ഇമാം മുസ്ലിം (റ)

അബുല്‍ ഹുസൈന്‍ മുസ്ലിമുബ്നുല്‍ ഹജ്ജാജിബ്നി മുസ്ലിമിന്നീസാബൂരി എന്ന് മുഴുവന്‍ പേര്‍. ഹിജ്റ 204 ല്‍ ജനിച്ചു. 18-ാം വയസ്സില്‍ ഹദീഥ് പഠനം ആരംഭിച്ചു. 20-ാം വയസ്സില്‍ ഹജ്ജ് നിര്‍വഹിച്ചു. ശേഷം അവിടത്തെ ‘ക്വഅ്നബി’ എന്ന പണ്ഡിതന്റെ ശിഷ്യനായി. ഇമാം മുസ്ലിമിന്റെ ഗുരനാഥന്മാരില്‍ പ്രധാനിയത്രെ ക്വഅ്നബി. അഹ്മദുബ്നു യൂസുഫ് തുടങ്ങിയ കൂഫീപണ്ഡിതന്മാരില്‍ നിന്നും അദ്ദേഹം പഠിച്ചു. പിന്നെ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കു പഠനയാത്രകള്‍ നടത്തി. സ്വഹീഹ് മുസ്ലിം എന്ന പ്രസിദ്ധ ഹദീഥ് സമാഹാരത്തിനുപുറമെ പത്തോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായി വേറെയുണ്ട്. ഹിജ്റ 261 ല്‍ നീസാബൂരില്‍ അദ്ദേഹം അന്തരിച്ചു.