കേരള ജംഇയ്യത്തുല്‍ ഉലമ രുപീകരണം

ഐക്യസംഘം നേരിടേണ്ടിവന്ന എതിര്‍പ്പുകളെല്ലാതന്നെ ‘മതം അപകടത്തില്‍’ എന്ന പേരലായിരുന്നു. അതുകൊണ്ട് അടുത്ത വാര്‍ഷിക യോഗം കേരളത്തിന്റെ പുറത്തുളള ഏതെങ്കിലുമൊരു മഹാപണ്ഡിതന്റെ അധ്യക്ഷതയില്‍ കൊണ്ടുവാനും, കേരളത്തിലെ പേരെടുത്ത ആലിമീങ്ങളെയെല്ലാം ക്ഷിണിച്ചവത്തി യോഗത്തില്‍വെച്ച് ഒരു ഉലമാ സംഘം രൂപീകരിക്കാനം ആ ഉലമാ സംഘത്തിന്റെ ഉപദേശം സ്വീകരിച്ചച്ചുകൊണ്ട് ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോകാനും ഭാരവാഹികള്‍ തീരുമാനിച്ചു. കേരത്തിലെ പേരെടുത്ത അനേകം ആലിമീങ്ങളുടെ ഗുരുവര്യനും വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് ഐക്യസംഘം വാര്‍ഷികത്തിലും അതേ പന്തലില്‍ കൂടുന്ന ഉലമാ കോണ്‍ഫറന്‍സിലും അധ്യക്ഷം വഹിക്കാമെന്ന് സദയം സമ്മതിച്ചു. യോഗം നടത്താന്‍ തെരഞ്ഞെ ടുക്കപ്പെട്ട സ്ഥലം ആലുവയായിരുന്നു. സംഘം തീരുമാനിച്ചതനുസരിച്ച് ഇ.കെ.മൌലവി, മണപ്പാട്ട് കുഞ്ഞിമുഹമ്മദ് മൌലവി എന്നിവര്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സഞ്ചരിച്ച് പ്രമാണികന്മാരായ ആലിമീങ്ങളെയെല്ലാം ക്ഷണിക്കുകയും യാത്രാചെലവ് കൊടുക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. ഐക്യസംഘത്തെപ്പറ്റി പലര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നുവെങ്കിലും അധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തായതുകൊണ്ട് എല്ലാവരും വരാണെന്ന് സമ്മതിക്കുകയും മിക്കപേരും യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു.

അലമാ സമ്മേളനത്തിന്റെ വിഷയ നിര്‍ണയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷം വഹിച്ചിരുന്നത് വെല്ലൂര്‍ ബാഖിയാത്തിലെ തന്നെ മറ്റൊരു പ്രഗത്ഭ അധ്യാപകനായ ശൈഖ് അബ്ദുറഹീം ഹസ്രത്തായിരുന്നു. അതില്‍ പരിഗണനക്കുവന്ന ഒന്നാമത്തെ പ്രമേയം ഇതായിരുന്നു: “നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടായിരിക്കല്‍ ‘ഫര്‍സുകിഫാ’യാണ്. അതുകൊണ്ട് കേരളത്തിലെ ഉലമാക്കളുടെ ഒരു സംഘമുണ്ടായിരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു”.

പ്രമേയം ചര്‍ച്ചക്ക് വന്നപ്പോള്‍ ആ യോഗത്തിലുണ്ടായിരുന്ന ഒരു ബാഖവി ‘ഇങ്ങനെ ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍സു കിഫയാണെ’ന്നതിന് എന്താണ് തെളിവെന്ന് ചോദിച്ചു. ഇതിന് മറുപടിയായി ‘നന്മയിലേക്ക ക്ഷണിക്കുകയും നല്ലത് കല്‍പിക്കുകയും തിയ്യത് വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കണം. അവരത്രെ വിജയികള്‍’ (3:104) എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വാക്യം ഇ.കെ.മൌലവി സാഹീബ് ഉദ്ധരിച്ചു. “ഖുര്‍ആന്‍ ആയത്ത് അവിടെ നില്‍ക്കട്ടെ. ഇമാമീങ്ങള്‍ എന്തു പറഞ്ഞുവെന്നാണ് ഞാന്‍ ചോദിച്ചത്” എന്നായിരുന്നു ബാഖവി മുസ്ലിയാരുടെ പ്രതികരണം. തല്‍സമയം ‘ഖുര്‍ആന്‍ ആയത്ത് തെളിവിന് കൊള്ളുകയില്ലേ? എന്ന് ഇ.കെ.മൌലവി അധ്യക്ഷനോട് ചോദിച്ചു. ഖുര്‍ആനോളം തെളിവിന് കൊള്ളുന്ന യാതൊന്നുമില്ലെന്നും, പ്രഥമവും പ്രധാനവുമായി നാം തെളിവാ യുദ്ധരിക്കേണ്ടത് ഖുര്‍ആനാണെന്നും അധ്യക്ഷന്‍ കാര്യകാരണ സഹിതം വിവരിച്ചതോടെ ബാഖവി മുസ്ലിയാര്‍ നിശബ്ദനായി.

വൈകീട്ട് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉലമാ സമ്മേളനം ‘കേരള ജംഇയ്യത്തുല്‍ ഉലമാ’ രൂപീകരിച്ചുകൊണ്ടുള്ള പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു. താഴെ പറയുന്നവയായിരുന്നു ലക്ഷ്യങ്ങള്‍:-

1.ഛിന്നഭിന്നമായി കിടക്കുന്ന ഉലമാക്കളുടെ ഇടയില്‍ ഐക്യമുണ്ടാക്കുക.
2.മുസ്ലിംകളുടെ ഇടയിലുള്ള വഴക്കുകളെ അവരുടെ വക പഞ്ചായത്ത് സ്ഥാപിച്ച് അതില്‍വെച്ച് തീരുമാനിക്കുക.
3.ദാറുല്‍ ഇഫ്ത്താഉ് ഏര്‍പ്പെടുത്തുക.
4.മുസ്ലിംകളുടെ ഇടയിലുള്ള അന്ധവിശ്വാസങ്ങളും മത വിരുദ്ധവും ആപല്‍ക്കരവുമായ ദുരാചാരങ്ങളും ദൂരീകരിക്കുക.
5.ഇസ്ലാം മത പ്രചരണരത്തിനായി ഉചിതമായ പ്രവൃത്തികള്‍ ചെയ്യുക.
ഐക്യസംഘം, ഇതിനുശേഷവും കേരള ജംഇയ്യത്തുല്‍ ഉലമയുമായി കൈകോര്‍ത്തുപിടിച്ച് മതത്തിനും സമുദായത്തിനുംവേണ്ടി നിസ്തുല്യവും നിസ്സീമവുമായ സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു ദശവല്‍സരങ്ങള്‍ക്കുശേഷം ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ജംഇയ്യത്തുല്‍ ഉലമായുടെ കരുത്തുറ്റ കരങ്ങളിലര്‍പ്പിച്ചുകൊണ്ട് രംഗത്തുനിന്ന് മാറുകയാണുണ്ടായത്. ജംഇയ്യത്തുല്‍ ഉലമാ ഇന്നും ഒരു അജയ്യ ശക്തിയായി വിലസുന്നുവെന്ന് മാഇതമല്ല. വികേന്ദ്രീകരണ പ്രക്രിയയിലൂടെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൌകര്യപ്രദവും സുഗമവും കാര്യക്ഷമവും വിജയകരവുമാക്കിത്തീര്‍ക്കാന്‍വേണ്ടി കേരളാടിസ്ഥാനത്തില്‍ മഹത്തായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന വേറെ മൂന്ന് സലഫീ സംഘടനങ്ങള്‍ക്ക് കൂടി ജന്മം നല്‍കാനും അതിന് കഴിഞ്ഞിട്ടുണ്ട്.