അഞ്ചാം സമ്മേളനം (1997 ഡിസം. 18-21) പിലാത്തറ

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടന്ന സമ്മേളനങ്ങള്‍ക്കും പാലക്കാട് നഗരത്തില്‍ നടന്ന നാലാം സമ്മേളനത്തിനുശേഷം മുജാഹിദ് നേതൃത്വം വടക്കന്‍ കേരളത്തിലേക്ക് നീങ്ങി. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എന്ന ഗ്രാമത്തിലായിരുന്നു അഞ്ചാമത്തെ മുജാഹിദ് സംസ്ഥാന സമ്മേളനം നടന്നത്. സമ്മേളനം നടത്താന്‍ സ്ഥലാന്വേഷണത്തിന് നിയുക്തമായ കമ്മിറ്റി തെരഞ്ഞെടുത്തത് പിലാത്തറയിലെ നിരപ്പായ അതിവിശാലമായ പുല്‍മൈതാനമായിരുന്നു. തികച്ചും ഗ്രാമാന്തരീക്ഷം. ദേശീയപാതയുടെ വക്കില്‍ നീകുുപരന്നുകിടക്കുന്ന മൈതാനം.

താരതമ്യേന മുജാഹിദ് പ്രവര്‍ത്തകര്‍ കുറഞ്ഞ കണ്ണൂര്‍ ജില്ലയില്‍, മുജാഹിദ് പ്രവര്‍ത്തകര്‍ ഒട്ടുമില്ലാത്ത പിലാത്തറയില്‍ ഒരു മുജാഹിദ് സമ്മേളനം, ഇവിടെയും സംശയാലുക്കളുകുായി. പക്ഷെ, കഴിഞ്ഞ എല്ലാ സമ്മേളനങ്ങളുടെയും നടത്തിപ്പുകാരനും, പ്രവര്‍ത്തകനും ജനറല്‍ കണ്‍വീനറും മുജാഹിദ് പ്രവര്‍ത്തകരുടെ കണ്ണിലുണ്ണിയുമായിരുന്ന കെ.എന്‍.എം ജനറല്‍ സെക്രട്ടറി മര്‍ഹൂം കെ.പി. മുഹമ്മദ് മൌലവിയുടെ ആഹ്വാനം പ്രവര്‍ത്തകരുടെ മനസ്സില്‍ മുഴങ്ങിക്കൊകുിരുന്നു. പ്രവര്‍ത്തിക്കുക, നമ്മുടെ കടമ പ്രവര്‍ത്തിക്കു എന്നതാണ്. ആ പ്രവര്‍ത്തനം വിജയിപ്പിക്കുന്നത് അല്ലാഹുവാണ്. അതിനായി അവനോട് നിരന്തരം പ്രാര്‍ത്ഥിക്കാം. നേട്ടങ്ങളില്‍ അഹങ്കരിക്കാതെ കൂടുതല്‍ വിനയാമ്പിതരാകുക. അല്ലാഹുവിന്ന് നന്ദിയുള്ളവരാകുക.

ഈ ആഹ്വാനം ഹൃദയത്തില്‍ സ്വീകരച്ചുകൊക്ു മുജാഹിദ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പിലാത്തറയില്‍ ഒരു താല്‍ക്കാലിക നഗരം അതെ, ‘സലഫീ നഗര്‍’ ഉയരുകയായിരുന്നു. ഗ്രാമീണരായ സ്ഥലവാസികള്‍ക്കിതൊരു പുതുമയായിരുന്നു. പന്തല്‍പണി നടക്കുന്നിടത്തും കക്കൂസുകള്‍ ട്രഞ്ച് കുഴിക്കുന്നിടത്തും വെള്ളത്തിന് പൈപ്പുകളിടുന്നിടത്തും ആളുകള്‍ കാണികളായെത്തി. ഇവിടെ എന്തോ അത്ഭുതം നടക്കാന്‍ പോകുന്നുവെന്ന തോന്നല്‍. സമ്മേളന ദിവസങ്ങളായതൊടെ കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ പിലാത്തറയിലെ അതിവിശാലമായ പുതല്‍പമൈതാനിയില്‍ ജനലക്ഷങ്ങളടങ്ങിയ ഒരു ജനമഹാസമുദ്രം. സമ്മേളന ദിവസങ്ങളില്‍ ഉത്സവഛായ നിറഞ്ഞ സമ്മേള നഗരിയും പരിസരങ്ങളും ഏതൊരു മുജാഹിദ് പ്രവര്‍ത്തകന്‍െകയും ഹൃദയം കുളിര്‍പ്പിക്കുകന്നതായിരുന്നു. അഹോരാത്രം പരിശ്രമിച്ചവര്‍ സര്‍വ്വശക്തന് നന്ദി പറഞ്ഞു. അല്‍പം ചിലര്‍ ഈ വിജയത്തെ ശ്ളാഘിക്കാന്‍ മനസ്സ് കൂട്ടാക്കാത്തവരായുകുായിരുന്നുവെന്ന്ത് പരമാര്‍ത്ഥം. കണ്ണൂര്‍-പിലാത്തറ-സമ്മേളന വിജയം വടക്കന്‍ കേരളത്തിലെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കും ആദര്‍ശ പ്രചരണത്തിനും ആക്കംകൂട്ടി അയല്‍സംസ്ഥാനമായ കര്‍ണാടകയിലേക്കും അതിന്റെ തരംഗങ്ങള്‍ എത്തിച്ചേര്‍ന്നു. സര്‍വ്വശക്തനെ സ്തുതിക്കുക. അനുഗ്രഹദാതാവായ കരുണാവാരിധിയെ വാഴ്ത്തുക.