ഐക്യസംഘം ഒമ്പതാം വാര്‍ഷികം

ഐക്യസംഘത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളനം മലപ്പുറം ഹൈസ്ക്കൂളില്‍ ചേരാന്‍ തീര്‍ച്ചപ്പെടുത്തി. അധ്യക്ഷസ്ഥനത്തേക്ക് ക്ഷണിക്കപ്പെട്ടത് വടക്കെ മലബാര്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി ഖാന്‍ ബഹദൂര്‍ മീര്‍ സൈനുദ്ദീന്‍ സാഹിബായിരുന്നു. മലപ്പുറത്തും പരിസരത്തും ഐക്യസംഘത്തെപ്പറ്റി വലിയ ആക്ഷേപമൈ#ാന്നുമുണ്ടായിരുന്നില്ല. വാര്‍ഷിക യോഗത്തിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതോടെ പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാരും പാര്‍ട്ടിയും മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ ക്യാമ്പ് ചെയ്ത് എതിര്‍ പ്രചാരവേല ആരംഭിച്ചു. (ഈ സംഘത്തെ ലോകാവസാനം വരെ അല്ലാഹു നിലനിര്‍ത്തട്ടെ’ എന്ന് കോഴിക്കോട് വെച്ച് പ്രാര്‍ത്ഥിച്ച ആളായിരുന്നു പാങ്ങിക്കാരന്‍) പാങ്ങും പാര്‍ട്ടിയും വളരെ ഗോപ്യമായ നിലയിലാണ് പ്രചാരവേല നടത്തിയിരുന്നത്.

സമ്മേളന ദിവസം ഖാന്‍ ബഹദൂര്‍ എന്തോ ഒരു പന്തികേട് അനുഭവപ്പെട്ടുതുടങ്ങി. സമ്മേളനത്തിന്റെ തലേദിവസം ഖാന്‍ ബഹദൂര്‍ ആറ്റക്കോയയും ടി.എം. മൊയ്തു സാഹിബും ഒരു കാറില്‍ സ്ക്കൂള്‍ അങ്കണത്തില്‍ വന്നിറങ്ങി. അവിടെ സ്വീകരിക്കാനെത്തിയ ഒരു മാസ്ററോട് രണ്ട് സോഡ വരുത്താന്‍ ആവശ്യപ്പെട്ടു. സോഡ വാങ്ങാന്‍പോയ ആള്‍ മടങ്ങിവന്ന് ഇങ്ങനെ പറഞ്ഞു: ‘സോഡ പോകട്ടെ ഐക്യ സംഘടനകാര്‍ക്ക് പച്ചവെള്ളംപോലും കൊടുക്കുകയില്ലെന്നാണ് പീടികക്കാരെക്കെ പറയുന്നത്”.

വിവരമറിഞ്ഞ ആറ്റക്കോയയും മൊയ്തു സാഹിബും വന്ന കാറില്‍തന്നെ ഡി.എസ്.പി. അവരെ ആദരിച്ചിരുത്തിയശേഷം ‘എന്തുണ്ട്’ വിശേഷം? എന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ സോഡ കുടിക്കുവാന്‍ വന്നതാണെന്നായിരുന്നു അവരുടെ മറുപടി. സംഗതിയന്വേഷിച്ച ഡി.എസ്.പിയോട് അവര്‍ വിവരങ്ങളൊക്കെ പറഞ്ഞു. ഇതെല്ലാം കേട്ട ഡി.എസ്.പി. പാങ്ങിക്കാരനെ കൂട്ടിവരാന്‍ ആളെ അയച്ചുവെങ്കിലും അദ്ദേഹം അതിന് മുമ്പ് സ്ഥലം വിട്ടിരുന്നു.

ഹോട്ടല്‍ക്കാരുടെയും ചായക്കടക്കാരുടെയും മറ്റും നിസ്സഹകരണം മണത്തറിഞ്ഞ സമ്മേളന ഭാരവാഹികള്‍ സ്ക്കൂളിന് മുമ്പുള്ള സത്രം വാങ്ങുകയും ഒരു താല്‍ക്കാലിക ഹോട്ടല്‍ നടത്താനാവശ്യമായ സാധനങ്ങളൊക്കെ കോഴിക്കോട്ട്നിന്ന് വരുത്തുകയും ചെയ്തിരുന്നു. സമ്മേളനദിവസം അതിരാവിലെ തന്നെ സത്രത്തില്‍ ഹോട്ടലും തുടങ്ങി. അപ്പോഴാണ് തലേദിവസത്തെ നിസ്സഹകരണത്തിന്റെ ഫലം ഹോട്ടല്‍കാര്‍ക്കും ചായക്കടക്കാര്‍ക്കുമൊക്കെ അനുഭവപ്പെട്ടത്. അതോടെ അവര്‍ സംഘത്തിന്റെ വിരോധികളെ ആക്ഷേപിക്കാനും ചീത്തപറയാനും തുടങ്ങി.

വൈകുന്നേരം നടന്ന പൊതുയോഗത്തില്‍ മണപ്പാടന്റെ സുദീര്‍ഘമായ പ്രസംഗത്തിനുശേഷം കാടേരി മുഹമ്മദ് മുസ്ലിയാര്‍ ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: “വളരെയധികം തെറ്റിദ്ധരിച്ചുപോയിരുന്നു. ഇപ്പോള്‍ എന്റെ സംശങ്ങളെല്ലാം നീങ്ങി. ഞാന്‍ ഈ പ്രസ്ഥാനത്തിന്റെ അനുഭാവിയായിത്തീര്‍ന്നിരിക്കയാണ്.

അങ്ങനെ മലപ്പുറം സമ്മേളനവും സമംഗളം പര്യവസാനിച്ചു.