പുളിക്കല്‍ സമ്മേളനം

1972നുശേഷം കേരളത്തില്‍ പൂരവ്വോപരി ശ്രദ്ധിക്കപ്പെട്ട പ്രസ്ഥാനം, 1979 മാര്‍ച്ച് 8, 9, 10, 11 തീയ്യതികളില്‍ പുളിക്കല്‍വെച്ചും ഒന്നാം മഹാസമ്മേളനത്തിന് വേദിയൊരുക്കി സമ്മേളനത്തിലേക്കാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമെ ഓല, മുള, കമുങ്ങ്, അരി, തേങ്ങ, പച്ചക്കറികള്‍ തുടങ്ങി ഓരോ സഹൃദയരും തന്നാലാവുന്നത് സഹായിച്ചുകൊകുാണ് ആ സമ്മേളന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മദ്രാസ് കോഴിക്കോട് ട്രങ്ക് റോഡിന്റെ തീരത്ത് പുളിക്കല്‍ മദീനത്തുല്‍ ഉലൂം സ്ഥിതിചെയ്യുന്നു മാഗ്ളാരിക്കുന്നിന്റെ താഴ്വരയില്‍ വിശാലമായ വയലില്‍ പന്തലിന്ന് കാലുനാട്ടിയതോടുകൂടി മുജാഹിദ സമ്മേളനം കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു സജീവ ചര്‍ച്ചാവിഷയമായി മാറി.

കൊച്ചി മുത്തലിബ് മാസ്ററുടെ നേതൃത്വത്തില്‍ ഇന്തോ സാരസന്‍ കലാവൈദഗ്ദ്യം വിളിച്ചറിയിക്കുന്ന സമ്മേളന ഗേറ്റും, ഷോര്‍ട്ട് സര്‍ക്യൂട്ട് ടി.വി. സെറ്റുകള്‍ ഘടിപ്പിച്ച വിശാലമായ പന്തലും കേരളക്കാര്‍ക്ക് പുതുമതന്നെയായിരുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്റ്റേജുകളിലുമുള്ള സലഫീ പണ്ഡിതന്മാരും പ്രതിനിധികളും സ്ഥലത്ത് എത്തിക്കഴിഞ്ഞിരുന്നു.

ശൈഖ് ഉമര്‍ മുഹമ്മദ് ഫുല്ലാത്തയാണ് മാര്‍ച്ച് ഏട്ടിന് സമ്മേളനം ഉദ്ഘാടനം ചെയ്തത്. മഹാരാഷ്ട്രാ അഹ്ലെ ഹദീസ് പ്രസിഡന്റ് സയ്യിദ് മുഖ്താര്‍ നദ്വി അധ്യക്ഷനായിരുന്നു. ഒരുഭാഗത്ത് മതത്തിന്റെ പേരിലും മറുഭാഗത്ത് ശാസ്ത്രത്തിന്റെ പേരിലും മനുഷ്യന്‍ സഹജീവികളെ ചൂഷണം ചെയ്യുന്ന മാര്‍ഗങ്ങളെ ചിത്രീകരിക്കുകയും ബോധവല്‍കരണം നടത്തുകയും ചെയ്യുന്ന, മറ്റ് അനേകം ചരിത്ര സ്മരണകള്‍ ഉള്‍ക്കൊള്ളുന്ന അതിവിപുലമായ എക്സിബിഷന്‍ അന്നത്തെ മലപ്പുറം ജില്ലാ കല്കടര്‍ ശ്രീ. പി.വി.എസ്. വാര്യരാണ് ഉദ്ഘാടനം ചെയ്തത്. ഇസ്ലാഹീ ശബ്ദം ശ്രവിച്ചശേഷം മുസ്ലിം സമുദായം തങ്ങളില്‍നിന്ന് ആട്ടിയകറ്റിയതും പിന്നീട് പുരോഹിതന്മാര്‍ അഭയം നല്‍കിയതുമായ പക്ഷിപ്പാട്ടുകളും മാലകളും മുതല്‍ കുത്താറാത്തീബ് വരെയുള്ള അനേകം ആചാര വൈകൃതങ്ങളുടെ അസ്ഥികൂടങ്ങള്‍ പ്രദര്‍ശന നഗരിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍, നാല് ദിവസങ്ങളിലായി പ്രദര്‍ശനം കകു ആറ് ലക്ഷത്തോളം പേര്‍ നെടുവീര്‍പ്പിടുകയായിരുന്നു. ഇതായിരുന്നുവല്ലോ ഒരു കാലത്ത് നമ്മുടെ മതചിഹ്നങ്ങളെന്നോര്‍ത്ത്!

സമ്മേളനത്തിന്റെ ഒന്നാം ദിവസം സുബഹ് നമസ്കാരത്തോടെ പഠനക്യാമ്പ് ആരംഭിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷനും മുജാഹിദ് പ്രസ്ഥാനത്തിനുവേകുി അതിന്റെ പ്രതിയോഗികളില്‍നിന്ന് ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചവരില്‍ മുന്‍പന്തിയിലുള്ള പണ്ഡിതനുമായ സൈദ് മൌലവിയുടെ ഖുര്‍ആന്‍ പാരായണത്തോടുകൂടിയാണ് ക്യാമ്പ് തുടങ്ങിയത്. ഇസ്ലാഹീ പ്രസ്ഥാനവും ഇതര പ്രസ്ഥാനങ്ങളും, മുജാഹിദുകള്‍ പൊതുരംഗത്ത്, ഇസ്ലാഹീ പ്രസ്ഥാനം ചരിത്രത്തിലൂടെ, മൌലിക പ്രമാണങ്ങള്‍, മുസ്ലിം ഐക്യം, മദ്ഹബുകള്‍, ത്വരീഖത്തുകള്‍ എന്നീ വിഷയങ്ങള്‍, ചര്‍ച്ച ചെയ്യപ്പെട്ടു. ക്യാമ്പിന്റെ രകുാം ദിവസം ജ.കെ.സിയുടെ ഹദീസ് ക്ളാസ്സോടുകൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. മാതൃകാ, ഇസ്ലാം സവിശേഷതകളും പ്രായോഗികതയും, ധാര്‍മിക പുരോഗതിയ വിദ്യാഭ്യാസത്തിലൂടെ, മതപ്രബോധനം കേരളത്തില്‍, യുക്തിവാദം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
സമ്മേളന പന്തലിന് പുറമെ പുളിക്കല്‍ മദീനത്തുല്‍ ഉലും അങ്കണത്തിലും അല്‍ മദ്രസത്തുല്‍ മുനവ്വറ അങ്കണത്തിലും യഥാക്രമം ഉലമാ സമ്മേളനവും വനിതാ സമ്മേളനവും നടന്നു.

മഹല്‍ വ്യക്തിത്വങ്ങളായ ജ. ഇബ്രാഹിം സുലൈമാന്‍സേട്ട്, മര്‍ഹൂം സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് തുടങ്ങിയവരും, ശൈഖ് ഉമര്‍ മുഹമ്മജ് ഫുല്ലാതത, അലി സ്വാലിഹ് മഹ്വീത്തി, ശൈഖ് ശംസുല്‍ ഹഖ് (ബനാറസ്), അബ്ദുസ്സമദ് അല്‍ കാത്തിബ്, മൌലാനാ വാഹീദുദ്ദീന്‍ ഖാന്‍, അബ്ദുല്‍ ഹമീദ് റഹ്മാനി, മുഖ്താര്‍ അഹ്മദ് നദ്വി, ബാഹിബ് സുല്ലാഹ് തുടങ്ങിയ മുസ്ലിം പണ്ഡിതന്മാരും ചിന്തകന്മാരും സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്തു.

ഒന്നാംസമ്മേളനം തീരുമാനങ്ങള്‍

1979 കാലത്തെ കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എ. സുലൈമാന്‍ സാഹിബിന്റെ സെക്രട്ടറി കെ.പി. മുഹമ്മദ് മൌലവിയുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ മുജാഹിദ് പ്രവര്‍ത്തകരെയും അനുഭാവികളെയും മുസ്ലിം ലോക പണ്ഡിതന്‍മാരെയും ചിന്തകന്മാരെയും ഒരേ വേദിയില്‍ അണിനിരത്തിയ ആ മഹാസമ്മേളനം താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കൈകൊകുു.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ എല്ലാ ഇസ്ലാമിക സംഘടനകളോടും സാംസ്കാരിക കേന്ദ്രങ്ങളോടും ആവശ്യപ്പെടുന്നു.
വിശുദ്ധ ഖുര്‍ആന്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും സുന്നത്തിന്റെ ആവശ്യമില്ലെന്നുമുള്ള ഒരു ചിന്താഗതി ഇന്ന് ചിലര്‍ പ്രചരിപ്പിച്ചുവരുന്നു. ഈ ചിന്താഗതിയുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ പരമാവധി ശ്രമിക്കേകുതാണ്.
നബി (സ)യുടെ ചരിത്രത്തിനും ഇസ്ലാമിക ചരിത്രത്തിന് പൊതുവായും വേകുത്ര പരിഗണന നല്‍കേകുതാണ്.
മുസ്ലിം യുവത് യുവാക്കളെ ഇസ്ലാമിക ശിക്ഷണങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും അതിന് വഴിയൊരുക്കി കൊടുക്കുകയും ചെയ്യേകുതാണ്.
പട്ടണങ്ങളിലും ഗ്രാമങ്ങളിലും പള്ളികള്‍ നിര്‍മിക്കാനും അവ പരിശുദ്ധമാക്കിവെക്കാനും മുസ്ലിം സ്ത്രീ പുരുഷന്മാരെ യഥാര്‍ത്ഥ ദീനിലേക്ക് കൊകുുവരുന്നതിനാവശ്യമായ പ്രസംഗങ്ങളും സ്റ്റജി ക്ളാസ്സുകളും പള്ളികള്‍ ഇടക്കിടെ സംഘടിപ്പിക്കാനും ഇസ്ലാമിക സംഘടനകളെ പ്രേരിപ്പിക്കുക.
യഥാര്‍ഥ വിശ്വാസങ്ങളും ശരിയായ ഇസ്ലാമിക വിജ്ഞാനവും പ്രചരിപ്പിക്കുന്നതിന് അറബിയിലും മറ്റ് പ്രാദേശിക ഭാഷകളിലും ഓഡിയോ-വീഡിയോ കാസ്റുകള്‍ സസൂക്ഷമം തയ്യാറാക്കുക.
ആവശ്യമെന്ന് തോന്നുന്ന പട്ടണ-ഗ്രാമ പ്രദേശങ്ങളിലേക്ക് ഇസ്ലാമിക പ്രചരണത്തിനായി പ്രബോധകരെ നിയോഗിച്ച് അയക്കുന്നതിന് രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ്ലാമിക സംഘടനകളെ പ്രേരിപ്പിക്കുക.
ഏറ്റവും പൂര്‍ണമായ രൂപത്തിലും തത്വദീക്ഷയോടെയും പ്രചാരണം നിര്‍വഹിക്കാന്‍ പ്രബോധകരെ തയ്യാറാക്കുക.
തന്റെയും മറ്റുള്ളവരുടെയും നിലപാടുകള്‍ വ്യക്തമായി ഗ്രഹിക്കത്തക്കവിധം, കഴിയുന്നത്ര മറ്റ് മതങ്ങളെയും ലോകത്തെ സംഭവ വികാസങ്ങളെയും വഴി തെറ്റിയ പ്രസ്ഥാനങ്ങളെയും കുറിച്ച് പഠിക്കാന്‍ പ്രബോധകര്‍ക്ക് സംവിധാനമുകുാക്കുക
ഇസ്ലാമിക ശിക്ഷണ രീതിക്കും ഇസ്ലാമിക പ്രബോധന മാര്‍ഗങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആനും സുന്നത്തും പഠിപ്പപ്പക്കുന്ന യഥാര്‍ത്ഥ വിശ്വാസത്തിനും പഠന വിഷങ്ങളില്‍ ആവശ്യമായ പരിഗന നല്‍കാന്‍ കോളേജുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും തലവന്മാരെ പ്രേരിപ്പിക്കുക.
ഇത്തരത്തിലുള്ള സലഫീ സംഘടനകളുടെ സംയുക്ത സമ്മേളനങ്ങള്‍ മുമ്മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ചേരുക.
വര്‍ഷം മുഴുവനും ഇതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനായി ഒരു പൊതു കാര്യാലയം ഏര്‍പ്പെടുത്തുകയും കാര്യനിര്‍വ്വഹണത്തിനായി ഒരു പ്രത്യേക ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുക.
ഇസ്ലാമിക ഗ്രന്ഥാലയങ്ങള്‍ സ്ഥാപിക്കുകയും വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും ചെയ്യുക.
ഇന്നാട്ടിലള്ള സലഫീ വിദ്യാലയങ്ങള്‍ക്ക് പൊതു സിലബസ് ഏര്‍പ്പെടുത്തുവാന്‍ ബന്ധപ്പെട്ടവരോട് അപേക്ഷിക്കുക.
സത്യപ്രചരണ രംഗത്ത് ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിച്ചുകൊകുിരിക്കുന്ന മറ്റ് സംഘടനകളില്‍ നിന്ന് അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊളളുകയും അതിനായി സന്ദര്‍ശന പ്രതിസന്ദര്‍ശനങ്ങള്‍ നത്തുകയും ചെയ്യുക.
ഇസ്ലാമിക സമിതികളില്‍നിന്നും സംഘടനകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുവേകുി പരിശീലന കോഴ്സുകള്‍ സംഘടിപ്പിക്കുക.
ഇസ്ലാമികമായ ഉല്‍ബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുവേകുി പ്രാദേശിക പ്രക്ഷേപണ പരിപാടികള്‍ ഇസ്ലാമിക സംഘടനകള്‍ ഭാഗഭാക്കാകുക.
രാഷ്ട്രാന്തരീയവും പ്രാദേശികവുമായ പത്രമാസികകളില്‍ സാമ്പത്തികം, സാമൂഹ്യം, ആനുകാലിക പ്രശ്നങ്ങള്‍ എന്നിവയില്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥവിധികള്‍ വിവരിക്കുന്ന ലേഖനങ്ങള്‍ എഴുതുക.
പള്ളികളിലേക്കായി ഇമാമുകളെയും ഖത്തീബുമാരെയും തയ്യാറാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം പള്ളികളില്‍നിന്നും മിമ്പറുകളില്‍നിന്നുമാണ് സമൂഹം സത്യസന്ദേശം കേട്ട് ഗ്രഹിക്കേകുത്.
ക്രിസ്തീയ മിഷനറി പ്രവര്‍ത്തനങ്ങളുടെ അപകടങ്ങളെപറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയും ലക്ഷ്യബോധത്തോടെയുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍കൂടി സമൂഹത്തെ ഇസ്ലാമിക സത്യത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രമം നടത്തുകയും ചെയ്യുക.
ഇസ്ലാമിന്റെ ശത്രുക്കള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മൂലമുകുാകുന്ന വെല്ലുവിളിയെ യഥേചിതം നേരിടുക.
ഖാദിയാനി, ബഹാഇ എന്നീ അനിസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെപറ്റി കരുതിയിരിക്കാന്‍ സമൂഹത്തെ ബോധവാന്മാരാക്കുക. കാരണം അവര്‍ ഇസ്ലാമിന്റെ പേര്‍ സ്വീകരിച്ചും അതിലൂടെ അസത്യങ്ങളുടെ വിഷം കുത്തിച്ചെലുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
കേരളത്തിലുള്ള സലഫീ പള്ളികള്‍ മുഴുവനും ഒരു സമിതിയുടെ കീഴില്‍ കൊകുുവരികയും അവയുടെ പ്രശ്നങ്ങള്‍ കയ്യാളുകളും ചെയ്യാനാവശ്യമായത് ചെയ്യുക.
ഫത്വ, പ്രബോധന കാര്യങ്ങള്‍, ഗ്രന്ഥരചന എന്നിവക്കായി പ്രത്യേകം സമിതികള്‍ രൂപീകരിക്കുക.