കുറ്റിപ്പുറം മൂന്നാംസമ്മേളനം (1987 ജനു. 1-4)

പ്രസിദ്ധമായ ഭാരതപ്പുഴയുടെ തീരത്ത് കുറ്റിപ്പുറത്താണ് അഞ്ചുവര്‍ഷം കഴിഞ്ഞ് അടുത്ത സമ്മേളനത്തിന് വേദിയൊരുക്കിയത്. കണ്ണെത്താത്ത ദൂരത്തില്‍ പരന്നുകിടക്കുന്ന കുറ്റിപ്പുറത്തെ നിളാമണല്‍പുറത്ത് എങ്ങനെയൊരു സമ്മേളനമൊരുക്കും. കുറ്റിപ്പുറത്താണ് സമ്മേളനമെന്നറിഞ്ഞ് സ്ഥലം വന്നുകകു പലതും അതിശയിച്ചു. ഇവിടെ മുജാഹിദ് സമ്മേളനമോ? പലരും സമ്മേളന വിജയത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയുകുായി. അല്ലാഹുവിന്റെ സഹായത്തില്‍ എല്ലാം അര്‍പ്പിച്ച മുവഹിദുകളായ മുജാഹിദ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. മുളകളും, കവുങ്ങുകളും, ഓലകളും മറ്റ് സാധനസാമഗ്രികളും കുറ്റിപ്പുറം-തിരുനാവായ റൂട്ടിലെ സമ്മേളന സ്ഥലത്തേക്കൊഴുകി. കൂടെ നിഷ്കാമ കര്‍മ്മികളായ മുജാഹിദ് പ്രവര്‍ത്തകരും, മാസങ്ങള്‍ വേകുിന്നു ല്ലാ സൌകര്യങ്ങളുമുള്ള പന്തലൊരുക്കാന്‍.

അതിവിശാലമായ നിളാനദീതീരത്ത് ഒരു നഗരമൊരുങ്ങി. നേരത്തെ ആശങ്ക പ്രകടിപ്പിച്ചവരൊക്കെ അത്ഭുതപരതന്ത്രരായി. സംശയിച്ചവരൊക്കെ അടങ്ങി. ഭാരതപ്പുഴയുടെ തീരം സമ്മേളനത്തിന്റെ ആഴ്ചകള്‍ മുമ്പുതന്നെ മനുഷ്യമഹാനദിയായി മാറി. റെയില്‍വെ വഴിക്കും റോഡ് വഴിക്കും ജനങ്ങള്ഡ സമ്മേളന ദിവസങ്ങളില്‍ നിളാതീരത്തെത്തി. സംഘാടകരുടെ സകല കണക്കുകളും തെറ്റിക്കുന്നതായിരുന്നു കുറ്റിപ്പുറത്ത് സലഫീ നഗറില്‍ ഒഴുകിയെത്തിയ ജനമഹാസമുദ്രം. നേതാക്കളും പ്രവര്‍ത്തകരും സര്‍വ്വശക്തനായ അല്ലാഹുവിന് ആയിരമായിരം സ്തേത്രങ്ങളര്‍പ്പിച്ചു. “നിങ്ങള്‍ അല്ലാഹുവിനെ സഹായിച്ചാല്‍ (അവന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചാല്‍) അവന്‍ നിങ്ങളെയും സഹായിക്കും” എന്ന തന്റെ വാഗ്ദത്തം അല്ലാഹു പാലിച്ചു. അല്‍ഹംദുലില്ലാഹ്.

നാനാജാതിമതസ്ഥരും ധാരാളമായി പങ്കെടുത്ത കുറ്റിപുറം സമ്മേളനം ഒരു ചരിത്ര സംഭവംതന്നെയായി മാറി. സമ്മേളനം വീക്ഷിക്കാനെത്തിയ പതിനായിരങ്ങള്‍ മുജാഹിദ് പ്രവര്‍ത്തകരം അഭിനന്ദിച്ചു. അവര്‍ അനുമേദനങ്ങളര്‍പ്പിച്ചു. റെയില്‍വെ അധികൃതരുടെയും അഭിനന്ദനം ഏറെ ശ്ളാഘനീയമായിരുന്നു. മുജാഹിദ് പ്രവര്‍ത്തകരില്‍ ഒരുത്തനെയും ടിക്കറ്റില്ലാത്തതിന്റെ പേരില്‍ അവര്‍ക്ക് തടഞ്ഞുവെക്കേകുിവന്നില്ല. പ്രവര്‍ത്തകരെ മാത്രമല്ല, സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളും വന്നത് കള്ളവകുി കയറിയായിരുന്നില്ല. കുറ്റിപ്പുറത്തെ കച്ചവടസ്ഥാപനങ്ങളില്‍ ഒരു രൂപയുടെ നഷ്ടം പോലും വലിയ തിരക്കുകുായിട്ടും-സംഭവിച്ചില്ല. മുജാഹിദ് പ്രവര്‍ത്തകരുടെ സത്യസന്ധതക്കുള്ള സര്‍ട്ടിഫിക്കറ്റുകളായിരുന്നു ഇവ.

അല്ലാഹുവിന്റെ ദീനിനെ ഉയര്‍ത്താന്‍ യത്നിക്കുകയും അതിന്റെ പ്രചാരണം സലഫീ അഖീദയനുസരിച്ച് നടത്തുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായമര്‍ത്ഥിക്കുകയും അവനെ മാത്രം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന തൌഹീദില്‍ അടിയുറച്ച് ഒരു സമൂഹസൃഷ്ടിക്കുവേകുി അഹോരാത്രം പ്രവര്‍ത്തിച്ചുകൊകുിരിക്കുന്ന മുജാഹിദുകള്‍ അവന്റെ ദീനിനെ സഹായിക്കുന്നവര്‍തന്നെ. അതുകൊക്ു അല്ലാഹു അവരെ സഹായിക്കും തീര്‍ച്ച്. അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ലല്ലോ.