ഖുര്‍ആനിന്റെ ദൈവികത

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിന് എന്താണ് തെളിവ്?

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള ചില തെളിവുകള്‍ താഴെ പ്പറയുന്നു:
1. അത് സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു.
2. അത് അന്ത്യനാളുവരെ മാറ്റമില്ലാതെ നിലനില്‍ക്കുന്നു.
3. അത് പ്രദാനം ചെയ്യുന്ന സാന്മാര്‍ഗികക്രമം കിടയറ്റതാണ്.
4. അത് പ്രായോഗികമാണ്.
5. അത് പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്.
6. അതിന്റെ സാഹിത്യം നിസ്തുലമാണ്.
7. അത് നടത്തിയ പ്രവചനങ്ങള്‍ സത്യസന്ധമായി പുലര്‍ന്നിട്ടുണ്ട്.
8. ദൈവത്തിന്റെ ദൃഷ്ടാന്തങ്ങള്‍ എന്ന നിലയില്‍ പ്രാപഞ്ചിക പ്രതി
ഭാസങ്ങളെപ്പറ്റി അതില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രമാദമുക്തമാ
കുന്നു.
9. അതില്‍ അശാസ്ത്രീയമായ യാതൊരു പരാമര്‍ശവുമില്ല.
10. അതില്‍ യാതൊരു വൈരുധ്യവുമില്ല.
11. അതിലേതുപോലെയുള്ള ഒരു അധ്യായമെങ്കിലുംകൊണ്ടുവരാന്‍ മനു
ഷ്യരോട് അത് നടത്തിയ വെല്ലുവിളിക്ക് മറുപടി നല്‍കാന്‍ ഇതുവരെ
ആര്‍ക്കും കഴിഞ്ഞിട്ടില്ല.
12. അതുമായി ലോകത്തു നിയുക്തനായ വ്യക്തി സത്യസന്ധനും
നിസ്വാര്‍ഥനുമാണ്.

ഖുര്‍ആനിന്റെ അവകാശവാദം ഖുര്‍ആന്‍ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ?

അതെ. വിശുദ്ധ ഖുര്‍ആന്‍ സ്വയംതന്നെ ദൈവികമാണെന്ന വസ്തുത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
“ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:2).

“തീര്‍ച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാകു ന്നു” (26:192)
“പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രേ ഇത്” (36:5)

മറ്റു വേദങ്ങളും ദൈവികമാണെന്ന് അവകാശപ്പെടുന്നില്ലേ?

ഇല്ല. മറ്റു വേദഗ്രന്ഥങ്ങളൊന്നുംതന്നെ സ്പഷ്ടവും വ്യക്തവുമായി അവ ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല.

2. തിമോത്തെയോസ് 3:16-ല്‍ ബൈബിള്‍ ദൈവവചനമാണെന്ന് പറയുന്നുണ്ടല്ലോ. ഇതിന്റെ വിവക്ഷയെന്താണ്?

“യേശുക്രിസ്തുവിലുള്ള ഈ വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കാന്‍ നിന്നെ പ്രബോധിപ്പിക്കുന്ന വിശുദ്ധ ലിഖിതങ്ങള്‍ ബാല്യം മുതലേ നിനക്കു പരിചയമുണ്ടല്ലോ. വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്; പഠിപ്പിക്കാനും ശാസിക്കാനും തെറ്റുതിരുത്താനും നീതിയിലുള്ള പരിശീലനത്തിനും അത് ഉപകരിക്കുന്നു” (2 തിമൊത്തെയോസ് 3:15-16).

ഇവിടെ, പൌലോസ് വിശുദ്ധ ലിഖിതങ്ങളെന്ന് പറഞ്ഞത് ബൈബിള്‍ പുസ്തകങ്ങളെക്കുറിച്ചാണെങ്കില്‍ മാത്രമേ ബൈബിള്‍ ദൈവനിവേശിതമാണെന്ന് അതുതന്നെ അവകാശവാദം ഉന്നയിച്ചുവെന്ന് പറയാനാകൂ. എന്നാ ല്‍, വസ്തുത അതല്ല. ബൈബിള്‍ പുതിയ നിയമത്തില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന ഇരുപത്തിയേഴ് പുസ്തകങ്ങളില്‍ ആദ്യമായി രചിക്കപ്പെട്ടവ പൌലോസിന്റെ ലേഖനങ്ങളാണ്. ക്രിസ്താബ്ദം 40-നും 60-നുമിടയിലാണ് അവ രചിക്കപ്പെട്ടതെന്നാണ് പണ്ഡിതാഭിപ്രായം. പൌലോസിന്റെ ലേഖനങ്ങ ളൊഴിച്ച് മറ്റു പുതിയ നിയമഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരിക്കുന്നത് ക്രിസ്താബ്ദം 65-നും 150-നുമിടക്കാണ്. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വചനം ശ്രദ്ധിക്കുക. പൌലോസ് ഇവിടെ പരാമര്‍ശിക്കുന്നത് തിമൊത്തെയോസിന് പരിചയമുള്ള ഏതോ വിശുദ്ധ ലിഖിതങ്ങളെയാണ്. ആ ലിഖിതങ്ങള്‍ പൌ ലോസിന്റെ ലേഖനങ്ങള്‍ക്കുമുമ്പേ പ്രചാരത്തിലുള്ളവയാണെന്നാണ് അദ്ദേഹത്തിന്റെ ശൈലിയില്‍നിന്ന് മനസ്സിലാവുന്നത്. പുതിയ നിയമത്തി ലാവട്ടെ, പൌലോസിന്റെ ലേഖനത്തിന് മുമ്പ് രചിക്കപ്പെട്ട ഒരു ലിഖിതവുമില്ലെന്നുറപ്പാണ്. അപ്പോള്‍ പിന്നെ, ദൈവനിവേശിതമായ വിശുദ്ധ ലിഖിതങ്ങള്‍ എന്നു പൌലോസ് പരിചയപ്പെടുത്തിയത് ബൈബിളിലുള്ള ഏതെങ്കിലും പുസ്തകത്തെയാണെന്ന് കരുതുന്നതില്‍ ന്യായമില്ല. ബൈബിളിലെ പുതിയനിയമപുസ്തകങ്ങള്‍ രചിക്കപ്പെടുന്നതിനു മുമ്പ് നിലനിന്നിരുന്ന ഏതോ ലിഖിതങ്ങളെയാണ് പൌലോസ് ഇവിടെ പരാമര്‍ശിക്കുന്നത് എന്നുറപ്പാണ്. അപ്പോള്‍ ഈ വചനമെങ്ങനെ ദൈവികമാണെന്ന ബൈബിളിന്റെ അവകാശവാദമാകും? ഇത് ബൈബിളിന്റെ അവകാശവാദമല്ല. ബൈബിളിലില്ലാ ത്ത ഏതോ ലിഖിതങ്ങളെക്കുറിച്ച പൌലോസിന്റെ പരാമര്‍ശം മാത്രമാണ ത്. പ്രസ്തുത ലിഖിതങ്ങളാകട്ടെ ഇന്ന്ഉപലബ്ധമല്ലതാനും.
ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം
ഒരു ഗ്രന്ഥം ദൈവികമാകുമോ?
ഇല്ല. ദൈവികമാണെന്ന് അവകാശപ്പെടുന്ന ഏതൊരു ഗ്രന്ഥവും അതി ന്റെ ദൈവികത തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, ഒരു ഗ്രന്ഥം ദൈവികമാണെങ്കില്‍ അത് സ്വയമോ അതല്ലെങ്കില്‍ അതുമായി വന്ന പ്രവാചകനോ പ്രസ്തുത വാദം ഉന്നയിക്കേണ്ടതുണ്ടെന്നത് പ്രാഥമികമായ ഒരു കാര്യമാകുന്നു. ഗ്രന്ഥം സ്വയമോ അതുമായി വന്ന വ്യക്തിയോ അത് ദൈവികമാണെന്ന അവകാശവാദം ഉന്നയിക്കാത്തിടത്തോളം മറ്റാര്‍ക്കും ആ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നതാണ് യാഥാര്‍ഥ്യം. ഗ്രന്ഥത്തിന്റെ അനുയായികള്‍ അത് ദൈവികമാണെന്നു പറയുമ്പോള്‍ ആ ഗ്രന്ഥമോ അതുമായി വന്ന വ്യക്തിയോ ഉന്നയിച്ച വാദത്തിനുള്ള സാക്ഷ്യം മാത്രമേ ആകുന്നുള്ളൂ. വാദം നിലനില്‍ക്കുന്നില്ലെങ്കില്‍ സാക്ഷ്യം അപ്രസക്തമാണല്ലോ.
ഖുര്‍ആനൊഴിച്ച് മറ്റു വേദഗ്രന്ഥങ്ങളുടെയെല്ലാം സ്ഥിതിയിതാണ്. അവ യൊന്നും സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നില്ല. അവയുടെ അനുയായികള്‍ അവയില്‍ ദൈവികത ആരോപിക്കുകയാണ് ചെയ്യുന്നത്. തര്‍ക്ക ശാസ്ത്ര പ്രകാരം തികഞ്ഞ അസംബന്ധമാണിത്. വിവരമുള്ളവരുടെ പരി ഗണനക്കുപോലും വരേണ്ടതില്ലാത്ത സംഗതി. വാദമില്ലാത്ത കേസില്‍ പ്രത്യക്ഷപ്പെടുന്ന സാക്ഷികളെപ്പോലെ അവഗണിക്കപ്പെടേണ്ട കാര്യം മാത്രമാണിത്.
ഖുര്‍ആനിന്റെ അവസ്ഥ ഇതല്ല. അത് സ്വയം ദൈവികമാണെന്ന് പ്രഖ്യാപിക്കുന്നു. അതിനാല്‍ ഒരു വാദം നിലനില്‍ക്കുന്നു. ഇനി ഈ വാദ ത്തില്‍ എത്രത്തോളം കഴമ്പുണ്ട് എന്നു പരിശോധിക്കപ്പെടണം. പ്രസ്തുത പരിശോധനക്ക് ഒരു അര്‍ഥമുണ്ട്. സ്വയം ദൈവികമാണെന്ന് പറയാത്ത ഗ്രന്ഥങ്ങളുടെ ദൈവികത പരിശോധിക്കുന്നതുപോലെ നിരര്‍ഥകമല്ല അത്.