്വസര്‍), മുസ്‌തഫ തന്‍വീര്‍ (ചെയര്‍മാന്‍), റഷീദ്‌ ഒളവണ്ണ (കണ്‍.). ബുക്ക്‌ സ്റ്റാള്‍ : കെ.സി. മുഹമ്മദ്‌ മൗലവി (അഡൈ്വസര്‍), എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍ (ചെയര്‍മാന്‍), കെ. മുഹമ്മദ്‌ കമാല്‍ (കണ്‍.). മെഡിക്കല്‍ : ഡോ. സി. മുഹമ്മദ്‌ (അഡൈ്വസര്‍), പി.കെ. അബ്‌ദുല്ല ഹാജി (ചെയര്‍മാന്‍), പി.കെ. അബ്‌ദുല്ല ഹാജി (കണ്‍.). ഐ.ടി. & റിക്കാര്‍ഡിംഗ്‌ : ഡോ. ഷൗക്കത്ത്‌ അലി (അഡൈ്വസര്‍), അഹ്‌മദ്‌ അനസ്‌ മൗലവി (ചെയര്‍മാന്‍), നജ്‌മുദ്ദീന്‍. സി (കണ്‍.). ഡോക്യൂമെന്റേഷന്‍ : പ്രൊഫ. പി. അബ്‌ദുല്‍ അസീസ്‌ (അഡൈ്വസര്‍), പ്രൊഫ. പി. അബ്‌ദു (ചെയര്‍മാന്‍), ഡോ. ഫുക്കാര്‍ അലി (കണ്‍.). ലൈറ്റ്‌ & സൗണ്ട്‌ : അബ്‌ദുല്‍ കരീം (അഡൈ്വസര്‍), എന്‍ജി. ഷഫീഖ്‌ (കണ്‍.). മെമെന്റോസ്‌ : കെ.എം.കെ. ദേവര്‍ശോല (അഡൈ്വസര്‍), ഹാറൂണ്‍ ഇട്ടോളി (ചെയര്‍മാന്‍), അബ്‌ദുല്‍ ഹമീദ്‌ കുനിയില്‍ (കണ്‍.). സാഹിത്യം : പി.പി. മുഹമ്മദ്‌ മദനി (അഡൈ്വസര്‍), അബ്‌ദുല്‍ അസീസ്‌ അരിപ്ര (ചെയര്‍മാന്‍), കെ.കെ. മുഹമ്മദ്‌ കോയ സ്വലാഹി (കണ്‍.). വനിതാ വിംഗ്‌ : സുഹ്‌റ മമ്പാട്‌ (ചെയര്‍ പേഴ്‌സണ്‍), ഷമീമ ഇസ്‌ലാഹിയ്യ (കണ്‍.). യൂത്ത്‌ വിംഗ്‌ : ഡോ. എ.ഐ. അബ്‌ദുല്‍ മജീദ്‌ സ്വലാഹി (ചെയര്‍മാന്‍), ഡോ. ജാബിര്‍ അമാനി (കണ്‍.). സ്റ്റുഡന്റ്‌ വിംഗ്‌ : ജലീല്‍ മാമാങ്കര (ചെയര്‍മാന്‍), സിറാജ്‌ ചേലേമ്പ്ര (കണ്‍.).
ഇരുവിഭാഗം മുജാഹിദ്‌ സംഘടനകളുടെ ഐക്യത്തിന്‌ ശേഷം നടക്കുന്ന സംസ്ഥാന സമ്മേളനം പ്രചാരണ രംഗത്ത്‌ ഏറെ കരുത്തും ആവേശവും പകരും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നാല്‌ ദിവസങ്ങളിലായി പത്ത്‌ലക്ഷംപേര്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സെഷനുകളും ഉണ്ടാകും. അഞ്ച്‌ വര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന മുജാഹിദ്‌ മഹാസമ്മേളനങ്ങള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശ പ്രചാരണ രംഗത്ത്‌ ഏറെ സ്വാധീനമാണുള്ളത്‌.
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക്‌ കരുത്തുപകരുന്ന വിഷന്‍ 2022 പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്ത്‌ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്‌ണുതക്കും തീവ്രവാദചിന്തകള്‍ക്കുമെതിരെ സമൂഹ മനസാക്ഷിയെ ബോധവത്‌കരിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. മതത്തിന്റെ യഥാര്‍ത്ഥ സന്ദേശവും മാനവിക ദര്‍ശനങ്ങളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള കര്‍മ്മപദ്ധതികള്‍ സമ്മേളനം ആസൂത്രണം ചെയ്യും.
നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി ലോകപ്രശസ്‌ത ഇസ്‌ലാമിക പണ്‌ഡിതര്‍ , ബുദ്ധിജീവികള്‍, രാഷ്‌ട്രീയ- സാംസ്‌കാരിക നായകര്‍, ഭരണ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴിക്കോട്‌ സി.ഡി. ടവര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുജാഹിദ്‌ കണ്‍വെന്‍ഷന്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ്‌ ടി.പി അബ്‌ദുല്ലക്കോയ മദനി ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സകരിയ്യ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ പി.കെ. അഹ്‌മദ്‌, എം. മുഹമ്മദ്‌ മദനി, എം. അബ്‌ദുറഹ്‌മാന്‍ സലഫി, എ. അസ്‌ഗറലി, ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ്‌ മദനി, പ്രൊഫ. എന്‍.വി അബ്‌ദുറഹ്‌മാന്‍, എം.ടി അബ്‌ദുസ്സമദ്‌ സുല്ലമി, പ്രൊഫ. പി.പി അബ്‌ദുല്‍ ഹഖ്‌, ഡോ. സുല്‍ഫിക്കറലി, പാലത്ത്‌ അബ്‌ദുറഹ്‌മാന്‍ മദനി, നാസര്‍ സുല്ലമി, ഡോ. എ.ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി, നിസാര്‍ ഒളവണ്ണ, കെ.സി. നിഅ്‌മത്തുല്ല ഫാറൂഖി, അബൂബക്കര്‍ നന്മണ്ട, സി.സി. സലീം, സി.ടി. ബഷീര്‍, പ്രൊഫ. പി. അബ്‌ദു, സിറാജ്‌ ചേലേമ്പ്ര, എം. ശബീര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.