ഫറോക്ക് സമ്മേളനം

നിരീശ്വരതത്വവും നിര്‍മ്മതത്വും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കന്ന രാഷ്ട്രീയ സാംസ്കാരിക സംഘടനകളളുമായി ബന്ധപ്പെട്ട് പ്രവത്തിക്കരുത്
എന്ന് മുസ്ലിംകളെ ആഹ്വാനം ചെയ്തുകൊകുാണ് 82 ഫെബ്രുവരി 25, 26, 27, 28കളില്‍ ഫറോഖിലെ വിശാലമായ വയലില്‍ നടന്ന അഭൂതപൂര്‍വ്വവും ഐതിഹാസികവുമായ മുജാഹിദ് സംസ്ഥാന സമ്മേളനം 82 സമാരംഭിച്ചത്. 25ന് വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് നടന്ന കേരളത്തിലെ സലഫീ സംഘടനകളുടെ സംയുക്ത കൌണ്‍സിലിന്റെ സമ്പൂര്‍ണ സമ്മേളനമാണ് ഈ ആഹ്വാനം നല്‍കിയത്. കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ് ജനാബ് പി. സൈദ് മൌലവി (രകുത്താണി) അധ്യക്ഷം വഹിച്ച യോഗത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമാ, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ഐ. എസ്. എം., എം,എസ്,എം. എന്നീ സലഫീ സംഘടനകളുടെ സംസ്ഥാന കൌണ്‍സില്‍ അംഗങ്ങള്‍ എല്ലാവരുംതന്നെ പങ്കെടുത്തു.

ഇന്ത്യയില്‍ നടന്നുകൊകുിരിക്കുന്ന വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനും കലാപത്തിന് കാരണക്കാരായവരെ കകുുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കുന്നതിനും ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നതും ജൂത രാഷ്ട്രമായ ഇസ്രാഈല്‍ നടത്തിക്കൊകുിരിക്കുന്ന എല്ലാവിധ തോന്ന്യാസയങ്ങള്‍ക്കും ചൂട്ടുപിടിച്ചുകൊടുക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നയത്തെ അപലപിക്കുന്നതുമായ പ്രമേയങ്ങളും സംയ്കുത കൌണ്‍സില്‍ അംഗീകരിച്ചു.

കേരളത്തില്‍ ഒരു അറബിക് യൂണിവേഴ്സ്റി സ്ഥാപിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചുകൊകുിരിക്കുന്ന സലഫീ ആദര്‍ശ സംഘടനകളെ ഏകീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സഊദി ഗവണ്‍മെന്റ് മുന്‍കയ്യെടുക്കുക, കേരളത്തിലെ ആര്‍ട്സ് സയന്‍സ് അറബിക് കോളേജുകളൊടുനുബന്ധിച്ച് റസിഡന്‍ഷ്യല്‍ സ്റ്റുഡന്‍സ് ഹോമുകള്‍ സലഫീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത കൌണ്‍സില്‍ ഉന്നയിച്ചു.

വൈകിട്ട് 4.30ന് നിറഞ്ഞുകവിഞ്ഞ സദസ്സില്‍ ജസ്റ്റിസ് അഹമ്മദുബ്നുഹജര്‍ (അല്‍മഹ്കമത്തുശസ്സുശറഇയ്യ, ഖത്തര്‍) സമ്മേളനം ഔപചാരികമായി ഉദ്ഘടാനം ചെയ്തു. വിജ്ഞാനസമ്പാദനം മനുഷ്യന്റെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കര്‍ത്തവ്യമായി ഇസ്ലാം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും പൂര്‍വ്വിക മുസ്ലിംകള്‍ ഇസ്ലാമിന്റെ ഈ അധ്യാപനം മുഖവിലക്കെടുത്തതുകൊകുാണ് അവര്‍ക്ക് എല്ലാ വൈജ്ഞാനിക മേഖലകളും വെട്ടിപ്പിടിക്കാനും ആ രംഗത്ത് പുതിയ സരണികള്‍ വെട്ടിത്തുറക്കാനും കഴിഞ്ഞതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മൌലാന അബ്ദുല്‍ വാഹിദ് അബ്ദുല്‍ ഹഖ്സ് ലഫീ (അഖിലേന്തയാ അഹ്ലെദീസ് പ്രസിഡന്റ്, ബനാറസ്) ചെയ്ത അധ്യക്ഷപ്രസംഘത്തില്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതരില്‍ കേരളത്തിലെ സലഭി സംഘടനകള്‍ നടത്തുന്ന സന്ധിയില്ലാസമരം ശ്ളാഘനീയമാണെന്നും ഭാരതത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് അത് മാതൃകയാണെന്നും അതിനാല്‍ ഖുര്‍ആന്‍ സുന്നത്തും വരച്ചുകാണിച്ച പാന്ഥാവിലൂടെ പ്രവാചകന്റെയും അനുയായികളുടെയും ശൈലി സ്വീകരിച്ച പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഉല്‍ബോധിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വിപുലമായിതന്നെ സംഘടിപ്പിച്ചിരുന്ന മത-സംസ്കരിക വൈജ്ഞാനിക ചരിത്രപ്രദര്‍ശനം കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീ. എം.കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മാനവതയുടെയും ഇസ്ലാമിന്റെയും പൂര്‍വകാല ചരിത്രം, ബാഹ്യാകാശ ഗവേഷണം, ആധുനിക ശാസ്ത്ര നിഗമനങ്ങള്‍ തുടങ്ങിയ താരാപഥം, സൌരയൂഥംവരെ ഈ പ്രദര്‍ശനത്തില്‍ ദര്‍ശിക്കാമായിരുന്നു. സമൂഹത്തിലെ വിശ്വാസപരവും കര്‍മപരവുമായ ജീര്‍ണതകളെ സരസമായി വിമര്‍ശിക്കുന്ന പ്രദര്‍ശന സ്റാളുകള്‍ വേയുെം. വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതോടൊപ്പം ചിന്തോദ്ദീപങ്ങളുമായിരുന്നു ഓരോ പ്രദര്‍ശന വസ്തുക്കളും, സമ്മേളന ക്യാമ്പസിലെ സുസജ്ജമായിരുന്ന മെഡിക്കല്‍ സെന്റര്‍ ഡോ. എം. ഉസ്മാന്‍ സാഹിബാണ് ഉദ്ഘാടനം ചെയ്തത്.

ആര്‍.എം. മനയ്ക്കലാത്ത് (മാതൃഭൂമി), സക്കരിയാസേട്ട് എം.എല്‍.എ, പി.എം. മുഹമ്മദ് കോയ (മലയാള മനോരമ), സി.കെ. താനൂര്‍ (ചന്ദ്രിക) എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.പി. മുഹമ്മദ് മൌലവു സ്വാഗതവും കെ.എസ്. കെ. തങ്ങള്‍ നന്ദിയും പറഞ്ഞു.

മഗ്രിബ് നമസ്കാരാനന്തരം പ്രൊഫ. വി. മുഹമ്മദ് സാഹിബ് (പ്രിന്‍സിപ്പല്‍ ഫാറൂഖ്കോളേജ്), സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുസ്സമദ് മുഹമ്മദുല്‍ കാത്തിബ് (ഇസ്ലാമിക് യൂണിവേഴ്സിറ്റി, മദീന) അധ്യക്ഷനായിരുന്നു. ജനാബ് മുഹമ്മദ് അമാനു മൌലവു തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ കെ.എന്‍.എം. പ്രസിദ്ധീകരണങ്ങള്‍, ബിസ്മി പ്രിസിദ്ധീകരണം, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ പ്രകാശനം ക്രമത്തില്‍ ശൈഖ് മുസബ്ബഹുസ്സു വൈദീ (ഷാര്‍ജ), സാലേ മുഹമ്മദ് ഇബ്രാഹിംസേട്ട്ട. ആര്‍.പി. അഹമ്മദ് കുട്ടി ഹാജി, ഹാജി ഈസാ ഹാജി, അബ്ദുസത്താര്‍ സേട്ട് എന്നിവര്‍ നിര്‍വഹിച്ചു. ടി.പി. കുട്ട്യാമു സാഹിബ്, ഡോ. സി.കെ. കരീം, ചെറിയമമുകും അബ്ദല്‍ റസാഖ് എന്നിവര്‍പ്രസംഗച്ചു. മനുഷ്യന്റെ ധാര്‍മിക പുരോഗതിക്ക് മതങ്ങള്‍ നല്‍കിയ സംഭാവന എന്നതായിരുന്നു. സാഹിത്യസമ്മേളനം ചര്‍ച്ച ചെയ്ത വിഷയം
പി.കെ അഹമ്മദലി മദനി സ്വാഗതവും എന്‍.കെ. മുഹമ്മദ് സാഹിബ് നന്ദിയും പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദര്‍ശ പ്രചാരണത്തില്‍ ഒരു കൊടുങ്കാറ്റുകണക്കെ പ്രവര്‍ത്തിച്ച വന്ദ്യവയോധികനും ധീരപണ്ഡിതനുമായ വെട്ടം. വി.ടി. അബ്ദുല്ല ഹാജിയുടെ ഖുര്‍ആന്‍ ക്ളാസ്സോടെയാണ് രകുാംദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്.

തുടര്‍ന്ന് നടന്ന ഉല്‍ബോധന സമ്മേളനത്തില്‍ ജനാബ് കെ. ഉമര്‍ മൌലവി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ അഹ്ലെ ഹദീസ് സെക്രട്ടറി മൌലവി അത്വാഉര്‍റഹ്മാന്‍ സാഹിബ് ആയിരുന്നു ഉദ്ഘാടകന്‍ട “നല്ലതെന്ന പേരില്‍ ഇസ്ലാമിലില്ലാത്ത പലതും അതില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ച്. ഇന്നും നടന്നുകൊകുിരിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങലിലും തിരുനബി (സ) യുടെ ചര്യകളിലും ഇല്ലാത്ത് കാര്യങ്ങള്‍, അതെത്ര നല്ലതായിരുന്നാലും ദീനില്‍ ബിദ്അത്തുകളാണ് മതകാര്യങ്ങളില്‍ ഓരോരുത്തക്ക് നല്ലതും ചീത്തയുമായി തോന്നുന്നത്. നല്ലതും നല്ലതായി കാണിച്ചത് നല്ലതും ചീത്തയായി നല്ലതും ചീത്തയുമായി തോന്നന്നത് നല്ലതും ചീത്തയുമല്ല. മറിച്ച് ഖുര്‍ആനും സുന്നത്തും നല്ലതായി കാണിച്ചത് ചീത്തയായി പറഞ്ഞത് ചീത്തയുമാണ്. ഈ അടിസ്ഥാനത്തില്‍ അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ക്കുമെതിരില്‍ സന്ധിയില്ലാത്ത സമരമാണ് ഇസ്ലാഹീ പ്രസ്ഥാനം നടത്തിക്കൊകുിരിക്കുന്നത്”’ അത്വാഉര്‍റഹ്മാന്‍ സാഹിബ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു

യോഗത്തില്‍ എന്‍.പി. അബദുല്‍ ഖാദിര്‍ മൌലവി. എ. അബുദ്സ്ളാം സുല്ലമി എന്നിവരും പ്രസംഗിച്ചു എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി സ്വാഗതവും പി.ടി. ഇമ്പിച്ചമ്മു. നന്ദിയുടെ പറഞ്ഞു. കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജനാബ് പി.ടി. ഇമ്പിച്ചമ്മു നന്ദിയും പറഞ്ഞു. കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജനാബ് പി. സൈദ് മൌലവിയുടെ നേതൃത്വത്തില്‍ നടന്ന ജുമുഅയില്‍ ആയിരക്കണക്കില്‍ സ്ത്രീകളടക്കം പതിനായിരങ്ങള്‍ പങ്കെടുത്തു.

ഉച്ചക്കുശേഷം മൂന്നുമണിക്ക് നടന്ന വിദ്യാര്‍ത്ഥി സമ്മേളനം ജ. കരുവള്ളി മുഹമ്മദ് മൌലവി (മുന്‍ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍) ഉദ്ഘാടനം ചെയ്തു. എം.സ്.എം. പ്രസിഡന്റ് പി.ഫാറൂന്‍ അധ്യക്ഷത വഹിച്ച സമ്മേളത്തില്‍ പറപ്പീര്‍ സി. കുഞ്ഞിമുഹമ്മദ്, എന്‍. എം. എസ്. ഹാഖ്, സാലാഹുദ്ദീന്‍ മദനി, എന്‍.വി. മുഹമ്മദ് സാലീം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുന്നാസിര്‍ നല്ലളം (സെക്രട്ടറി എം.എസ്.എം) ,സ്വാഗതവും എന്‍. മുഹമ്മദ് മാസ്റര്‍ നന്ദിയും പറഞ്ഞു.

കേരള നദ്വത്തുല്‍ മുജാഹിദീന്‍ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ജ.പി.വി. ഹസന്‍ സാഹിബ് സാഹിത്യ വിജ്ഞാന മത്സരങ്ങലില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രൊഫ. കെ.എ. ജലീല്‍ സാഹിബ് (വൈസ് ചാന്‍സലര്‍, കാലിക്കറ്റ് യൂണിവേഴ്സിററി) വിദ്യാഭ്യാസ സമ്മേളനം വൈകിട്ട് ഏഴുമണിക്ക് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സോവനീറിന്റെ പ്രകാശനം ജനാബ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് സാഹിബിന് കോപ്പി നല്‍കിക്കൊക്ു ശൈഖ് അബ്ദുല്ലാ അഹമ്മദ് ഖാദിരി (ഇസ്ലാമിക യൂണിവേഴ്സിറ്റി, മദീന) നിര്‍വ്വഹിച്ചു.)

ശൈഖ് സാലിഹ് അബ്ദുല്ലാ മുഹ്സിന്‍ (ഇസ്ലാമിക് യൂണിവേഴ്സ്റി, മദീന) യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ. അഹമ്മദ്കുട്ടി (റീഡര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി), സി.പി. അബൂബക്കര്‍ മൌലവി, മൌലവി അബ്ദുല്‍ ഗനി (തൃച്ചി) എന്നിവര്‍ പ്രസംഗിച്ചു. കേരള ജംഇയ്യത്തില്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.എന്‍. ഇബ്രാഹിം മൌലവി സ്വാഗതവും സോവനീര്‍ എഡിറ്റോറിയല്‍ ബോര്‍ജ് കണ്‍വീനര്‍ എന്‍.കെ. അഹമ്മദ് മൌലവി നന്ദിയും പറഞ്ഞു.
ജനാബ് പി.പി. ഉണ്ണീന്‍കുട്ടി മൌലവി (മുജാഹിദീന്‍ അറബികോളേജ്, പറളി)യുടെ ഖുര്‍ആന്‍ ക്ളാസ്സോടുകൂടിയാണ് മൂന്നാംദിവസമായ ശനിയാഴ്ചത്തെ പരിപാടികള്‍ ആരംഭിച്ചത്.

രകുു ദിവസം നീകുുനില്‍ക്കുന്ന മുപ്പതിനായിരത്തിലധികം ഡെലിഗേറ്റുകള്‍ പങ്കെടുത്ത പഠന ക്യാമ്പിന്റെ തുടക്കംകുറിച്ചുകൊക്ു ശനിയാഴ്ച രാവിലെ 9 മണിക്ക് നടന്ന ദഅ്വത്ത് സമ്മേളനം ശൈഖ് മുഹമ്മദ് അലി സാഹിബ് (യു.എ.ഇ. വിദ്യാഭ്യാസ കാര്യാലയം, ദുബായ്) ഉദ്ഘാടനം ചെയ്തു. പി. സൈദ് മൌലവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലിം മാസ്റര്‍ സ്വാഗതം പറഞ്ഞു.

തുടര്‍ന്നും ഉച്ചക്ക് ശേഷവുമായി പഠനാര്‍ഹവും വിജ്ഞാനപ്രദവുമായ ക്ളാസുകള്‍ നടന്നു. പ്രബോധനവും ശൈലിയും തൌഹീദും ശിര്‍ക്കും മുസ്ലിം ഐക്യം എങ്ങനെ സാക്ഷാല്‍കരിക്കാം എന്നീ വിഷയങ്ങളെ ആസ്പദിച്ച് ജനാബ് കെ.പി. മുഹമ്മദ് മൌലവി, സി.പി. ഉമര്‍സുല്ലമി, പി.പി. ഉണ്ണീന്‍കുട്ടി മൌലവി എന്നിവരാണ് ക്ളാസെടുത്തത്. മുസ്ലിം വേള്‍ഡ് ലീഗ് പ്രതിനിധി അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റസാക്ക്, പി. സീതിഹാജി എം.എല്‍.എ എന്നിവരും പ്രസംഗിച്ചു. പി.ടി. മൊയ്തീന്‍കുട്ടി മൌലവി നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി ഒരു സമ്മേളനം സംഘടിപ്പിക്കുകയുണായി. എം.എസ്. എം. വനിതാ വിംഗ് പ്രസിഡന്റ് എ. ജമീലയുടെ അധ്യക്ഷതയല്‍ നടന്ന വിദ്യാര്‍ത്ഥിനീ സമ്മേളനം ഫറോക്ക് റൌസത്തുല്‍ ഉലൂം ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു. ഇസ്ലാമിക സംസ്കാരവും ആധുനിക യുഗത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളും എന്ന വിഷയം എന്‍.വി. സുആദ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) അവതരിപ്പിച്ചു. ശഹാദത്ത് ബീവി (കൊച്ചി), ആര്‍ ജമീല (പാലക്കാട്), സി. ഹബീബ (മമ്പാട് കോളേജ്), റുഖിയ്യ (വനിതാ അറബിക് കോളേജ്, മോങ്ങം), അനീസാ മുബാറക് (പി. എസ്. എം. തിരൂരങ്ങാടി) എന്നിവര്‍ പ്രസംഗിച്ചു. സനിയ്യാ ചുങ്കത്തറ സ്വാഗതവും ആയിശാബി നന്ദിയും പറഞ്ഞു. ആയിരക്കണക്കില്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.

സമ്മേളന നഗരിയിലെ വിശാലമായ മെയിന്‍ ഓഡിറ്റോറിയത്തില്‍തന്നെ നടന്ന വനിതാ സമ്മേളനത്തില്‍ പതിനായിരക്കണക്കില്‍ സ്ത്രീകള്‍ പങ്കെടുത്തു. ആമിനാ സുല്ലമിയ്യായുടെ അധ്യക്ഷതയില്‍ പി. ആയിശാ ടീച്ചര്‍ (ഡി.ഇ.ഒ. തിരൂര്‍) ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഡേ. പി.കെ. റാബിയ (ഡി.എം.ഒ. മലപ്പുറം), എ. ജമീല എടവണ്ണ, ശൈഖഃ ആലിയാ യാസീന്‍ (കുവെറ്റ്) എന്നിവര്‍ പ്രസംഗിച്ചു. ആസ്യ സുല്ലമിയ്യ സ്വാഗതവും ആയിശ എടവണ്ണ നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍വെച്ച് അല്‍മുനീര്‍ ഇംഗ്ളീഷ് ത്രൈമാസിക പ്രകശാനം ചെയ്തു. രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ സംസാരിച്ചു.

സമ്മേളന സമാപന ദിവസമായ 28ന് ഞായറാഴ്ച സുബ്ഹ് നമസ്കാരാനന്തരം ജനാബ് എസ്.എം. ഐദീദ് തങ്ങളുടെ ഹദീസ് ക്ളാസായിരുന്നു.

തുടര്‍ന്ന് 9 മണിക്ക് നടന്ന സാമ്പത്തിക സമ്മേളനത്തില്‍ പ്രൊഫ. ടി. അബുദ്ല്ല സാഹിബ് അധ്യക്ഷത വഹിച്ചു. സകാത്ത്, തൊഴിലാളി-മുതലാളി ബന്ധം എന്നീ വിഷയങ്ങളില്‍ മൌലവി പി. മുഹമ്മദ് കുട്ടിശേരി, അഡ്വ. പി. എം. മുഹമ്മദ് സനാഉല്ലാ ഉമരി എന്നിവര്‍ പ്രസംഗിച്ചു. ഐ. അഹമ്മദ് കോയഹാജി സ്വാഗതവും ഒ. കുഞ്ഞിമുഹമ്മദ് (കണ്‍വീനര്‍ ബിസ്മി) നന്ദിയും പറഞ്ഞു.

ഉച്ചക്കുശേഷം ഐ.എസ്.എം. പ്രസിഡന്റ് കെ.എസ്.കെ. തങ്ങളുടെ അധ്യക്ഷതയില്‍ ആരംഭിച്ച യവജന സമ്മേളനത്തില്‍ ജനാബ് ടി.പി. അബ്ദുല്ലക്കോയ മദനി, മൌലവി എന്‍.കെ. മുഹമ്മദ് ജലാല്‍, എം. അബ്ദുല്‍ ഹമീദ് മദനി എന്നിവര്‍ യുവാക്കളും ജിഹാദും ഖാദിയാനിസം, ഭൌതികവാദം-കമ്യൂണിസം-ശിആയിസം ഒരു പോസ്റ്മോര്‍ട്ടം എന്നീ വിഷയങ്ങളില്‍ ക്ളാസ്സുകള്‍ നടത്തി.

ഐ.എസ്.എം. സെക്രട്ടറി കെ.വി. മൂസാ സുല്ലമി സ്വാഗതവും കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

വൈകിട്ട് സമാപന സമ്മേളനം ശൈഖ് ബദര്‍ അബ്ദുല്ലാബദര്‍ (കുവൈറ്റ്) ഉദ്ഘാടനം ചെയ്തു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഹാജി കെ.എ. സുലൈമാന്‍ സാഹിബ് അധ്യക്ഷത വഹിച്ച മഹാസമ്മേളനത്തില്‍ ഹാജി ഇബ്രാഹിം സുലൈമാന്‍സേട്ട് എം.പി. (പ്രസിഡന്റ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്), മൌലാനാ സിയാഉദ്ദീന്‍ ബുഖാരി (പ്രസിഡന്റ്, അഖിലേന്ത്യാ മുസ്ലിം ലീഗ്), ജനാബ് പി.പി. ഉമ്മര്‍കോയ, ഡോ. ജയിന്‍ മുഹമ്മദ് ഖയ്യാത്ത്, കെ.കെ. മുഹമ്മദ് സുല്ലമി എന്നിവര്‍ പ്രസംഗിച്ചു. ജനാബ് എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി (പ്രോഗാം കമ്മിറ്റി കണ്‍വീനര്‍) നാലുദിവസം നടന്ന സമ്മേളന പരിപാടികള്‍ വസ്തുനിഷ്ഠമായി അവലേകനം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ ജനാബ് പി.കെ. അഹമ്മദ് സ്വാഗതം പറയുകയും ജനറല്‍ കണ്‍വീനര്‍ കെ.പി. മുഹമ്മദ് മൌലവി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

അങ്ങനെ ’82 ഫെബ്രുവരി 28-ാം തീയ്യതി അര്‍ദ്ധരാത്രിയോടെ കേരളത്തിലെ മുസ്ലിം ചരിത്രത്തില്‍ ഒരു സുവര്‍ണരേഖകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഫറോക്കിലെ വിശാലമായ വയലില്‍ ഫ്രെബ്രുവരി 25 മുതല്‍ നാലുദിവസം നടന്ന മഹദ് സമ്മേളനം ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തില്‍ ഒരു നാഴികകല്ലായി തീര്‍ന്നു. ലോകത്തിലെ വിവിധ ഭാഷക്കാരും വേഷക്കാരും ഒത്തുകൂടിയ സമ്മേളന നഗരി ഒരു ലോക മുസ്ലിം മേളയായി മാറി.

പതിനാല് കോണ്‍ഫറന്‍സുകളും ലോക മുസ്ലിം പണ്ഡിതന്മാരും നേതാക്കളും ചേര്‍ന്നുള്ള ചര്‍ച്ചാ സമ്മേളനവും സുചിന്തിതമായ പല തീരുമാനങ്ങളും എടുക്കുകയുകുായി. സമ്മേളനങ്ങള്‍ക്കും പഠന ക്ളാസുകള്‍ക്കും പുറമെ, ഉദ്യോഗസ്ഥന്മാരും കോളേജ്-അധ്യാപക മാനേജ്മെന്റുകളും പ്രത്യേകം ചേര്‍ന്ന് സുപ്രധാനങ്ങളെ പല തീരുമാനങ്ങളും കൈക്കൊള്ളുകയുകുായി.

യുവാക്കള്‍ സ്ത്രീധനം വാങ്ങുകയില്ലെന്ന് പ്രതിജ്ഞയെടുക്കാനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരില്‍ സന്ധിയില്ലാസമരം നടത്താനും സ്ത്രീ പുരുഷ ഭേദമന്യേ വിജ്ഞാനമര്‍ജിക്കാനും വിദ്യാഭ്യാസ രംഗത്ത് പുതിയ പുതിയ മാനവതയുടെ ഐക്യം കെട്ടിപ്പടുക്കാനും സമ്മേളനം മുഴുവന്‍ ജനങ്ങളെയും ആഹ്വാനം ചെയ്തു.

ഏറ്റവും ലളിതമായി സംവിധാനം ചെയ്ത സമ്മേളന നഗരിയുടെ പ്രവേശന കവാടം ആധുനിക എഞ്ചിനീയറിംഗിന്റെ ഉത്തമ മാതൃകയായിരുന്നു. പങ്കെടുത്ത എല്ലാവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു സമ്മേളന ഓഡിറ്റോറിയത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ അച്ചടക്കം. കേരളത്തിലെയും ഉത്തരേന്ത്യയിലെയും മലയാളം, ഇംഗ്ളീഷ്, ഉര്‍ദു പത്രങ്ങള്‍, സമ്മേളനത്തിലെ അടുക്കും ചിട്ടയും തികഞ്ഞ അച്ചടക്കവും പ്രശംസകളോടെ റിപ്പോര്‍ട്ട് ചെയ്തു. മുജാഹിദ് പ്രവര്‍ത്തകന്മാരുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടുകൂടിയുള്ള അവിശ്രമ പരിശ്രമവും സര്‍വശക്തനായ ലോകനിയന്താവിന്റെ അതിരില്ലാത്ത അനുഗ്രഹാശിസ്സുകളും ഫറോക്കില്‍ നടന്ന മുജാഹിദ് സമ്മേളനത്തെ അഭൂതപൂര്‍വ്വമായ വിജയത്തിലെത്തിച്ചു. അതോടൊപ്പം കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വൈപില്യത്തെ അത് വികസിപ്പിക്കുകയും ചെയ്തു.