ഐക്യസംഘം നാലും അഞ്ചും വാര്‍ഷികങ്ങള്‍

ഐക്യസംഘം നാലാം വാര്‍ഷികം

നാലാം വാര്‍ഷിക സമ്മേളനം 1929ല്‍ മൌലാനാ മുഹമ്മദ് മാന്‍ഡ്യൂക് പിക്താള്‍ സാഹിബിന്റെ അധ്യക്ഷതയില്‍ തലശ്ശേരിയില്‍വെച്ചാണ് നടന്നത്. സമ്മേളനം പരാജയത്തില്‍ കലാശിപ്പിക്കാന്‍ എതിരാളികള്‍ പല അടവും പയറ്റി നോക്കിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയില്ല.

ഐക്യസംഘം അഞ്ചാം വാര്‍ഷികം

അഞ്ചാം വാര്‍ഷികം 1927ല്‍ കണ്ണൂരില്‍ ചേര്‍ന്നു. ആരംഭകാലത്ത് ഐക്യസംഘത്തിലെ ഒരംഗവും പ്രവര്‍ത്തകനുമായിരുന്ന കണ്ണൂരിലെ ഒരു പണ്ഡിതന്‍ സംഘത്തിനെതിരില്‍ ഗൂഢമായ പ്രചാരവേല നടത്തിയിരുന്നു. അദ്ദേഹം തന്റെ സില്‍ബന്ധികളെ വിളിച്ചുവരുത്തി ഇങ്ങനെ പറയാന്‍ തുടങ്ങി

“ഐക്യസംഘക്കാരില്‍ നേര്‍ക്കുനേരെ തെറ്റൊന്നും കണ്ടുപിടിക്കുക സാധ്യമല്ല. എങ്കിലും ഇബ്നു തൈമിയ്യയുടെ അഖീദയും അഭിപ്രായവുമാണുള്ളത്. ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇബ്നു തൈമിയ്യ വഴി തെറ്റിയവനും വഴി തെറ്റിക്കുന്നവനുമാണെന്നാണ് ഇബ്നു ഹജര്‍ പറഞ്ഞിട്ടുള്ളത്”.

പാമര ജനങ്ങളില്‍ ഈ പ്രചാരവേലയില്‍ കുടുങ്ങിയിരുന്നു. കുഫ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഭാരവാഹികള്‍ കണ്ണൂര്‍, തലശ്ശേരി, മാഹി, വളപട്ടണം മുതലായ പല സ്ഥലങ്ങളിലും സമ്മേളനത്തിന്റെ പ്രചരണ യോഗങ്ങള്‍ നടത്താന്‍ തുടങ്ങി. മിക്ക സ്ഥലത്തും സീതിസാഹിബ് പ്രസംഗിച്ചിരുന്നു. തന്നിമിത്തം കുപ്രചാരവേലകള്‍ മങ്ങിമറിഞ്ഞു. സമ്മേളനം വിജയകരമായി കഴിഞ്ഞുകൂടി.