മുഹമ്മദ്‌ നബി (സ) യെ അറിയുക

മനുഷ്യരാശിയെ സന്‍മാര്‍ഗത്തിലേക്ക്‌ നയിക്കുവാ നും പാരത്രിക വിജയത്തിന്റെ പാത ലോകത്തിന്‌ പഠിപ്പിച്ചുകൊടുക്കുവാനുമായി പ്രപഞ്ചസ്രഷ്ടാവ്‌ കാ ലാകാലങ്ങളിലായി അയച്ചുകൊണ്ടിരുന്ന ദൂതന്‍മാ രുടെയും പ്രവാചകന്‍മാരുടെയും പരമ്പര അവസാനി ക്കുന്നത്‌ മുഹമ്മദ്‌ നബി(സ്വ)യോടുകൂടിയാണ്‌. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഏറ്റവും പൂര്‍ണമായ രൂപം മുഹമ്മദ്‌ നബി(സ്വ)യിലൂടെ ഭൂഗോളവാസി കള്‍ക്ക്‌ നല്‍കപ്പെട്ടു. ഇനി മനുഷ്യമാര്‍ഗദര്‍ശന ത്തിനായി ഒരു ദൂതനും വരാനില്ല എന്ന അടിസ്ഥാനപരവും സുപ്രധാനവുമായ അധ്യാപനം കൂടി മുഹമ്മദ്‌ നബി(സ്വ)യിലൂടെ നല്‍കപ്പെട്ടിരിക്കുന്നു.

ഇതാണ്‌ മഹാനായ പ്രവാചകന്‍…

മുഹമ്മദ്‌ നബി(സ്വ) ലോകത്തിന്റെ ഗുരുവാണ്‌. മഹിതമായ ആദര്‍ശവും ജീവിതവുമാണ്‌ മനുഷ്യ സമൂഹത്തിനായി അദ്ദേഹം സമര്‍പ്പിച്ചത്‌. ലോകസ്ര ഷ്ടാവില്‍ നിന്ന്‌ ലഭിച്ച വഹ്‌യിന്റെ അടിസ്ഥാനത്തില്‍ ദൈവദൂതന്റെ ദൗത്യം നിര്‍വഹിച്ച അദ്ദേഹം മനുഷ്യകുലത്തിന്‌ ഉള്‍ക്കൊള്ളാവുന്ന ഉല്‍കൃഷ്ടമാ തൃകയാണ്‌. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രവാചകനെ സ്നേഹിക്കുക, അദ്ദേഹത്തെ അനുസ രിക്കുക, ആദര്‍ശധന്യമായ ആ ജീവിതം കണിശമാ യി പിന്തുടരുക എന്നിവ അവരുടെ മേല്‍ നിര്‍ബ ന്ധമാണ്‌. നബിതിരുമേനി(സ്വ)യുടെ ജീവിതത്തെ കലവറയില്ലാതെ സ്നേഹിക്കുകയും, അതിനെ സ്വന്തം ജീവിതത്തിന്റെ നിഖിലമേഖലകളിലും സന്നിവേശി പ്പിക്കുകയും ചെയ്യുന്ന വ്യക്തിക്കു മാത്രമേ ശരിയായ വിശ്വാസത്തിന്റെ വൃത്തത്തിലുള്‍പ്പെടാന്‍ സാധിക്കൂ.

അനുകരണനീയ മാതൃക

അനുകരണഭ്രമം അഭിനവ സമൂഹത്തെ പിടികൂടി യിരിക്കുകയാണ്‌. സിനിമകളിലെയും സീരിയലുകളി ലെയും നായകന്മാരെയും രാഷ്ട്രീയ മതരംഗത്തെ നേതാക്കന്‍മാരെയും അനുകരിക്കുവാനുള്ള തീവ്രശ മം യുവതലമുറയില്‍ അധികമായി കണ്ടുവരുന്നുണ്ട്‌.
ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃക യാക്കുവാന്‍ പ്രാപ്തരായ ആരുണ്ട്‌ എന്ന ചോദ്യത്തിനു മുന്നില്‍ ഇത്തരത്തിലുള്ള അനുകരണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന്‌ നമുക്ക്‌ ബോധ്യപ്പെടുകയാണ്‌. ചെറിയ കുട്ടികളില്‍ പോലും അക്രമവാസന അധികരിച്ചു വരുന്നതിലും ലോകത്തുടനീളം ക്രിമിനലുകള്‍ വളര്‍ന്നുവരുന്നതിലും മാതാപിതാക്കളെ തെരുവിലിറക്കുന്നതിലും മുതിര്‍ന്നവരെ അനാദരിക്കുന്നതിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാകുന്നതിലുമെല്ലാം അനുകരണഭ്രമത്തിന്റെ പങ്ക്‌ അനിഷേധ്യമാണ്‌.
മുഹമ്മദ്‌ നബി (സ്വ)യുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്‌. ചരിത്രത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച അദ്ദേഹത്തിന്റെ വ്യക്തിജീവിതം, സാമൂഹ്യജീവിതം ആര്‍ക്കും മാതൃകയാക്കാവുന്നതാണ്‌.

വിശ്വസ്തന്‍

അനാഥനായ മുഹമ്മദ് അന്ന് അറേബ്യയില്‍ ലഭ്യമായിരുന്ന സംരക്ഷണങ്ങള്‍തന്നെ ലഭിക്കാതെയാണ് വളര്‍ന്നുവന്നത്. വിദ്യാഭ്യാസം അല്‍പംപോലും ലഭിക്കാത്തതിനാല്‍ എഴുത്തും വായനയുമറിയാത്തവനായിട്ടാണ് അദ്ദേഹം ജീവിച്ചത്. കുട്ടിക്കാലത്ത് അറബിക്കുട്ടികളോടൊപ്പം ആടുമേയ്ക്കുകയും യുവാവായപ്പോള്‍ കച്ചവടത്തിലേര്‍പ്പെടുകയും ചെയ്ത മുഹമ്മദിന്റെ ജീവിതവും സഹവാസവുമെല്ലാം സാധാരണക്കാരായ അറബികളുടെ കൂടെതന്നെയായിരുന്നു. കള്ള് കുടിയന്മാരും പെണ്ണ് പിടിയന്മാരും യുദ്ധക്കൊതിയന്മാരും വിഗ്രഹാരാധകരുമായ അറബികളുടെ കൂടെ.എന്നാല്‍ അവരുടെ ദുസ്വഭാവങ്ങളൊന്നും തന്നെ അദ്ദേഹത്തിലുണ്ടായിരുന്നില്ല. ഒരിക്കല്‍പോലും വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നമ്രശിരസ്കനായിരുന്നിട്ടില്ല. കളവോ, അസഭ്യവാക്കുകളോ അദ്ദേഹത്തില്‍നിന്നും ആരും ശ്രവിച്ചിട്ടില്ല. ഒരിക്കലെങ്കിലും അദ്ദേഹം കളവോ വഞ്ചനയോ ചെയ്തതായി ആരും ആരോപിച്ചിട്ടില്ല. സ്വബോധം വന്നശേഷം അദ്ദേഹത്തെ ആരുംതന്നെ നഗ്നനായി കണ്ടിട്ടില്ല. അന്യരുടെ ഒരു കാശുപോലും അദ്ദേഹം അന്യായമായി എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല. ദുഃഖിക്കുന്നവരോടൊപ്പം പങ്കുചേരുന്ന പ്രകൃതക്കാരനായിരുന്ന അദ്ദേഹം, അനാഥകളെയും അഗതികളെയും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. അദ്ദേഹം വിധവകളുടെ പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞ് സഹായിക്കാനായി പ്രയത്നിച്ചുകൊണ്ടിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും യാത്രക്കാരെ ശുശ്രൂഷിക്കാനും ശ്രമിച്ചു. ജനങ്ങള്‍ക്കിടയില്‍ ശണ്ഠയും സംഘട്ടനങ്ങളുമുണ്ടാവുമ്പോള്‍ സന്ധിക്കും യോജിപ്പിനുംവേണ്ടി അദ്ദേഹം പരിശ്രമിച്ചു.എല്ലാവിധ മാലിന്യങ്ങളുടെയും കൂത്തരങ്ങായ ആ സമൂഹത്തില്‍ അത്തരം യാതൊരു മാലിന്യവും തൊട്ടുതീണ്ടാത്തവനായി മുഹമ്മദ് ജീവിച്ചു. അദ്ദേഹത്തിന്റെ ഈ നല്ല സ്വഭാവങ്ങളെയെല്ലാം സമൂഹം അംഗീകരിച്ചു. ജനങ്ങള്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് സൂക്ഷിക്കാന്‍ കൊടുക്കാന്‍ മാത്രം അദ്ദേഹത്തിന്റെ വിശ്വസ്തതയില്‍ അവര്‍ക്കെല്ലാം വലിയ മതിപ്പായിരുന്നു. മുഹമ്മദിന്റെ സത്യസന്ധതയ്ക്കുള്ള അംഗീകാരമെന്നോണം ആ സമൂഹം ‘അല്‍ അമീന്‍ ‘-വിശ്വസ്തന്‍ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

നബിവ്യക്തിത്വത്തിന്റെ സമഗ്രത

നേതൃരംഗത്തുള്ളവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെല്ലാം സമ്മേളിച്ച വ്യക്തിത്വമായിരുന്നു മുഹമ്മദ്‌ നബി(സ്വ)യുടേത്‌ എന്ന്‌ നേതൃപാടവരംഗത്തെ അഗ്രേസരനായ ജോണ്‍ അഡയര്‍ തന്റെ ലീഡര്‍ഷിപ്പ്‌ ഓഫ്‌ മുഹമ്മദ്‌ എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്‌. അനുയായികള്‍ക്ക്‌ സമ്പൂര്‍ണ സംതൃപ്തി പ്രദാനം ചെയ്തുകൊണ്ട്‌ അവര്‍ക്കിടയില്‍ സജീവമായി ഇടപെടുകയും താന്‍ ഉദേശിച്ച ലക്ഷ്യത്തിലേക്ക്‌ അവരെ കൈപിടിച്ച്‌ കൊണ്ടുപോകുവാന്‍ തക്കവണ്ണം സര്‍വസമ്മതനായി നിലനില്‍ക്കുകയും ചെയ്യാന്‍ നബി(സ്വ)ക്ക്‌ കഴിഞ്ഞത്‌ ഈ നേതൃഗുണങ്ങളെക്കൊണ്ട്‌ മാത്രമാണെന്ന മട്ടിലുള്ള അഡയറുടെ സമര്‍ഥനം വസ്തുതാവിരുദ്ധമാണെങ്കിലും നബി(സ്വ)യിലെ നേതാവിനെ അപഗ്രഥിച്ച്‌ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെന്ന്‌ പറയാവുന്നതാണ്‌.

നന്മയുടെ നിറകുടം

അനസ്‌(റ)ല്‍നിന്ന്‌ നിവേദനം: “ഒരിക്കല്‍ നബി(സ്വ)യോടൊത്ത്‌ ഞാന്‍ നടന്നുപോവുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാന്‍ വസ്ത്രമാണ്‌ തിരുമേനി ധരിച്ചിരുന്നത്‌. അങ്ങനെ ഒരു ഗ്രാമീണ അറബി നബി(സ്വ)യുമായി സന്ധിക്കുകയും അദ്ദേഹത്തിെ‍ന്‍റ മുണ്ട്‌ പിടിച്ച്‌ ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ നബി(സ്വ)യുടെ പിരടിയിലേക്കു നോക്കി. പിടിച്ചുവലിച്ചതിെ‍ന്‍റ ശക്തി കാരണം മുണ്ടിെ‍ന്‍റ കരയുടെ പാടുകള്‍ അവിടെ പതിഞ്ഞിരുന്നു. ‘മുഹമ്മദേ! താങ്കളുടെ പക്കലുള്ള അല്ലാഹുവിെ‍ന്‍റ ധനത്തില്‍നിന്ന്‌ എനിക്ക്‌ എന്തെങ്കിലും അനുവദിച്ചുതരാന്‍ ഉത്തരവിടുക’- ആ ഗ്രാമീണന്‍ പറഞ്ഞു. നബി(സ്വ) അയാളെ തിരിഞ്ഞുനോക്കുകയും പുഞ്ചിരിക്കുകയും അയാള്‍ക്ക്‌ ദാനം നല്‍കാന്‍ കല്‍പിക്കുകയും ചെയ്തു” (ബുഖാരി)

നബിവ്യക്തിത്വം: അധികാരത്തിന്‌ മുമ്പും ശേഷവും

“സാരസന്‍മാരാല്‍ ചക്രവര്‍ത്തിയുടെ കാവല്‍ക്കാ രിലൊരാള്‍ (candidatus‍) കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ സിസിറിയയില്‍നിന്ന്‌ സിക്കാമിനയിലേക്ക്‌ ബോട്ടില്‍ പോകുവാനൊരുങ്ങുകയായിരുന്നു.” “കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു”വെന്ന്‌ ജനം പറയുന്നുണ്ടാ യിരുന്നു. ജൂതന്‍മാര്‍ അത്യാഹ്ലാദത്തിലുമായിരുന്നു. സാരസന്‍മാരോടൊപ്പം ആ പ്രവാചകന്‍ ആഗതനാ യിട്ടുണ്ടെന്നും അഭിഷിക്തനായ, വരാനിരിക്കുന്ന ക്രിസ്തുവിന്റെ ആഗമനം അയാള്‍ പ്രഖ്യാപിക്കുന്നു ണ്ടെന്നും അവര്‍ പറഞ്ഞു. സിക്കാമിനയിലെത്തി യപ്പോള്‍ വേദഗ്രന്ഥങ്ങളില്‍ വ്യുല്‍പന്നനായ ഒരു വൃദ്ധനോട്‌ ഞാന്‍ ചോദിച്ചു: “സാരസന്‍മാരോടൊപ്പം ആഗതനായിരിക്കുന്ന പ്രവാചകനെക്കുറിച്ച്‌ താങ്കള്‍ക്ക്‌ എന്ത്‌ പറഞ്ഞുതരാന്‍ കഴിയും?” സങ്കടത്തോടെ അഗാധമായി മോങ്ങിക്കൊണ്ട്‌ അയാള്‍ മറുപടി പറഞ്ഞു: “പ്രവാചകന്‍മാരൊന്നും വാളുമായി വരാറില്ലയെന്നതിനാല്‍ അയാള്‍ വ്യാജനാണ്‌. ക്രിസ്ത്യാനികള്‍ ആരാധിക്കുന്ന, ദൈവനിയോഗിതനായ ക്രിസ്തുവിന്റെ ആഗമനത്തിന്‌ മുമ്പ്‌ വരാനിരിക്കുന്ന അന്തിക്രിസ്തുവിന്റെ വരവിനോടനുബന്ധിച്ചുണ്ടാകുന്ന അരാജകത്വമാണ്‌ അവരുണ്ടാക്കുന്നതെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. ഭൂമി മുഴുവന്‍ തരിശാക്കുന്നതുവരെ ജൂതന്‍മാര്‍ പിഴച്ചതും കഠിനവുമായ ഹൃദയത്തോടുകൂടിയുള്ളവരായിരിക്കുമെന്ന്‌ യെശയ്യാവ്‌ പറഞ്ഞിട്ടുണ്ടല്ലോ. എങ്കിലും യജമാനനായ അബ്രഹാമേ, താങ്കള്‍ പോയി ആഗതനായ പ്രവാചകനെപ്പറ്റി അന്വേഷിക്കുക”. അങ്ങനെ അബ്രഹാമെന്ന ഞാന്‍ അയാളെക്കുറിച്ച്‌ അന്വേഷിക്കുകയും അയാളെ നേരില്‍ കണ്ടവരില്‍നിന്ന്‌ കേള്‍ക്കുകയും ചെയ്തപ്പോള്‍, മനുഷ്യരക്തം ചിന്തുകയെന്നതല്ലാതെയുള്ള സത്യങ്ങളൊന്നും പറയപ്പെട്ട പ്രവാചകനില്‍ എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല.

പ്രവാചകന്റെ സന്ദേശം

‘സൂര്യ ചന്ദ്ര നക്ഷത്രാദികളും ഭൂമിയിലെ അചേതനവും സചേതനവുമായ സകല വസ്തുക്കളും സൃഷ്ടിച്ചവനായ ദൈവം ഏകനാണ്. മനുഷ്യജീവിതത്തിന് അനുകുലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും വായുവും വെള്ളവും നല്‍കുകയും ആഹാരങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത, ഏവരെയും ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ആ ഏകദൈവത്തിന് മാത്രമെ ആരാധനകളര്‍പ്പിക്കാവൂ. നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും ശവകുടീരങ്ങളും പുണ്യാത്മാക്കളുമൊന്നുംതന്നെ ആരാധനകള്‍ക്കര്‍ഹമല്ല. അവയെ മുഴുവന്‍ കൈവെടിഞ്ഞ് ഏകനായ ദൈവത്തെ മാത്രമെ ആരാധിക്കാന്‍ പാടുള്ളൂ. അവന്‍ എന്നെ ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു. എന്റെ കടമ ദൈവിക സന്ദേശം നിങ്ങള്‍ക്കെത്തിച്ചുതരിക മാത്രമാകുന്നു. എനിക്ക് ലഭിക്കുന്ന ദൈവിക ബോധനങ്ങള്‍ അംഗീകരിക്കുക എന്റെയും നിങ്ങളുടെയും ബാധ്യതയാകുന്നു. ദൈവത്തോട് ഭയഭക്തി പ്രകടിപ്പിക്കുകയും അവന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും അവന്‍ കല്‍പിക്കുന്ന വിധിവിലക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ വിജയിച്ചിരിക്കുന്നു. സമാധാന സമ്പൂര്‍ണ്ണമായ ഒരു ഭൌതിക ജീവിതം മാത്രമല്ല ശാശ്വതവും ക്ളേശലേശമില്ലാത്തതുമായ പരലോക ജീവിതംകൂടി അവന്ന് ലഭിക്കും. മറിച്ച്, ആരാധനകള്‍ ദൈവസൃഷ്ടികള്‍ക്ക് അര്‍പ്പിക്കുകയും ദൈവിക സന്ദേശങ്ങളെ തൃണവല്‍ഗണിക്കുകയും അവന്റെ വിധി വിലക്കുകളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന് അത്യാര്‍ത്തിയും അരക്ഷിതബോധവും സൃഷ്ടിക്കുന്ന അസമാധാനം ഇഹലോകത്തും ശാശ്വത നരകവാസം പരലോകത്തും പ്രതിഫലമായി ലഭിക്കും. മരണാനന്തര ജീവിതം മിഥ്യയായ ഒരു സങ്കല്‍പമല്ല. സൃഷ്ടികര്‍ത്താവ് അറിയിച്ചുതന്നിരിക്കുന്ന അതിമഹത്തായ ഒരു യാഥാര്‍ത്ഥ്യമത്രെ അത്. സ്ഥലകാലാതീതനായ സര്‍വ്വശക്തനായിരിക്കും ആ ലോകത്തിന്റെ വിധികര്‍ത്താവെന്നതിനാല്‍ ശുപാര്‍ശകളോ മറ്റ് പ്രലോഭനങ്ങളോ അവിടെ വിലപ്പോവുകയില്ല’. ഇതാണ് പ്രവാചക പ്രബോധനത്തിന്റെ രത്നച്ചുരുക്കം!