നാലാം സമ്മേളനം (1992 ഡിസംബര്‍ 24-27) പാലക്കാട്

കുറ്റിപ്പുറം സമ്മേളനത്തിന്റെ പ്രകാശവീചികള്‍ കേരളത്തിന്റെ കിഴക്ക്-തെക്കന്‍ മേഖലകളിലേക്ക് അടിച്ചുവീശുകയുകുായി. തൃശൂര്‍ മുതല്‍ തെക്കോട്ടും പാലക്കാടന്‍ പ്രദേശങ്ങളിലേക്കും ആ കാറ്റ് ആഞ്ഞടിക്കുകയുകുായി. കല്ലടിക്കോടന്‍ മലകളും കടന്ന് പിന്നെയും അത് മുന്നോട്ടുപോയി. പ്രബോധന പ്രവര്‍ത്തനത്തെ നൈര്യന്ത്യത്തിത്തിെയും സംഘടനാ വിപുലീകരണത്തിത്തിെയും അഞ്ചുവര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. പാലക്കാട്ടുവെച്ച് മുജാഹിദ് സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനമായി ഡിസംബര്‍ 24-27 തീയ്യതികളിലാണ് സമ്മേളനം നിശ്ചയിക്കപ്പെട്ടത്. ഇദംപ്രഥമമായി ഒരു നഗരത്തില്‍ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനം പാലക്കാട് നഗരിയുടെ മധ്യത്തിലുള്ള കോട്ട് മൈതാനിയായിരുന്നു വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്.

സമ്മേളന പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേട്ടുപോയി. കോട്ടമൈതാനത്ത് സമ്മേളന നഗരിയുടെയും പന്തലുകളുടെയും പണികള്‍ ധൃതഗതിയില്‍ പുരോഗമിച്ചുകൊകുിരുന്നു. ഡിസംബര്‍ 6-ാം തീയ്യതി അയോധ്യയിലെ ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടു. മുസ്ലിംകളെയാകമാനം കണ്ണീരിലാഴ്ത്തിയ ദുഃഖസംഭവം. ഒരു പറ്റം ‘മുജാഹിദ്’ പ്രവര്‍ത്തകര്‍ സമ്മേളന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമോ എന്ന് സംശയിച്ചുനിന്നു. “തീരുമാനമെടുത്തുകഴിഞ്ഞാല്‍ പിന്നെ എല്ലാം അല്ലാഹുവിലര്‍പ്പിച്ച് മുന്നട്ട്’ എന്ന് ദൈവിക വചനമോര്‍മ്മിപ്പിച്ചുകൊക്ു സമ്മേളന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള സമ്മേളന മുഖ്യരക്ഷാധികാരിയും കെ.എന്‍. എം. പ്രസിഡന്റുമായ ഡോ. ഉസ്മാന്‍ സാഹിബിന്റെ ധീരമായ പ്രഖ്യാപനം സ്വീകരിച്ച് ഇസ്ലാഹീ പ്രവര്‍ത്തകര്‍ സമ്മേളന പ്രവര്‍ത്തനങ്ങളുമായി മുന്നേറി. മുന്നോട്ട് പോകണോ എന്ന് സംശയിച്ചവരെ പിന്തള്ളി മുന്നോട്ട് പോകാനുറച്ചവര്‍ മുന്നില്‍നിന്നു. സംശയം പ്രകടിപ്പിച്ചവര്‍ക്ക അല്‍പം ‘വിമതം’ ബാധിച്ചിരുന്നോ എന്ന് ഇന്ന് നമുക്ക് ന്യായമായും സംശയിക്കാം.
സമ്മേളന പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമായി. ഏതാനും മിനുക്കുപണികളെ ബാക്കിയുള്ളൂ. അപ്പോഴാണ് അധികൃതരുടെ വിലക്ക്. ആ വിലക്കിനെ അതിജീവിക്കാന്‍ ഏറെ പണിപ്പെടേകുിവന്നു. നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ഉറക്കമൊഴിച്ച ദിവസങ്ങളായിരുന്നു പിന്നെ. സമ്മേളനം അവസാനിക്കും വരെ ഉറക്കമൊഴിച്ചു തുടര്‍ന്നു. ക്രമസമാധാന പ്രശ്നങ്ങളാകുമോ എന്നതായിരുന്നു അധികൃതര്‍ക്കും ഗവണ്‍മെന്റിനും പേടി. എല്ലാം അല്ലാഹുവിലര്‍പ്പിച്ച മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ഒട്ടും പേടിയില്ലായിരുന്നു.

സംഘാടകരും അവരെ അടുത്തറിയുന്ന ചില അധികൃത സ്ഥാനത്തിരിക്കുന്നവരും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മേളന നടത്തിപ്പിനനുവാദം ലഭിച്ചു. സമ്മേളന ദിവസങ്ങളില്‍ വമ്പിച്ച പുരുഷാരം കോട്ട മൈതാനത്ത് തടിച്ചുകൂടി. നിരുത്സാഹപ്പെടുത്തിയിട്ടും വനിതകളുടെ സാന്നിധ്യം മുന്‍ സമ്മേളനത്തേക്കാള്‍ അധികമായിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളുമുകുാകാതെ സമ്മേളനം വിജയിപ്പിക്കേണമേ എന്നായിരുന്നു മുജാഹിദുകളുടെയും അവരെ സ്നേഹിക്കുന്നവരുടെയും പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥന സ്വീകരിച്ചുകൊക്ു അല്ലാഹുവന്റെ അനുഗ്രഹമുകുായി. സംഘാടകരെയും അധീകൃതരെയും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുെകളെയും അത്ഭുദപ്പെടുത്തിക്കൊക്ു യാതൊരു അനിഷ്ട സംഭവങ്ങളുമില്ലാതെ സമ്മേളനം പര്യവസാനിച്ചു. വര്‍ഗീയ വികാരം ഇളകിവിടാന്‍ ഇരുട്ടിന്റെ കാവല്‍ക്കാര്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് പാളിപ്പോയി. ആ ദുഷ്ടലാക്ക് അല്ലാഹു തട്ടിനീക്കി. മുജാഹിദുകളെയും ജനങ്ങളെയും അല്ലാഹു കാത്തു.

സമ്മേളനം കഴിഞ്ഞാല്‍ സ്ഥലത്തെ അധികാരികളെയും ക്രമസമാധാനപാലകരെയും കക്ു, സമ്മേളനം സമാധാനപരമായി നടത്തുന്നതിന് നല്‍കിയ സഹായ സഹകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി പറയുക പതിവാണ്. അതിനുവേകുി അധികൃതരെ സമീപിച്ച സംഘടനാ നേതാക്കളെ നന്ദിയുടെ പൂച്ചെകുുമായി അഭിനന്ദിക്കാന്‍ കാത്തിരിക്കുകയായിരുന്നു ജില്ലാ വിഷമം ഉകുാക്കാതെ ഇത്രയും വമ്പിച്ച ഒരു സമ്മേളനം നടത്തിയ നേതൃത്വത്തെയും അനുയായികളെയും അധികാരികള്‍ അനുമോദനത്തിന്റെ വിജയത്തില്‍ പങ്കാളികളായിരുന്നു. നഗരവാസികളും കച്ചവടക്കാരും ലോഡ്ജ് ഉടമകളും എല്ലാവരുംതന്നെ നഗരത്തിലെത്തിയ മുജാഹിദുകളായ അതിഥികളെ സഹര്‍ഷം സ്വാഗതം ചെയ്തു. വേകുുന്ന ഒത്താശകളും സഹായങ്ങളും ചെയ്തു. അങ്ങനെ എല്ലാവരുടെയും-മുജാഹിദുകളുടെയും അല്ലാത്തവരുടെയും സഹായ സഹകരണത്താല്‍ വളരെ ഭയത്തോടെ നടത്തപ്പെട്ട പാലക്കാട് സമ്മേളനവും വന്‍ വിജയമാക്കിത്തീര്‍ത്തു അല്ലാഹു.