കേരള മുസ്ലിം നവോത്ഥാനം പശ്ചാത്തലം

മുഹമ്മദ് നബി (സ) പ്രബോധനം ചെയ്ത ഇസ്ലാം മതത്തിന്റെ സന്ദേശം ഹിജ്റ വര്‍ഷം ഒന്നാം ശതകത്തില്‍തന്നെ കേരളത്തെയും അനുഗ്രഹിച്ചിരുന്നുവെന്ന കാര്യത്തില്‍ ചിത്രകാരന്‍മാര്‍ ഏകാഭിപ്രായക്കാരാണ്; ഇസ്ലാം മത പ്രചരണാര്‍ത്ഥം കേരളത്തില്‍വന്ന മഹാപുരുഷന്‍മാരുടെ മാതൃകായോഗ്യമായ പ്രബോധനത്തിന്റെ ഫലമായി ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലങ്ങളോളമിങ്ങോളം കാലാന്തരിച്ചു. പക്ഷെ. എല്ലാ സ്ഥലത്തും സംഭവിച്ചിട്ടുള്ളതുപോലെ കേരള മുസ്ലിംകള്‍ക്കിടയിലും കാലാന്തരങ്ങളില്‍ നാനാവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പടര്‍ന്നുപിടിക്കാന്‍ തുടങ്ങി, സഹാബികള്‍ ജീവിച്ചിരുന്നകാലത്ത് തന്നെ മുസ്ലിംകള്‍ക്കിടയില്‍ അനാചാരങ്ങള്‍ നാമ്പെടുത്ത് തുടങ്ങിയ സ്ഥിതിക്ക് അതില്‍ അത്ഭുതമ്പെടാനൊന്നുമില്ലല്ലോ. എന്നാല്‍, തന്റെ സമുദായത്തില്‍ അചഞ്ചലരായി സത്യത്തില്‍ നിലകൊള്ളുന്ന ഒരു ചെറിയ വിഭാഗമെങ്കിലുമില്ലാത്ത യാതൊരു സമയവും അന്ത്യനാള്‍വരെ ഉണ്ടാവുകയില്ല എന്ന മുഹമ്മദ് നബി (സ)യുടെ തിരുവചനം അന്വര്‍ത്ഥമാക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുകയും ‘സുന്നത്തി’നെ ജീവിപ്പിക്കുകയും ചെയ്യുന്ന അല്‍പം പേരെങ്കിലും ഏത് കാലത്തും കേരളത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷെ. 1921നുമുമ്പ് വ്യക്തികളല്ലാതെ സംഘടിത വിഭാഗം ഇവിടെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അറിവില്ല.

20-ാം ശതകം ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പും പിമ്പുമുള്ള കുറെ സംവല്‍സരങ്ങള്‍ കേരള മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ശോചനീയമായ ഒരു കാലഘട്ടമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവര്‍ക്കിടയില്‍ കൊടികുത്തി വണിരുന്ന കാലമായിരുന്ന അത്. ജൂത- ക്രിസ്ത്യാനികളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റിയ ഒരു വിഭാഗം പണ്ഡിത-പുരോഹിതന്‍മാരുടെ നേതൃത്വം ഈ ദുരവസ്ഥക്ക് ആക്കവും തൂക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഇസ്ലാമിക വിശ്വാസ സിദ്ധാന്തങ്ങളും, കര്‍മപരമായ നിയമങ്ങളും അറിയാന്‍വേണ്ടി ഖുര്‍ആനോ നബി വചനങ്ങളോ പഠിക്കല്‍ അവരുടെ ദൃഷ്ടിയില്‍ കൊടിയ ഹറാമായിരുന്നു. ശേഷമുള്ളവര്‍ക്ക്-അവര്‍ മതവിജ്ഞാന ശാഖകളില്‍ എത്രതന്നെ പ്രാവീണ്യം നേടയവരായാലും ശരി-‘മസ്അലകള്‍’ അറിയാന്‍വിേ ഖുര്‍ആനും ഹദീസും അവലംബമാക്കല്‍ ഒരിക്കലും അനുവദനീയമല്ലെന്നായിരുന്നു അവരുടെ പക്ഷം. ഏതെങ്കിലുമൊരു പ്രശ്നത്തിന് തെളിവായി ഖുര്‍ആന്‍ വചനം ഉദ്ധരിക്കപ്പെട്ടാല്‍ ‘അത് ഖുര്‍ആനായത്തല്ലേ?’ ‘ദലീല്‍’ (തെളിവ്) എവിടെ?’ എന്ന് ചോദിക്കുന്നവരായിരുന്നു അവര്‍. അറബി വ്യാകരണ നിയമങ്ങള്‍ക്ക് കിതാബല്‍ പറഞ്ഞ ഉദാഹരണം ഖുര്‍ആന്‍ വചനമാണെങ്കില്‍ അതിന്റെ അര്‍ത്ഥം പറയാനോ പഠിക്കാനോ ആ കിത്താബോതുന്ന വിദ്യാര്‍ത്ഥി തീരെ അനുവദിപ്പെട്ടിരുന്നില്ല.

“ഏതെങ്കിലുമൊരു കാര്യത്തില്‍ നിങ്ങള്‍ ഭിന്നാഭിപ്രായക്കാരാകുന്ന പക്ഷം നിങ്ങളത് അല്ലാഹുവിലേക്കും, (ഖുര്‍ആനിലേക്കും) അവന്റെ ദൂതനിലേക്കും നബി(സ)യുടെ സുന്നത്തിലേക്കും) മടക്കുവിന്‍’ എന്ന ദൈവ വാക്യത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാന്‍ മതബോധമുള്ള ചില പണ്ഡിതന്‍ തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു:- ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാന്‍ വല്ലവരും നിങ്ങളെ ആഹ്വാനം ചെയ്താല്‍ ” ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങരുത്” മടങ്ങേണ്ടതില്ല; മടങ്ങൂലാ!” എന്ന് നിങ്ങള്‍ അവരോട് അറുത്തുമുറിച്ചങ്ങു പറഞ്ഞേക്കണം.” ഇതായിരുന്നു അന്നത്തെ അവസ്ഥ.

ഈ കാലഘട്ടത്തിലെ യാഥാസ്ഥിതികരായ പണ്ഡിതന്‍മാരുടെ ദൃഷ്ടിയില്‍ മുസ്ലിംകള്‍ ഇംഗ്ളീഷ് പഠിക്കുന്നതും, വ്യാകരണ നിയമം അനുസരിച്ച് അക്ഷരശുദ്ധിയോടെ മലയാളം സംസാരിക്കുന്നതുമെക്കെ നിഷിദ്ധമായിരുന്നു. ഇംഗ്ളീഷും ആധുനിക വിജ്ഞാനങ്ങളും അഭ്യസിക്കുകയും അവയുടെ പ്രചരണമാര്‍ഗ്ഗത്തില്‍ വ്യാപൃതരാവുകയും ചെയ്തിരുന്ന പ്രബുദ്ധരായ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ നേരെ ഇക്കൂട്ടര്‍ തൊട്ടുവിട്ട കൂര്‍ത്തുമൂര്‍ത്ത അക്ഷേപശരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മുസ്ലിം സ്ത്രീകള്‍ ഏത് ഭാഷയിലായാലും എഴുത്ത് പഠിക്കുന്നത് അവരുടെ ദൃഷ്ടിയില്‍ കൊടിയ ഹറാം തന്നെയായിരുന്നു. മുസ്ലിംകള്‍ അക്ഷരവിദ്യ പഠിക്കുന്നതിനാല്‍ കണക്കില്ലാത്ത പാപങ്ങള്‍ വന്നുവശാകുന്നത് ഇക്കൂട്ടരുടെ ദൃഷ്ടിയില്‍പെട്ടിട്ടുണ്ടത്രെ. ഇക്കാരണത്താല്‍ അവരുടെ മദ്രസകകളില്‍ വിദ്യാര്‍ത്ഥിനികളെ പരീക്ഷിക്കാനായി സ്വീകരിച്ചിരുന്ന രീതി ബഹുവിചിത്രമായിരുന്നു.

മദ്രസയിലെ ഓരോ വിദ്യാര്‍ത്ഥിനിയും പുരുഷനായ പരീക്ഷകനും മാത്രം ബൂത്തിനകത്ത് മുഖാമുഖമായിരുന്ന് സ്വകാര്യ സംഭാഷണം നടത്തുന്ന രീതിയാണ് ഈ അടുത്ത കാലം വരെ പരീക്ഷക്കായി ഇവരുടെ മദ്രസ്സകളില്‍ പിന്തുടര്‍ന്നു വന്നിരുന്നത്.

അക്കാലത്ത് മദ്രസാ പ്രസ്ഥാനത്തെ നഖശിഖാന്തം എതിര്‍ത്തവരായിരുന്നു ഇക്കൂട്ടര്‍. മതവിദ്യ അഭ്യസിപ്പിക്കപ്പെടുന്ന പ്രാഥമിക സ്ഥാപനങ്ങള്‍ക്ക് ‘ഓത്തുപുര’ എന്നും ഉന്നത സ്ഥാപനങ്ങള്‍ക്ക് ‘ദര്‍സ്’ എന്നുമായിരുന്നു അക്കാലത്ത് പേര്‍ പറയപ്പെട്ടിരുന്നത്. ”നമുക്ക് ‘ദര്‍സ്’ മതി ‘മദ്രസ’ വേണ്ട. ‘മദ്രസ’ എന്നതിന്റെ തുടക്കത്തിലുള്ള ‘മീമ്’ ‘ജഹന്നമി’നറെ അവസാനത്തിലുള്ള ‘മീമാ’ണ് എന്നൊക്കെ അവര്‍ പറഞ്ഞുനടന്നിരുന്നു.

പഠിപ്പിക്കുന്ന അധ്യാപകന്‍ നില്‍ക്കവെ ശിഷ്യമാരായ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നത് അദബ് കേടാണെന്ന് അവര്‍ വാദിച്ചിരുന്നു. ബോര്‍ഡ് ഉപയോഗിക്കുന്ന സമ്പ്രദായമായിരുന്നു അവര്‍ക്ക് തീരെ സഷിച്ചുകൂടാതിരുന്നത്. അത് അല്ലാഹുവിന്റെ ‘കലാമായ പരിശുദ്ധ ഖുര്‍ആനിനെ അപമാനിക്കലും അതിന്റെ പവിത്രത കളഞ്ഞുകുളിക്കലും ഒക്കെയാണെന്നായിരുന്നു അവരുടെ കണ്ടണ്ടുപിടുത്തം. ബോര്‍ഡിനു മേല്‍ ഖുര്‍ആന്‍ വചനം എഴുതുമെന്നും, ആ പൊടി ചവിട്ടല്‍ യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ഖുര്‍ആനിനെ ചവിട്ടി അപമാനിക്കലാണെന്നുമായിരുന്നു അവരുടെ ന്യായീകരണം.

ഓരോകാലത്തും സമുദായ മധ്യേ നിരക്ഷേപം നടന്നുവരുന്ന ഏത് കാര്യവും-അത് ഖുര്‍ആനിനും സുന്നത്തിനും ഇമാമിന്റെ തിരുമൊഴിക്കും കിത്താബുകളില്‍ പറഞ്ഞതിന്നുമെക്കെ കടക വിരുദ്ധമായാല്‍പോലും-അനുവദനീയവും പുണ്യകര്‍മവുമാണെന്ന് സമര്‍ത്ഥിക്കലായിരുന്നു അവരുടെ നയം. ഇംഗ്ളീഷ് വിദ്യാഭ്യാസം, ശുദ്ധമലായാളം സംസാരിക്കല്‍, പത്രപാരായണം, പ്രസംഗ പരിശീലന ക്ളാസുകള്‍ നടത്തല്‍, കോണ്‍ഗ്രസ് കക്ഷിക്കാരുമായി യോജിക്കല്‍, മതനിയമങ്ങള്‍ക്ക് ഖുര്‍ആനും സുന്നത്തും തെളിവായുദ്ധരിക്കല്‍, മദ്രസാ സമ്പ്രദായം, മതവിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ബെഞ്ചും ഡസ്ക്കും ബോര്‍ഡുമൊക്കെ ഉപയോഗിക്കല്‍, മുസ്ലിം സ്ത്രീകള്‍ എടുത്തുപഠിക്കല്‍ മുതലായ സകലതും മതദൃഷ്ട്യാ നിഷിദ്ധമാണെന്ന് ഒരുകാലത്ത് പറഞ്ഞ് പടക്കുകയും അവക്കെതിരില്‍ യുദ്ധം നടത്തുകയും ചെയ്തിരുന്നവര്‍ ഇപ്പോള്‍ എവിടെയെത്തിയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഭരണവും പണവുമൊക്കെ ആരുടെ കയ്യിലാണോ ഉള്ളത് അവരെ പ്രീണിപ്പിക്കാന്‍വേണ്ടി പരിശ്രമിച്ചിരുന്ന ഇക്കൂട്ടര്‍ ബ്രിട്ടീഷ് ഭരണകാലത്ത്, അന്നത്തെ ഭരണകര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്‍പന അനാദരിക്കലും, കോണ്‍ഗ്രസുമായി യോജിക്കലുമൊക്കെ മതവിരുദ്ധമായിട്ടുള്ളതും, ഒരിക്കലും യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് ചെയ്വാന്‍ പാടില്ലാത്തതുമാണെന്ന് വിധിയെഴുതിയിരുന്നു. അവരുടെ ഉലമായ സംഘടനയില്‍ ചേരുന്നവര്‍ ഇതില്‍നിന്നൊക്കെ പരിപൂര്‍ണ്ണമായി ഒഴിഞ്ഞുനില്‍ക്കുന്നവരായിരിക്കണമെന്ന് കര്‍ശനമായി നിഷ്കര്‍ഷിക്കുകയും ചെയ്തിരുന്നു.

വിശ്വാസപരമായ അധപതനം

മരിച്ചുപോയ മഹാത്മാക്കളെ വളിച്ച് പ്രാര്‍ത്ഥിക്കുക, അവര്‍ക്ക് കോഴി, ആട് മുതലായവ നേര്‍ച്ചയാക്കുക, അവരുടെ ‘ഹഖ്, ജാഅ്, ബര്‍ക്കത്ത് മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നപക്ഷം അത് സ്വീകരിക്കാന്‍ അല്ലാഹു കൂടുതല്‍ ബാധ്യസ്ഥനായിത്തീരുമെന്ന വിശ്വാസത്തോടെ അങ്ങനെ പ്രാര്‍ത്ഥിക്കുക, മൌഖൂഫായ മഖ്ബറകളില്‍ ഖബ്റ് കെട്ടിപ്പൊന്തിക്കുക, മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ഉച്ചത്തില്‍ ‘ദിക്ക്ര്‍’ ചെയ്യുക, മയ്യിത്ത് മറവ് ചെയ്ത് ഉടനെ ഖബ്റിങ്കല്‍ വെച്ച് ‘തസ്ബീത്ത്’ ചെല്ലേണ്ട സ്ഥാനത്ത് ‘തല്‍ഖീന്‍’ ചൊല്ലിക്കൊടുക്കുക, മരിച്ചവര്‍ക്കുവേണ്ടി ഖബ്റിന്‍മേല്‍ യാമപ്പുരകെട്ടി ഊഴംവെച്ച് ഖുര്‍ആന്‍ ഓത്ത് നടത്തുക, ചാവടിയന്തരം കഴിക്കുക, ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ മൂന്ന് യാസീനും സൂറത്തുദ്ദുഖാനും ഓതി ‘ഉമ്മുല്‍ കിത്താ’ബില്‍ എഴുതപ്പെട്ടത് മായ്ച്ച് തിരുത്തിയെഴ ുതാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക, മാല, മൌലീദ്, റാത്തീബ്, ഖുത്ത്ബിയത്ത്, ഉറുക്കെഴുത്ത്, പിഞ്ഞാണമെഴുത്ത്, നൂല്‍ മന്ത്രിച്ചുകെട്ടല്‍ മുതലായവ, നാട്ടില്‍ നടപ്പുള്ള സകല അനാചാരങ്ങളും മതത്തില്‍ അനുവദനീയവും പുണ്യകര്‍മവുമാണെന്നും ഇവ മതവിരുദ്ധമാണെന്നൊ, ശിര്‍ക്കാണെന്നോ പറയുന്നവര്‍ ‘സുന്നികളല്ലെന്നും അവര്‍ ഇമാമാത്തിന്നോ ഖത്തീബ് സ്ഥാനത്തിനോ പറ്റാത്തവരും, കൊള്ളരുതാതതവരുമാണെന്നുമൊക്കെ എഴുതുകയും പ്രസംഗിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തവരാണ് കേരളത്തിലെ പണ്ഡിതന്‍മാര്‍.