ദൈവ ദൂതന്മാര്‍

ദൈവദൂതന്മാരെ സംബന്ധിച്ച് അഹ്ലുസുന്നത്തി വല്‍ ജമാഅ ത്തിന്റെ വിശ്വാസം താഴെ വിവരിക്കുന്നു:
തീര്‍ച്ചയായും അല്ലാഹു സൃഷ്ടികളിലേക്ക് ദൂതന്മാരെ നിയോഗിക്കുകയുണ്ടായിട്ടുണ്ട്.

“സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍, ആ ദൂതന്മാര്‍ക്ക്ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിന്നെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍വേണ്ടിയാ ണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്” (നിസാഅ്: 165).
അവരില്‍ ആദ്യത്തെ റസൂല്‍ നൂഹ്നബി(ൌ)യും അവസാനത്തേത് മുഹമ്മദ്നബി(ല)യുമാകുന്നു.

“(നബിയേ), നൂഹിന്നും അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്മാര്‍ ക്കും നാം സന്ദേശം നല്‍കിയപോലെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു”(നിസാഅ്:163).

“മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവാ യിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു” (അഹ്സാബ്: 40).
അവരില്‍ ശ്രേഷ്ഠവാന്‍ മുഹമ്മദ്നബി(ല)യും പിന്നെ ഇബ്റാ ഹീം, മൂസ, നൂഹ്, മറ്യമിന്റെ മകന്‍ ഈസാ(ൌ) എന്നിവരുമാണ്, താഴെ കൊടുക്കുന്ന സൂക്തത്തിലൂടെ അവരെ അല്ലാഹു മഹത്ത്വപ്പെടുത്തിയിരിക്കുന്നു.

“പ്രവാചകന്മാരില്‍നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്). നിന്റെ പക്കല്‍നിന്നും നൂഹ്, ഇബ്റാഹീം, മൂസാ,മറ്യമിന്റെ മകന്‍ ഈസാ എന്നിവരില്‍നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം). ഗൌരവമുള്ള ഒരു കരാറാണ് നാം അവരില്‍നിന്നെല്ലാം വാങ്ങിയത്” (അഹ്സാബ്: 7).*
എന്നാല്‍ മുഹമ്മദ്നബി(ല)യുടെ ശരീഅത്ത് ഇപ്പറഞ്ഞ ശ്രേഷ്ഠന്മാരായ എല്ലാ നബിമാരുടെയും ശരീഅത്തുകളിലെ ശ്രേഷ്ഠതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. അല്ലാഹു പറയുന്നു:

“നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം- നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം- അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു” (ശൂറ: 13).
എല്ലാ ദൂതന്മാരും സൃഷ്ടികളായ മനുഷ്യരായിരുന്നു. അവര്‍ക്ക് ദൈവികമായ പ്രത്യേകതകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നും നാം വിശ്വസിക്കേണ്ടതാണ്. ദൂതന്മാരില്‍ ആദ്യത്തെ വ്യക്തിയായ നൂഹി(ൌ)നെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:

“അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല, ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല, ഞാന്‍ ഒരു മലക്കാണെന്നും പറയുന്നില്ല” (ഹൂദ്: 31).
അപ്രകാരം, അവസാനത്തെ പ്രവാചകനായ മുഹമ്മദ്നബി(ല) യോട് അല്ലാഹു പ്രഖ്യാപിക്കാന്‍ കല്‍പിക്കുന്നത് കാണുക:

“അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല, ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല, ഞാന്‍ ഒരു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല” (അന്‍ആം:50).
വീണ്ടും അല്ലാഹു പറയുന്നു:

“(നബിയേ), പറയുക, എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപ കാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനതയില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ” (അഅ്റാഫ്: 188).

“പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. പറയുക:അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല. അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല” (ജിന്ന്: 21,22).
മുര്‍സലുകള്‍, അല്ലാഹു രിസാലത്ത് (പ്രവാചകത്വം) നല്‍കി ആദരിച്ച, അല്ലാഹുവിന്റെ അടിമകളാകുന്നു എന്നും അവരെ ഉന്നത പദവി നല്‍കി അല്ലാഹു ആദരിച്ചിരിക്കുന്നു എന്നും നാം വിശ്വസിക്കേണ്ടതാണ്. അവരില്‍ ഒന്നാമനായ നൂഹ്നബി(ൌ)യെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

“നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെ സന്തതികളേ,തീര്‍ച്ചയായും അദ്ദേഹം (നൂഹ്) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു” (ഇസ്റാഅ്: 3).
അവരില്‍ അവസാനത്തെ ദൂതരായ മുഹമ്മദ്നബി(ല)യെക്കുറിച്ച് അല്ലാഹു പറയുന്നു:

“തന്റെ ദാസന്റെമേല്‍ സത്യാസത്യ വിവേചനപ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിന് വേണ്ടിയത്രെ അത്” (ഫുര്‍ഖാന്‍: 1).
മറ്റു ചില നബിമാരെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

“കൈക്കരുത്തും, ഉള്‍ക്കാഴ്ചയുമുള്ളവരായിരുന്ന നമ്മുടെ ദാസ ന്മാരായ ഇബ്റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക” (സ്വാദ്: 45).

“നമ്മുടെ കയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ സ്മരിക്കുക. തീര്‍ച്ചയായും അദ്ദേഹം ഏറ്റവുമധികം ഖേദിച്ച് മടങ്ങിയവനാകുന്നു” (സ്വാദ്: 17).

“ദാവൂദിന് നാം (പുത്രനായി) സുലൈമാനെ പ്രദാനം ചെയ്തു. വളരെനല്ല ദാസന്‍. തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവുമധികം ഖേദിച്ച് മടങ്ങുന്നവനാകുന്നു” (സ്വാദ്: 30).
ഈസാനബി(ൌ)യെക്കുറിച്ച് അല്ലാഹു പറയുന്നു:

“അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്റാഈല്‍ സന്തതി കള്‍ക്ക് ഒരു മാതൃകയാക്കുകയും ചെയ്തിരിക്കുന്നു” (സുഖ്റൂഫ്:59).
അല്ലാഹു മുഹമ്മദ് നബിയിലൂടെ പ്രവാചകത്വം അവസാനിപ്പിക്കുകയും അദ്ദേഹത്തെ മുഴുവന്‍ മനുഷ്യരിലേക്കുമുള്ള പ്രവാചകനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നും നാം വിശ്വസിക്കുന്നു.

“(പ്രവാചകരേ), പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവനാണോ അവന്റെ ദൂതന്‍. അവനല്ലാതെ ഒരാരാധ്യനുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവീന്‍. അതെ, അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അല്ലാഹുവിലും അവന്റെ വചനങ്ങളി ലും വിശ്വസിക്കുന്ന അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്ക് സത്യമാര്‍ഗം പ്രാപിക്കാം” (അഅ്റാഫ്: 158).
തീര്‍ച്ചയായും മുഹമ്മദ്നബി(ല)യുടെ ശരീഅത്ത് അല്ലാഹു തൃപ്തിപ്പെട്ട ഇസ്ലാംമതം തന്നെയാണ് എന്നും ഇസ്ലാമല്ലാത്ത യാതൊരു മതവും ഒരാളില്‍നിന്നും മതമായി അല്ലാഹു സ്വീകരിക്കുകയില്ല എന്നും നാം വിശ്വസിക്കുന്നു.

“തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ (സ്വീകാര്യമായ) മതം ഇസ്ലാം മാത്രമാകുന്നു” (ആലുഇംറാന്‍: 19).

“ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു” (മാഇദ: 3).

“ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്നപക്ഷം അത് അവനില്‍നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനുമായിരിക്കും” (ആലുഇംറാന്‍: 85).
അക്കാരണത്താല്‍ തന്നെ ഇന്ന് ആരെങ്കിലും ജൂത- ക്രൈസ്തവ മതങ്ങളെപോലുള്ള ഏതെങ്കിലും മതങ്ങള്‍ ഇസ്ലാമിനെ കൂടാതെ അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുമെന്ന് വാദിച്ചാല്‍ അവന്‍ കാഫിര്‍ (സത്യനിഷേധി) ആയിക്കഴിഞ്ഞു. അവനോട് ഖേദിച്ചു മടങ്ങാന്‍ ആവശ്യപ്പെടണം. അവന്‍ പശ്ചാത്തപിക്കാത്തപക്ഷം മുര്‍തദ്ദായി (മതത്തില്‍നിന്ന് പുറത്ത് പോയി). അവന്‍ വധിക്കപ്പെടേണ്ടതുമാണ്,* കാരണം അവന്‍ ഖുര്‍ആനിനെ കളവാക്കിയവനാണ്.
മുഹമ്മദ് നബി(ല) മുഴുവന്‍ ജനങ്ങളിലേക്കും അയക്കപ്പെട്ടവ നാണ് എന്നതിനെ വല്ലവനും നിഷേധിച്ചാല്‍ അവന്‍ മുഴുവന്‍ പ്രവാചകന്മാരെയും നിഷേധിച്ചവന് തുല്യമാണ്. അവന്‍ തന്റെ പ്രവാചകനില്‍ വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നു എന്ന് വാദിച്ചാ ലും ശരി. കാരണം, അല്ലാഹു പറയുന്നത് കാണുക:

“നൂഹിന്റെ ജനത പ്രവാചകന്മാരെയെല്ലാം കളവാക്കിയിരിക്കുന്നു” (ശുഅറാഅ്: 105).
നൂഹിന്റെ മുമ്പ് പ്രവാചകന്മാരൊന്നും കഴിഞ്ഞുപോയിട്ടില്ല. എന്നിട്ടും പ്രവാചകന്മാരെ മുഴുവന്‍ കളവാക്കിയവര്‍ എന്നാണ് അവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത്. ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക,

“അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും, ‘ഞങ്ങള്‍ ചില രില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു’ എന്ന് പറയുകയും, അങ്ങനെ അതിനിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ, അവര്‍ തന്നെയാകുന്നു യഥാര്‍ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്” (നിസാഅ്: 150,151).
മുഹമ്മദ്നബി(ല) അന്ത്യപ്രവാചകനാണ് എന്നും അദ്ദേഹത്തിന് ശേഷം യാതൊരു നബിയുമില്ലെന്നും നബി(ല)ക്കു ശേഷം വല്ലവനും പ്രവാചകത്വം വാദിക്കുകയോ, വാദിക്കുന്നവരെ ശരിവെക്കുകയോ ചെയ്താല്‍ അവന്‍ കാഫിറാണ് എന്നും നാം വിശ്വസിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ അവന്‍ അല്ലാഹുവിനെയും അവന്റെദൂതനെയും മുസ്ലിംകളുടെ ഏകാഭിപ്രായത്തെ(ഇജ്മാഉ്)യും നിഷേധിച്ചവനാണ്.
നബിയുടെ ഉമ്മത്തില്‍ വിജ്ഞാനം, നേതൃത്വം, പ്രബോധനം എന്നീ മേഖലകളില്‍ നബി(ല)യെ പിന്തുടര്‍ന്ന സച്ചരിതരായ പിന്‍ഗാമികള്‍ (ഖുലഫാഉ്) നബി(ല)ക്ക് ശേഷം വന്നിട്ടുണ്ടെന്നും അവരില്‍ ഏറ്റവും ശ്രേഷ്ഠരും ഖിലാഫത്തിന് അര്‍ഹതയും ഉള്ളവര്‍ അബൂബക്കര്‍(), പിന്നെ ഉമര്‍(), പിന്നെ ഉസ്മാന്‍(), പിന്നെ അലി() എന്നീ ക്രമത്തിലാണെന്നും നാം വിശ്വസിക്കുന്നു. അവര്‍ക്ക് വ്യക്തിപരമായി ഇസ്ലാമിലുള്ള സ്ഥാനമനുസരിച്ചാണ് അവ രുടെ ഖിലാഫത്തിലെ ക്രമവും. കാരണം ഏറ്റവും ഉത്തമമായ ആ തലമുറക്ക് അവരിലെ ഏറ്റവും ഉത്തമനെയും ഖിലാഫത്തിന് ഏറ്റ വും അര്‍ഹനെയുമല്ലാതെ അല്ലാഹു നിശ്ചയിക്കുകയില്ല. അല്ലാഹുവിന്റേതത്രെ അതിമഹത്തായ യുക്തി.
അപ്രകാരംതന്നെ അവരില്‍ സ്ഥാനം കുറഞ്ഞവര്‍ ഉല്‍കൃഷ്ടവാന്മാരെക്കാള്‍ ചില പ്രത്യേകതകള്‍കൊണ്ട് വ്യതിരിക്തരായി എന്ന് വന്നേക്കാം. എന്നാല്‍ ഇവര്‍, സ്ഥാനം നല്‍കിയവരെക്കാള്‍ എല്ലാ നിലയ്ക്കും ശ്രേഷ്ഠതയര്‍ഹിക്കുന്നു എന്ന് അര്‍ഥമില്ല; കാരണം ശ്രേഷ്ഠത നിശ്ചയിക്കുന്ന ഘടകങ്ങള്‍ ധാരാളവും വിഭിന്നവുമാണ്.
അപ്രകാരം തന്നെ മുസ്ലിം സമുദായം, അവരാണ് ലോകത്തിലെ ഏറ്റവും ഉത്തമ സമുദായമെന്നും അവര്‍തന്നെയാകുന്നു അല്ലാഹുവിങ്കല്‍ ആദരിക്കപ്പെടുന്നവര്‍ എന്ന കാര്യവും ഖുര്‍ആനിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് നാം വിശ്വസിക്കേണ്ടതാണ്. അല്ലാഹു പറയുന്നു:

“മനുഷ്യവംശത്തിന് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമത്രെ നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു’ (ആലുഇംറാന്‍: 110).*
എന്നാല്‍ ഈ സമുദായത്തിലെ ഒരുവിഭാഗം എക്കാലവും സത്യത്തില്‍ നിലകൊള്ളുകതന്നെ ചെയ്യുമെന്നും അവരെ കയ്യൊഴിച്ചവര്‍ ക്കോ അവരെ എതിര്‍ക്കുന്നവര്‍ക്കോ അന്ത്യനാള്‍വരേക്കും അവരെ ഒരുനിലയ്ക്കും ഉപദ്രവമേല്പിക്കാന്‍ കഴിയുകയില്ലെന്നും നാം വിശ്വസിക്കുന്നു.
ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ; സ്വഹാബികള്‍ക്കിടയില്‍ ഉണ്ടായ ചില്ലറ പ്രശ്നങ്ങള്‍ അവരുടെ ഗവേഷണരംഗത്തുണ്ടായ വ്യാഖ്യാനങ്ങളില്‍നിന്നും ഉല്‍ഭവിച്ചവ മാത്രമാണ്. അവരില്‍ ശരിയോട് യോജിച്ചവര്‍ക്ക് രണ്ട് പ്രതിഫലവും അല്ലാത്തവര്‍ക്ക് അവരുടെ ഗവേഷണ പരിശ്രമത്തിനുള്ള ഒരു പ്രതിഫലവും ലഭിക്കുമെന്നും അവരു ടെ അബദ്ധങ്ങള്‍ പൊറുക്കപ്പെടുന്നവയാണെന്നും നാം വിശ്വസിക്കേണ്ടതാണ്.
അവരെ സംബന്ധിച്ച് അവരര്‍ഹിക്കുന്ന ബഹുമതികളോടെ മാത്രം അവരെ സ്മരിക്കുകയും അവരുടെ അബദ്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ മൌനം പാലിക്കുക എന്നതും നമുക്കു നിര്‍ബന്ധമാ ണ്. മാത്രമല്ല അവരെക്കുറിച്ചുള്ള വിദ്വേഷത്തില്‍നിന്നും പകയില്‍നിന്നും നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കലും അനിവാര്യമാണ്.

“നിങ്ങളുടെ കൂട്ടത്തില്‍നിന്ന് (മക്കാ)വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാവുകയില്ല. അക്കൂട്ടര്‍ പിന്നീട് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം നല്‍കുകയും ചെയ്തിരിക്കുന്നു” (ഹദീദ്: 10).

“അവരുടെശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സില്‍ നീ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ,തീര്‍ച്ചയായും നീ ഏറ്റവും ദയയുള്ളവനും കരുണാനിധിയുമാകുന്നു” (ഹശ്ര്‍: 10).