മുഹമ്മദ്‌ നബി (സ) ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍

ആചാര്യനും അവതാരവും

ലോകത്തുള്ള ഇതര മതഗ്രന്ഥങ്ങളെയെല്ലാം പോലെ ഹിന്ദു മതഗ്രന്ഥങ്ങളും വരാനിരിക്കുന്ന ഒരു മഹാചാര്യനെ സംബന്ധിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്നുണ്ട്. ഹിന്ദുമതഗ്രന്ഥങ്ങളില്‍ രണ്ടുതരം മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. അവതാരങ്ങളും ആചാര്യന്മാരുമാണവര്‍ ഋഷികളെന്നും മഹര്‍ഷിമാരെന്നും മന്ത്രദ്രഷ്ടാക്കളെന്നുമെല്ലാം വിളിക്കപ്പെടുന്നത് ആചാര്യന്മാരാണ്. ഇവരുടെ നാമം കൂടുതലായി പ്രയോഗിക്കപ്പെടുന്നത് ലിഖിതരേഖകളോട് ബന്ധപ്പെടുത്തിയാണ്. അവതാരങ്ങളെയാവട്ടെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് , ധര്‍മസംസ്ഥാപനത്തിന്നുവേണ്ടി പ്രത്യക്ഷപ്പെടുന്ന മഹത്തുക്കളായാണ് ഹൈന്ദവ ഗ്രന്ഥങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്.
തികച്ചും വ്യത്യസ്തങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ദൌത്യങ്ങളാണ് ആചാര്യന്മാര്‍ക്കും അവതാരങ്ങള്‍ക്കുമുള്ളത്. പക്ഷെ ഈ രണ്ടു സങ്കല്‍പങ്ങളും ചിലയിടങ്ങളിലെങ്കിലും കൂട്ടിമുട്ടുന്നതായി നമുക്ക് കാണാന്‍കഴിയും. ഉദാഹരണത്തിന് വ്യാസമഹര്‍ഷിയുടെ കാര്യമെടുക്കുക. സാധാരണ ഹിന്ദുക്കള്‍ക്കിടയില്‍ ഇത്രയധികം പരിചിതനായ മറ്റൊരു ആചാര്യനില്ലെന്നതാണ് വസ്തുത. വേദങ്ങളെ നാലായി പരുത്തതും അഷ്ടാദസ പുരാണങ്ങള്‍ രചിച്ചതും മഹാഭാരതം എഴുതിയതുമെല്ലാം വ്യാസമഹര്‍ഷിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീമഹാദേവീഭാഗവതം പരിചയപ്പെടുത്തുന്ന ഇരുപത്തിയാറ് അവതാരങ്ങളില്‍ വ്യാസനും ഉള്‍ക്കൊള്ളുന്നുവെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അവതാര സങ്കല്‍പവും ആചാര്യ സങ്കല്‍പവും കൂട്ടിമുട്ടുന്ന അപൂര്‍വം രംഗങ്ങളിലൊന്നാണിത്. ഇതില്‍ നിന്ന് ഈ രണ്ടു സങ്കല്‍പങ്ങളും സമാന്തര രേഖകളല്ലെന്ന് നമുക്ക് മനസ്സിലാക്കാം.
മഹാവിഷ്ണുവിന്റെ അവതാരങ്ങളിലാണ് ഇന്ന് ഹൈന്ദവര്‍ പൊതുവായി വിശ്വസിക്കുന്നത്. ശിവനും രുദ്രന്‍, ഭവന്‍, മഹാകാലന്‍, അര്‍ധ നാരീശ്വരന്‍ തുടങ്ങിയ ജഢാവിഷ്കാരങ്ങളുണ്ടായിരുന്നുവെന്ന ശൈവ വിശ്വാസം ഇന്ന് പ്രാബല്യത്തിലില്ല. മഹാവിഷ്ണുവിമ്പത്ത് അവതാരങ്ങളുണ്ടെന്നാണ്പൊതുവായ വിശ്വാസം. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീഷ്ണന്‍, ബലരാമന്‍, കല്‍ക്കി എന്നിവരാണ് ദശാവതാരങ്ങള്‍. ഇതില്‍ നിന്നു വ്യത്യസ്തമായി ശ്രീ മഹാദേവീ ഭാഗവതം പറയുന്നത് മഹാവിഷ്ണുവിന് ഇരുപത്തിയാറ് അവതാരങ്ങളുണ്ട് എന്നാണ്. ദൈവത്തിന് അസംഖ്യ, അവതാരങ്ങളുണ്ടെന്നും അവയില്‍ പ്രധാനപ്പെട്ടവ മാത്രമാണ് പത്തും ഇരുപത്തിയാറുമായി പരാമര്‍ശിക്കപ്പെടുന്നതെന്നുമാണ് പണ്ഡിതാഭിപ്രായം. ‘അവ താരേഹ്യ സാംഖ്യേയഹരേഃ സത്വനിധേര്‍ദ്വിജാ’ എന്ന ഭാഗവത വചനപ്രകാരവും അവതാരങ്ങള്‍ അസംഖ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ എല്ലാ അഭിപ്രായപ്രകാരവും വരാനിരിക്കുന്ന ഒരേയൊരു അവതാരം മാത്രമേയുള്ളൂ കല്‍ക്കി. കല്‍ക്കിയുടെ അവതാരത്തെയും അന്നുണ്ടാവുന്ന സംഭവങ്ങളെയും കുറിച്ച് വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും വിവരിക്കപ്പെട്ടിട്ടുണ്ട്.
അവസാനത്തെ അവതാരം എന്ന സങ്കല്‍പത്തിന് സമാന്തരമായി അവസാനം വരാനിരിക്കുന്ന ആചാര്യന്‍ എന്ന തത്വമോ പരാമര്‍ശങ്ങളോ ഹിന്ദുമത ഗ്രന്ഥങ്ങളിലൊന്നും കാണാനില്ലെന്നത് ശരിയാണ്. എന്നാല്‍, വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്നതിനിടയില്‍ പ്രസ്തുത സംഭവങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന ആചാര്യന്മാരെക്കുറിച്ച് പരാമര്‍ശങ്ങള്‍ അവയിലണ്ട്.
വരാനിരിക്കുന്ന ആചാര്യന്മാരെയും അവസാനത്തെ അവതാരത്തെയും കുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങളില്‍ വന്ന പരാമര്‍ശങ്ങളില്‍ ചിലത് മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ളവയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ഗവേഷണപടുക്കളായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായങ്ങള്‍ ഉദ്ധരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്.

സാമവേദത്തിലെ അഹമിധി

മുഹമ്മദ് നബി(സ)യെക്കുറിച്ചാകാന്‍ സാധ്യതയുള്ളതെന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്ന സാമവേദത്തിലെ ഒരു പരാമര്ശംര ഇങ്ങനെയാണ്.
അഹമിധി പിതു: പരിമേധാ മൃതസ്യജഗ്രഹ
അഹം സൂര്യ ഇവാ ജനി
(സാമവേദം: പൂര്വ്വാ ര്ച്ചിചകം, ഐന്ദ്രകാണ്ഡം, ചരുര്ത്ഥ ഖണ്ഡം, ശ്ളോകം-152)
(അഹ്മിധിന് പിതാവില്‍ നിന്ന് വേദജ്ഞാനം ലഭിച്ചു. ഈ വേദജ്ഞാനങ്ങളൊക്കെയും തത്വം നിറഞ്ഞതാണ്. സൂര്യനില്നിളന്നെന്നപോലെ ഞാന്‍ അവനില്നി്ന്നും പ്രകാശം സ്വീകരിക്കുന്നു.)
മുഹമ്മദ്നബി(സ)യുടെ മറ്റൊരു പേരായ അഹ്മദ് ആണ് ഈ വചനത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ള അഹ്മധിയെന്നാണ് ഇത് അദ്ദേഹത്തെക്കുറിച്ച പ്രവചനമാണെന്ന്അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുടെ പക്ഷം. ‘പിതാവ്’ എന്നു പ്രയോഗിക്കപ്പെട്ടിരിക്കുന്നത് ജഗല്പിഅതാവ് – പടച്ചതമ്പുരാന്‍ – എന്ന അര്ത്ഥരത്തിലാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മുഹമ്മദ് നബി(സ)ക്ക് പടച്ച തമ്പുരാന്‍ നല്കി്യ വേദഗ്രന്ഥത്തെക്കുറിച്ചാണ് ഈ പരാമര്ശാമെന്ന പണ്ഡിതാഭിപ്രായം ശരിയാണെങ്കില്‍ അതിന്നു ശേഷംപറയുന്ന കാര്യങ്ങളത്രയും അദ്ദേഹത്തില്‍ പൂര്ത്തീ കരിക്കപ്പെട്ടതായി നമുക്ക് കാണാന്‍ കഴിയും. മുഹമ്മദ് നബി(സ)ക്ക് ലഭിച്ച വേദജ്ഞാനത്തെപ്പോലെ തത്വങ്ങള്‍ നിറഞ്ഞ പരാമര്‍ശങ്ങളുള്ക്കൊ ള്ളുന്ന മറ്റൊരു വേദഗ്രന്ഥവുമില്ലെന്നതാണ് വസ്തുത. പ്രകാശം നല്കു്ന്ന ഒരു വിളക്കായി ദൈവത്താല്‍ വിശേഷിപ്പിക്കപ്പെട്ട ഏക പ്രവാചകനും മുഹമ്മദ് നബി(സ)തന്നെ.ഖുര്ആലന്‍ പറയുന്നതു കാണുക. “നബിയേ, തീര്ച്ച്യായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷ വാര്ത്തൊ അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനുംപ്രകാശം നല്കുവന്ന ഒരു വിളക്കും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.” (33:45,46)
ഈ സാമവേദ ശ്ളോകത്തിലെ ‘അഹമിധി’യെന്ന പ്രയോഗത്തിന് വേദപണ്ഡിതന്മാരില്‍ ചിലര്‍ നല്കുഹന്ന അര്ത്ഥംോ ‘അഹമധി’യെന്നാണ്. അങ്ങനെയാവുമ്പോള്‍ ഉദ്ധരിക്കപ്പെട്ട ശ്ളോകത്തിന്റെ അര്ത്ഥംോ ‘എന്റെ പിതാവില്‍ നിന്നുള്ള വേദജ്ഞാനം എനിക്കു മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഞാന്‍ സൂര്യനെപ്പോലെയാകുന്നു.’ എന്നായിത്തീരും. ഈ രൂപത്തില്‍ അര്ഥംപ നല്കുഭന്നത് ശരിയല്ല. രണ്ടു കാരണങ്ങളുണ്ട്. ഈ മന്ത്രത്തിലെ ഋഷി കണ്വവംശത്തിലുള്ള വല്സ കണ്വമഹര്ഷിഥയാണ്. അദ്ദേഹത്തിന് മാത്രമെ ദൈവത്തിങ്കല്‍ നിന്ന് വേദജ്ഞാനം ലഭിച്ചിട്ടുള്ളുവെന്ന് പറയുന്നത് വേദ തത്വങ്ങള്ക്ക് വിരുദ്ധമാണ്. നൂറിലധികം ഋഷിമാര്ക്ക്് വേദജ്ഞാനം ലഭിച്ചതായി വേദങ്ങളില്തനന്നെ പരാമര്ശി്ക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഈ ശ്ളോകത്തിലെ ‘അഹമിധി’യെന്ന പ്രയോഗത്തിന് ‘അഹമധി’യെന്ന അര്ത്ഥംന നല്കുഹന്നത് വേദ തത്വങ്ങള്ക്ക് വിരുദ്ധമായ ആശയത്തിന് നിമിത്തമാകും. രണ്ടാമതായി ഈ മന്ത്രം ഇങ്ങനെ സംബന്ധിച്ചുള്ളതാണ്. ‘പിതാവ്’ എന്ന പ്രയോഗംകൊണ്ടുള്ള വിവക്ഷ ഇന്ദ്രനാണെന്ന് വാദിക്കാവുന്നതാണ്. അപ്പോള്‍ ഇന്ദ്രന്റെ ഏകപൂത്രനാണ് വല്സഈകണ്വ മഹര്ഷിരയെന്ന് പറയേണ്ടതായി വരും. ഇതും ഇതര വേദഭാഗങ്ങലിലെ പരാമര്ശതങ്ങളുമായി വൈരുധ്യം പുലര്ത്തു ന്നു.
അതിനാല്‍ ‘അഹമിധി’യെന്ന സാമവേദപ്രയോഗം ഒരു നാമത്തെ കുറിക്കുന്നുവെന്നും പ്രസ്തുത മന്ത്രത്തിന്റെ വാക്കി ഭാഗങ്ങള്‍ മുഹമ്മദ് നബി(സ)യില്‍ പൂര്ണെമായി യോജിക്കുന്നതിനാല്‍ ഈ പ്രയോഗം കൊണ്ട് അദ്ദേഹത്തിന്റെ മറ്റൊരു പേരായ ‘അഹ്മദ്’ആയിരിക്കാം മന്ത്രദ്രഷ്ടാവായ ഋഷി ഉദ്ദേശിച്ചതെന്നും ന്യായമായും ഊഹിക്കാവുന്നതാണ്.

അഥര്‍വ്വ വേദത്തിലെ കുന്തപ സൂക്തം.

അഥര്‍വവേദം വിംശ (ഇരുപത്) കാണ്ഡം 127-ാം സൂക്തത്തിലെ ശ്ളോകങ്ങളാണ് കുന്തപ സൂക്തം എന്നറിയപ്പെടുന്നത്. ഈ സൂക്തം സുപ്രധാനങ്ങളായ യജ്ഞവേദികളില്‍ പുരോഹിതന്മാര്‍ ആലപിക്കാറുണ്ടെങ്കിലും ഇതിന്റെ അര്‍ത്ഥം വളരെ നിഗൂഢമാണെന്നാണ് പണ്ഡിതന്മാര്‍ പറയാറുള്ളത്. സുപ്രസിദ്ധ ഇന്‍ഡോളജിസ്റുകളായ ഗ്രിഫിത്ത്, മാക്സ്മുള്ളര്‍, വൈറ്റ്നി, ബ്ളൂഫീല്‍ഡ് തുടങ്ങിയവരും കുന്തപ സൂക്തം ഒരു പ്രഹേളികയാണെന്ന് അംഗീകരിച്ചിട്ടുണ്ട്. ഭാരതീയമായ സാഹചര്യങ്ങള്‍ വെച്ചുകൊണ്ട് ഈ സൂക്തത്തെ വ്യാഖ്യാനിക്കുക ദുഷ്കരമാണെന്നതിനാലാണ് ഇവരെല്ലാം തന്നെ ഇതിനെ അതിനിഗൂഢമായി കണ്ടിട്ടുള്ളത്.
കുന്തപ സൂക്തത്തിലെ ഒന്നു മുതല്‍ മൂന്നുവരെയുള്ള ശ്ളോകങ്ങള്‍ കാണുക:
ഇദം ജനാ ഉപശ്രുത നരാശംസ സ്ത വിഷ്യതേ
ഷഷ്ടിം സഹസ്രാ നവതിം ച കൌരമ അരുഷ മേഷ്ഠ ദദ്മഹേ
ഉഷ്ടാ യസ്യ പ്രവാഹിണോ വധു മന്തോ ദ്വിര്‍ ദശ
വര്‍ഷ്മാത്ഥസ്യ നിജിഹിഡതേ ദിവ ഈഷമാണാ ഉപാസ്പൃശഃ
ഏഷാ ഋഷയേ മാമഹേ ശതം നിഷ്കാന്‍ ദശ സ്രജഃ
ത്രീണി ശതാന്യര്‍വതാം സഹസ്രാദശ ഗോനാം
(അഥര്‍വവേദം വിംശകാണ്ഡം സൂക്തം 27, ശ്ളോകം 1-3)
(അല്ലയോ ജനങ്ങളേ, നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക. സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍ നിന്ന് നാം അദ്ദേഹത്തെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം ഇരുപത് ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകംവരെയെത്തി അതിനെ താഴ്ത്തും. അവന്‍ മാമാഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കും.)
ഈ സൂക്തം മുഹമ്മദ് നബി(സ)യെയാണ് പരാമര്‍ശിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാര്‍ താഴെ പറയുന്ന വസ്തുതകളാണ് അവരുടെ അഭിപ്രായത്തിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്നത്.

ഒന്ന്: ഈ സൂക്തം വ്യക്തമായ ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിലെ സംബോധനരീതി വ്യക്തമാക്കുന്നു. “ഇദം ജനാ ഉപശ്രുതാ” (അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക) എന്ന് പറഞ്ഞുകൊണ്ടാണിത് തുടങ്ങുന്നത്. ചതുര്‍വേദങ്ങളിലെവിടെയും ഇതേപോലെ ജനങ്ങളെ പ്രത്യേകമായി സംബോധന ചെയ്തുകൊണ്ട് ഒരു കാര്യവും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ സൂക്തം ജനങ്ങള്‍ മുഴുവനും അറിയേണ്ട ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിന്റെ സംബോധനാരീതി വ്യക്തമാക്കുന്നു.

രണ്ട്: ഇവിടെ ‘സ്തുത്യര്‍ഹനായവന്‍’ എന്നു പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് ‘നരാശംസ’യെന്ന സംസ്കൃത പദമാണ്. ഈ പദത്തിന് ‘സ്തുതിയും പ്രശംസയും യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നവന്‍’ എന്ന് അര്‍ത്ഥം പറയാം. ‘മുഹമ്മദ്’ എന്ന അറബി സംജ്ഞാനാമത്തിന്റെ അര്‍ത്ഥം. ‘സ്തു#ിക്കപ്പെടുന്നവന്‍’ എന്നുതന്നെയാണ്. അഥവാ ‘മുഹമ്മദ്’ എന്ന അറബി സംജ്ഞാനാത്തിന് തുല്യമായ സംസ്കൃത പദമാണ് ‘നരാശംസ’. അതുകൊണ്ട് ഇത് മുഹമ്മദ് നബി(സ)യെക്കുറിച്ചാണെന്ന് മനസ്സിലാക്കാം.

മൂന്ന്: ‘നരാശംസ’യെന്ന സംജ്ഞാനാമത്തിനു ശേഷം പ്രയോഗിച്ചിരിക്കുന്ന ‘സ്തവിഷ്യതേ’ എന്ന പദം ഒരു സംസ്കൃത ഭാവികാലക്രിയയാണ്. ‘അവന്‍ വാഴ്ത്തപ്പെടും.’ എന്നാണ് ഈ പദത്തിനര്‍ത്ഥം. അഥര്‍വവേദകാലത്തിനു ശേഷം ‘നരാശംസ’ എന്ന് പേരായ ആരെങ്കിലും ലോകചരിത്രത്തില്‍ വാഴ്ത്തപ്പെട്ടതായി നാം കാണുന്നില്ല. മുഹമ്മദ് നബി(സ)യല്ലാതെ ഈ പേര് തന്നെ ഭാരതത്തിലോ മറ്റേതെങ്കിലും ദേശത്തോ പ്രചാരത്തിലില്ലായിരുന്നുവെന്നതാണ് വാസ്തവം. ‘നരാശംസസയെന്നു പേരുള്ള ഒരാളെയും നമുക്ക് പുരാണേതിഹാസങ്ങളിലൊന്നും കാണാന്‍ കഴിയുന്നില്ല. മുഹമ്മദ് നബി(സ)ക്ക് മുമ്പ് അറേബ്യയിലും ആര്‍ക്കും തന്നെ ആ പേരുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ‘നരാശംസസ്തവിഷ്യതേ’യെന്ന വചനം കൊണ്ട് മന്ത്രദ്രഷ്ടാവ് അര്‍ത്ഥമാക്കിയത് ‘മുഹമ്മദ് വാഴ്ത്തപ്പെടും’ എന്നായിരിക്കാമെന്ന് അനുമാനിക്കാവുന്നതാണ്. ഈ പ്രവചനത്തിനുശേഷം ജനിച്ചവരില്‍ ഏറ്റവുമധികം വാഴ്ത്തപ്പെട്ടിട്ടുള്ളതും മുഹമ്മദ്നബി(സ) തന്നെ ലക്ഷക്കണക്കിന് മുസ്ലിംകള്‍ ദിനേന നമസ്കാരങ്ങളിലും അല്ലാതെയും മുഹമ്മദി(സ)ന്റെ പേരെടുത്തു പറഞ്ഞ് വാഴ്ത്തിക്കൊണ്ടിരിക്കുന്നു സത്യസന്ധമായി ചരിത്രത്തെ സമീപിച്ച അമുസ്ളിം ബുദ്ധിജീവികളും മുഹമ്മദ് നബി(സ)യെ പുകഴ്ത്തിയിട്ടുണ്ട്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹല്‍വ്യക്തികളില്‍ പ്രഥമഗണനീയനായി പുകഴ്ത്തപ്പെടുന്നത് മുഹമ്മദ് നബി(സ)യാണെന്ന കാര്യം സുവിദിതമാണല്ലോ.

നാല്: ഈ സൂക്തത്തില്‍ അറുപതിനായിരത്തിതൊണ്ണൂറ് ശത്രുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു പ്രവാചക കാലഘട്ടത്തിലെ മക്കയിലെ ജനസംഖ്യ അറുപതിനായിരത്തിനും എഴുപതിനായിരത്തിനുമിടക്കായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം അവരില്‍ മിക്കവരും ശത്രുക്കള്‍ തന്നെയായിരുന്നുവല്ലോ, ശത്രുക്കളുടെ സംഖ്യയായി അഥര്‍വവേദത്തില്‍ പറഞ്ഞിരിക്കുന്ന അറുപതിനായിരത്തി തൊണ്ണുറ് എന്ന സംഖ്യ പോലും മുഹമ്മദ് നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടുന്നുവെന്ന് സാരം.

അഞ്ച്: കുന്തപുസ്തകത്തിലെ ഒന്നാമത്തെ ശ്ളോകത്തില്‍ ‘നരാശംസ’യെ വിശേഷിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ച പദമാണ് ‘കൌരമ’ ഈ പദം ഒരു ഭരണാധികാരിയുടെ നാമമാണെന്ന രൂപത്തിലാണ് പലപ്പോഴും പരിഗണിക്കപ്പെടാറുള്ളത്. യഥാര്‍ത്ഥത്തില്‍ ‘കൌരമ’യെന്ന പദം ഒരു നാമവിശേഷണമാണ്. ‘സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍’ എന്നാണ് ഈ പദത്തിനര്‍ത്ഥം. എല്ലാ അര്‍ഥ്ത്തിലും മുഹമ്മദ് നബിക്ക് യോജിക്കുന്ന ഒരു വിശേഷണമാണിതെന്നതില്‍ സംശയമില്ല. ജാതിയവും വര്‍ഗിയവും വര്‍ണപരവുമായി നിലനിന്നിരുന്ന സ്പര്‍ധകളെല്ലാം ഇല്ലായ്മ ചെയ്ത് പരസ്പരമുള്ള സാഹോദര്യവും സമാധാനവും ഉറപ്പു വരുത്തുന്നതിന്നുവേണ്ടി പ്രവര്‍ത്തിക്കുകയുംവിജയിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. ആ അര്‍ത്ഥത്തില്‍ ‘സമാധാനത്തെ പ്രചരിപ്പിച്ചവന്‍’ എന്ന പദത്തിന് ‘സമര്‍പ്പണം’, ‘സമാധാനം’ എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. സര്‍വശക്തന് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുകവഴി കരഗതമാവുന്ന സമാധാനമാണ് ഇസ്ലാം എന്നു പറയാവുന്നതാണ്. ഇസ്ലാമാകുന്ന സമാധാനത്തെ പ്രചരിപ്പിക്കുവാനും പൂര്‍ത്തീകരിക്കുവാനും വേണ്ടി ആഗതമായവന്‍ എന്ന അര്‍ത്ഥത്തിലായിരിക്കാം വേദദൃഷ്ടാവ് ‘കൌരമ’യെന്ന് വിളിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്.

ആറ്: കുന്തപുസ്തകത്തിലെ രണ്ടാമത്തെ മന്ത്രം ‘നരാശംസ’നെക്കുറിച്ച് പറയുന്നത് ‘വധുമന്തോ ദ്വിര്‍ദശ’യെന്നാണ് ഇതിനെ രണ്ടുരൂപത്തില്‍ പരിഭാഷപ്പെടുത്താമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടന്നു. ഒന്ന്, അദ്ദേഹത്തെയും ഭാര്യമാരെയും ഒട്ടകം പൂട്ടിയ രഥം വഹിക്കുന്നുവെന്നാണ്. രണ്ടാമത്തെത് അദ്ദേഹത്തെ ഒട്ടകത്തെയും ഇണയെയും പൂട്ടിയ രഥം വഹിക്കുന്നുവെന്നാണ്. മുഹമ്മദ് നബി(സ)യുടെ പ്രധാനപ്പെട്ട വാഹനം ഒട്ടകമായിരുന്നുവല്ലോ. (ഈ സൂക്തത്തില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ഒരിക്കലും ഒരു ഇന്ത്യക്കാരനാകാന്‍ സാധ്യതയില്ലെന്ന വസ്തുത വ്യക്തമാവുന്നത് ഇവിടെയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന നിയമപ്രകാരം ഒട്ടകയാത്രയും പാലും ബ്രാഹ്ണര്‍ക്കു നിഷിദ്ധമായിരുന്നു. ‘ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ യാത്ര ചെയ്യുന്നതും നഗ്നനായി സ്നാനം ചെയ്യുന്നതും ബ്രാഹ്ണനെ അശുദ്ധനാക്കും’ (മനുസ്മൃതി 11:201) എന്നാണ് മനുസ്മൃതിയുടെ വിധി). നബി(സ) തന്റെ ഭാര്യമാരോടൊപ്പം ഒട്ടകപ്പുറത്ത് യാത്ര ചെയ്തതായി നമുക്കറിയാവുന്നതാണ്. ‘ഭാര്യമാര്‍’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്. നബി(സ)യുടെ ബഹുഭാര്യാത്വം പ്രസിദ്ധമാണല്ലോ. ഈ സൂക്തത്തിന് നല്‍കാവുന്ന രണ്ട് അര്‍ത്ഥപ്രകാരവും ഇത് മുഹമ്മദ് നബി(സ)യുടെ ജീവിതവുമായി പൂര്‍ണമായ യോജിപ്പ് പ്രകടിപ്പിക്കുന്നു.

ഏഴ്: ‘അവന്റെ മഹത്വം സ്വര്‍ഗലോകംവരെയെത്തി അതിനെ താഴ്ത്തും’ എന്നു പറഞ്ഞത് ഒന്നുകില്‍ മുഹമ്മദ് നബി(സ)യുടെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുവാനോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആകാശാരോഹണ (മിഅ്റാജ്)ത്തെക്കുറിക്കുവാനോ ആയിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്.

എട്ട്: കുന്തപസൂക്തത്തിന്റെ മൂന്നാമത്തെ മന്ത്രത്തില്‍ ഋഷിയുടെ പേര് പറഞ്ഞിരിക്കുന്നത് ‘മാമാഋഷി’യെന്നാണ്. ഭാരതീയ പുരാണങ്ങളിലൊന്നും തന്നെ മാമാഋഷിയെന്ന പേരുള്ള ഒരു ആചാര്യനെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഭാരതീയ ചരിത്രത്തില്‍ മാമാഋഷിയെ തെരയുന്നത് വ്യര്‍ത്ഥണാണ്. മുഹമ്മദ് എന്ന പദമായിരിക്കാം മന്ത്രദ്രഷ്ടാവായ ഋഷി മാമാഋഷിയെന്നതുകൊണ്ട് വിവക്ഷിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. സെമിറ്റിക് നാമങ്ങള്‍ ഭാരതീയ ഭഷകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ ഉച്ചാരണ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണല്ലോ.

ഒന്‍പത്: മാമാഋഷിക്ക് നല്‍കപ്പെടുന്നതായി കുന്തപസുക്തത്തില്‍ ആദ്യം പറയുന്നത് പത്തു ചതുരങ്ങളാണ്. ഇത് മുഹമ്മദ് നബി(സ)യുടെ ഏറ്റവും അടുത്ത പത്ത് അനുചരന്മാരെക്കുറിച്ചാകാമെന്ന് അനുമാനിക്കാവുന്നതാണ്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട മഹാന്‍മാരായ പത്തു സ്വഹാബികള്‍. ‘ദശസ്രജ്വ’യെന്ന പ്രയോഗത്തിന് ‘പത്തു ഹാരങ്ങള്‍’ എന്നോ ‘പത്തു ചതുരങ്ങള്‍’ എന്നോ അര്‍ത്ഥം പറയുന്നതാണ്. പ്രവാചകന്റെ ജീവിതത്തിന് താങ്ങും തണലുമായിരന്ന ഇസ്ലാമിന്നു വേണ്ടി ത്യാഗങ്ങള്‍ സഹിച്ച പത്തുപേര്‍ തന്നെയാവണം ‘ദശസ്രജാ’ എന്നതുകൊണ്ടുദ്ദേശിക്കപ്പെട്ടത്.

പത്ത്: മാമാഋഷിക്ക് നല്‍കപ്പെടുന്നതായി പിന്നീട് പറയുന്നത് നൂറ് സ്വര്‍ണനാണയങ്ങളാണ്. മുഹമ്മദ് നബി(സ)യോടൊപ്പം ത്യാഗങ്ങള്‍ സഹിച്ച ആദ്യകാല സഖാക്കളെ സൂചിപ്പിക്കുവാന്‍ വേണ്ടിയാവണം നൂറ് സ്വര്‍ണനാണയങ്ങള്‍ എന്നു പ്രയോഗിച്ചത്. എല്ലാവിധ പ്രയാസങ്ങളെയും അതിജീവിക്കുവാന്‍പോന്ന ആത്മീയ ശക്തിയെ സൂചിപ്പിച്ചുകൊണ്ട് സ്വര്‍ണമെന്ന പ്രയോഗം ഭാരതീയ സാഹിത്യത്തില്‍ സാധാരണയായി കാണപ്പെടുന്നതാണ്. തങ്ങളുടെ ആത്മീയ ശക്തികൊണ്ട് ശത്രുക്കളുടെ പീഡനങ്ങളെയും അക്രമങ്ങളെയും അതിജീവിക്കുകയും സ്വന്തം നാടും വീടുമുപേക്ഷിച്ച് അബ്സിനിയയിലേക്ക് പലായനം ചെയ്ത് സ്വന്തം ആദര്‍ശം സംരക്ഷിക്കുകയും ചെയ്ത നൂറ് സ്വഹാബികളെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാവണം നൂറ് സ്വര്‍ണനാണയങ്ങള്‍ എന്നു പ്രയോഗിച്ചതെന്ന് അനുമാനിക്കാവുന്നതാണ്.

പതിനൊന്ന്: ഹാരങ്ങളും സ്വര്‍ണനാണയങ്ങളും കൂടാതെ മുന്നൂറ് അറബിക്കുതിരകളെയും മാമാഋഷിക്ക് നല്‍കുമെന്ന് കുന്തപ സൂക്തത്തില്‍ പറഞ്ഞിരിക്കുന്നു. പ്രവാചക ചരിത്രത്തിലെ പ്രസിദ്ധമായ പ്രഥമ യുദ്ധത്തില്‍ പങ്കെടുത്ത വീരരായ സഖാക്കളെ ഉദ്ദേശിച്ചുകൊണ്ടായിരിക്കണം അറബിക്കുതിരകള്‍ എന്ന് മന്ത്രദ്രഷ്ടാവായ ഋഷി പറഞ്ഞത്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തത് മുന്നൂറ്റി പതിമൂന്ന് സഹാബികളായിരുന്നുവല്ലോ. ഇതില്‍ അവിചാരിത കാരണങ്ങളാല്‍ യുദ്ധം ചെയ്യാന്‍ കഴിയാതിരുന്ന എട്ടു പേരെയും യുദ്ധമാരംഭിക്കുന്നതിനുമുമ്പ് കൊല്ലപ്പെട്ട ഒരാളെയും നാലു ബാലന്മാരെയും കിഴിച്ചാല്‍ ബാക്കി എണ്ണം കൃത്യം മുന്നൂറു തന്നെ മുന്നൂറ് അറബിക്കുതിരകള്‍ എന്ന പ്രയോഗം അവരെക്കുറിച്ചു തന്നെയാകാനാണ് സാധ്യത.

പന്ത്രണ്ട്: അവസാനമായി മാമാഋഷിക്ക് നല്‍കപ്പെടുന്നത് പതിനായിരം പശുക്കളാണെന്നാണ് കുന്തപ സുക്തം പറയുന്നത്. മക്കാവിജയ സമയത്ത് പ്രവാചകനോടൊപ്പമുണ്ടായിരുന്ന പതിനായിരം സ്വഹാബികളെ ഉദ്ദേശിച്ചുകൊണ്ടായിരിക്കാം പതിനായിരം പശുക്കള്‍ എന്നു പ്രയോഗിച്ചത്. അവര്‍ അന്ന് സൌമ്യരും ശാന്തരുമായിരുന്നുവല്ലോ. പശുവിനുള്ള സംസ്കൃതപദമായ ‘ഗോ’ നിഷ്പന്നമായിരിക്കുന്നത് ‘യുദ്ധത്തിനുപോവുക’യെന്ന് അര്‍ത്ഥം വരുന്ന ‘ഗൌ’എന്ന ക്രിയയില്‍ നിന്നാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ആര്യയുദ്ധങ്ങളുടെ ലക്ഷ്യം പശുക്കളെ സ്വന്തമാക്കലായതുകൊണ്ടായിരിക്കണം പശുവിന് ‘ഗോ’ യെന്ന പേരു വന്നതെന്നാണ് പണ്ഡിതമതം. ‘പതിനായിരം പശുക്കള്‍’ എന്ന പ്രയോഗം എല്ലാ അര്‍ത്ഥത്തിലും യോദ്ധാക്കളായ പതിനായിരം സ്വഹാബികള്‍ക്ക് യോജിക്കുമെന്നര്‍ത്ഥം.

ഇങ്ങനെനിഗൂഢമെന്ന് കരുതപ്പെടുന്ന അഥര്‍വവേദത്തിലെ കുന്തപ സൂക്തത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാംതന്നെ മുഹമ്മദ് നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ‘കുന്തപ’മെന്ന പദം തന്നെ മുഹമ്മദ് നബിയുമായി ബന്ധമുള്ളതാണെന്നതാണ് വാസ്തവം. ‘ഉദരത്തിലെ ഗ്രന്ഥി’യെന്നാണ് ഈ പദത്തിനര്‍ത്ഥം. മുഹമ്മദ് നബി(സ)യുടെ ജന്മനാടിന്റെ പേരായ ‘മക്ക’യെന്ന അറബിപദത്തിന് ‘ഉദരം’എന്നുകൂടി അര്‍ത്ഥണുണ്ട്. അതുകൊണ്ടുതന്നെ ‘കുന്തപസൂക്തം’ എന്നതിനു പകരം ‘മക്കാസൂക്തം’ എന്നു പറയുന്നത് തെറ്റല്ല. അഥര്‍വ വേദത്തിലെ മക്കാസൂക്തത്തിലെ പരാമര്‍ശങ്ങള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചക ജീവിതവുമായി യോജിക്കുന്നത് തികച്ചും യാദൃച്ഛികമായാണെന്ന് കരുതുന്നത് തികഞ്ഞ അന്ധതയല്ലാതെ മറ്റൊന്നുമല്ല.

വ്യാസമഹര്‍ഷിയുടെ പ്രവചനം

വ്യാസമഹര്‍ഷിയും ഹൈന്ദവ ദര്‍ശനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ആചാര്യനും അവതാരവുമായി വ്യവഹരിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. പുരാണങ്ങളില്‍ പ്രധാനപ്പെട്ട അഷ്ടാദശപുരാണങ്ങള്‍ വ്യാസന്റെ രചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പതിനെട്ടണ്ണത്തില്‍ ഭാവി കാര്യങ്ങളെക്കുറിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്ന പുരാണമാണ് ഭവിഷ്യല്‍ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബി(സ) യെക്കുറിച്ച് വ്യക്തമായ ചില പ്രവചനങ്ങളുണ്ട്. ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗപര്‍വ്വത്തില്‍ പറയുന്നത് കാണുക.

ഏത് സ്മിന്നന്തരേ മ്ളേഛ ആചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദ:ഃ ശിഷ്യ ശാഖാ സമന്വിതം
(ഭവിഷ്യല്‍ പുരാണം: പ്രതിസര്‍ഗപര്‍വം മൂന്നാം കാണ്ഡം മൂന്നാം അധ്യായം ശ്ളോകം 5)

(അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോടുകൂടി പ്രത്യക്ഷപ്പെടും).

ഈ പ്രവചനത്തില്‍ ‘മഹാമദ്’ എന്നു തന്നെ പേരെടുത്തു പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതിന്നു ശേഷമുള്ള ശ്ളോകങ്ങള്‍ ഭോജരാജാവുമായി ‘മഹാമദ്’ എന്ന മഹാചാര്യനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ്. അത് നമുക്കിങ്ങനെ വായിക്കാം.

നൃപാശ്ചേവ മഹാദേവ മരുസ്ഥല നിവാസിനം
ഗംഗാജലൈശ്ച സംസ്നാപ്യം പഞ്ച ഗവ്യ സമന്വിതൈഃ
ചന്ദനാദിഭിരഭ്യര്‍ ച്യതുഷ്ടു വമനസാഹരം
ഭോജരാജ ഉവാച-സമസ്തെ ഗിരിജാനാഥാ
മരുസ്ഥല നിവാസിനേ
ത്രിപുരാ സുരനാശായബഹുമായാ പ്രവര്‍ത്തിനം
മ്ളേഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രുചിണൈ
ത്വം മാംഹി കിങ്കരം വിദ്ധി ശരണാര്‍ത്ഥം മുപാഗതം
(ശ്ളോകം 6 മുതല്‍ 8വരെ)

(ഭോജരാജാവ് ഗംഗാജലം കൊണ്ടും പഞ്ച ഗവ്യംകൊണ്ടും അദ്ദേഹത്തെ സ്നാനം ചെയ്യിച്ച് മുരുഭുനിവാസിയായ ആ മഹാദൈവദൂതന് നിഷ്കളങ്ക ഭക്തിയാവുന്ന പാരിതോഷികങ്ങള്‍ അടിയറ വയ്ക്കുകയും ഏറ്റവും വലിയ ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത് പറയും, അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറേബ്യാ നിവാസി! അങ്ങയെ ഞാന്‍ വന്ദിക്കുന്നു. പിശാചിനെ നിഗ്രഹിക്കുവാനായി അങ്ങ് മഹത്തായ ഒരു ശക്തി തന്നെ സംഭരിച്ചുവെച്ചിട്ടുണ്ട്. മ്ളേഛന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം അങ്ങ് സുരക്ഷിതനായിരിക്കുന്നുവല്ലോ. അല്ലയോ സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അങ്ങയുടെ ഒരു സേവകന്‍ മാത്രമാണ്. അങ്ങയുടെ തൃപ്പാദങ്ങളില്‍ കിടക്കുന്ന ഒരുവനായി ഈയുള്ളവനെ സ്വീകരിച്ചാലും.)

വരാനിരിക്കുന്ന ആചാര്യന്റെ അനുയായികള്‍ക്കുള്ള അടയാളങ്ങളെക്കുറിച്ചു കൂടി വേദവ്യാസന്‍ പ്രവചിക്കുന്നുണ്ട്. അതിങ്ങനെയാണ്.

ലിംഗഛേദി ശിഖാഹിനഃ ശ്മശ്രുധാരി സുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമാം
വിന കൌെശലം ച വശവസ്തോ ഷാം ഭക്ഷയാ മതാമാം
മുസലേനൈവ സംസ്കാരഃ കുശൈരി ഭവിഷ്യതി
തസ്മാന്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദുഷകാഃ
ഇതി പൈശാച ദര്‍മ്മശ്ച ഭവിഷ്യതി മയാകൃതഃ
(ശ്ളോകം 25 മുതല്‍ 28വരെ)

അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളും ജനങ്ങളോട് അത്യുച്ചത്തില പ്രാര്‍ത്ഥിക്കുവാന്‍ ഉല്‍ഘോഷിക്കുന്നവരുമായിരിക്കും. അവര്‍ പന്നിയെ ഒഴിച്ച് മറ്റു മിക്കമൃഗങ്ങളെയും ഭക്ഷിക്കും. ശുദ്ധിചെയ്യുവാന്‍ ‘ദര്‍ഭ’ ഉപയോഗിക്കുന്നതിന്നു പകരം സമരം ചെ.യ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതാകയാല്‍ മുസലേനൈവര്‍ എന്നപേരില്‍ അവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും.)

ഈ പ്രവചനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് മുഹമ്മദ്നബി(സ)യും അദ്ദേഹത്തിന്റെ അനുചരന്മാരുമാണെന്ന വസ്തുത സുവ്യക്തമാണ്.

ഒരു കാര്യം ഇവിടെ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. ഈപ്രവചനങ്ങളടങ്ങുന്ന ഭവിഷ്യല്‍ പുരാണത്തിന്റെ കോപ്പി ബോംബെ വെങ്കിടേശ്വര പ്രസ്സില്‍ അച്ചടിച്ചതാണെന്ന കാര്യം ഇത് ഉദ്ധരിച്ചിരിക്കുന്ന എ.എച്ച്. വിദ്യാര്‍ത്ഥി, യു. അലി എന്നിവര്‍ അവരുടെ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (അ.ഒ. ഢശറ്യമൃവേശ & ഡ. അഹശ ങൌവമാാലറ ശി ജമൃശെ, ഒശിറൌ മിറ ആൌറവശ ടരൃശുൌൃല ജമഴല 36.) ഭവിഷ്യല്‍ പുരാണത്തിന്റെ ഒറിജിനല്‍ കോപ്പികള്‍ ഇന്ന് ഉപലബ്ധമല്ല. ഇപ്പോള്‍ പുറത്തിറങ്ങുന്ന പരിഭാഷകളില്‍ മിക്കതും പ്രസാകരുടെ ഇച്ഛാനുസരണം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് പുറത്തിറക്കുന്നതെന്നാണ് മനസ്സിലാവുന്നത്. അവയില്‍ ചിലവ മുഹമ്മദ് നബി(സ)യെ സംബന്ധിച്ച് വ്യാസമഹര്‍ഷി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ശ്ളോകങ്ങള്‍ അപ്പടി വിട്ടുകളയുകയാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ടാനുസരണം പുരാതന ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതുതന്നെ തെറ്റാണെന്നിരിക്കെ, അവയില്‍ നിന്ന് മറച്ചുവെക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് മഹാപാമാണെന്ന്മാത്രം സൂചിപ്പിക്കട്ടെ.

ഭവിഷ്യല്‍ പുരാണത്തിന്റെ ആധികാരികതയെ നിഷേധിക്കുവാന്‍ ഹിന്ദുമത പണ്ഡിതന്മാര്‍ക്കൊന്നും കഴിയില്ല. അതുകൊണ്ടുതന്നെ, മുഹമ്മദ്നബി(സ)യെ സംബന്ധിച്ച് ഈ പുരാണത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പിന്നീട് അടുത്ത കാലത്ത് എഴുതിച്ചേര്‍ത്തതാണെന്നാണ് പലപ്പോഴും വാദിക്കപ്പെടാറുള്ളത്. ഇതില്‍ കഴമ്പില്ല. പുരാണങ്ങളില്‍ കടത്തിക്കൂട്ടുവാന്‍ മുസ്ലിംകള്‍ക്ക് ഏതായിരുന്നാലും കഴിയില്ലല്ലോ. സംസ്കൃതഭാഷാ പഠനവും വേദജ്ഞാന സമ്പാദനവും ബ്രാഹ്മണരുടെ മാത്രം കുത്തകയായി കരുതപ്പെട്ടിരുന്ന കാലത്ത് വിദേശികളായ മുസ്ലിംകളെ അവരുടെ ഇച്ഛപ്രകാരം തങ്ങളുടെ മതവിശ്വാസത്തിന് അനുഗുണമായ കാര്യങ്ങള്‍പുരാണങ്ങളില്‍ കടത്തിക്കൂട്ടുവാന്‍ ബ്രാഹ്മണര്‍ അനുവദിച്ചുവെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. മുഹമ്മദ് നബി(സ)യെകുറിച്ച് പരാമര്‍ശങ്ങള്‍ കടത്തിക്കൂട്ടുവാനായി ഭവിഷ്യല്‍ പുരാണത്തെക്കുറിച്ച് അറിയാവുന്ന പണ്ഡിതന്മാരെല്ല്#ാ#ം ഒരിടത്ത് ഒത്തുകൂടിയെന്ന് വിചാരിക്കുന്നതും ശുദ്ധ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല അതുകൊണ്ടുതന്നെ ഈ ഭാഗങ്ങള്‍ പ്രക്ഷിപ്തമാണെന്നു പറയുന്നത് തീരെ ന്യായീകരണമര്‍ഹിക്കുന്നില്ല.

കല്‍ക്കി, അവസാനത്തെ അവതാരം

ദശാവതാര സിദ്ധാന്തപ്രകാരവും ശ്രീദേവീമഹാഭാഗവതത്തിലെ ഇരുപത്തിയാറ് അവതാരങ്ങള്‍ എന്ന തത്വപ്രകാരവും കല്‍കിയാണ് അവസാനത്തെ അവതാരമെന്ന് പറഞ്ഞുവല്ലോ. കലിയുഗത്തിന്റെ പാരമ്യത്തില്‍ ദുഷ്ടജന മര്‍ദകനായി കല്‍ക്കി അവതരിക്കുമെന്നാണ് വിശ്വാസം. കല്‍ക്കിയെക്കുറിച്ച് ഹൈന്ദവ സങ്കല്‍പത്തിന്റെ ഒരു ഏകദേശചിത്രം ക്ഷേന്ദ്രന്‍ തന്റെ ‘ദശാവതാര ചരിത്രത്തി’ലെ ധ്യാനശ്ളോകത്തിലൂടെ വരച്ചുകാണിക്കുന്നുണ്ട്. അതിങ്ങനെയാണ്.

സ്വഛന്ദ പ്രോച്ഛലന്‍ മ്ളേഛ തിമിരോദ്ഭേദ സച്ഛവി
കല്‍ക്കി വിഷ്ണു പ്രകാശായ പ്രഭാതാര്‍ക്ക ഇമാസ്തുവ

(സുകുമാര്‍ അഴിക്കോട് ഉദ്ധരിച്ചത്: തത്ത്വവും മനുഷ്യനും. പുറം 77) (നീരന്ധ്രമായ ഇരുളിന്റെ ചുരുളില്‍ നിന്ന് വിശ്വത്തെ വിമോചിപ്പിക്കുന്ന പ്രഭാതാര്‍ക്കനെപ്പോലെ, മ്ളേഛദോഷം തീണ്ടാത്ത ശാന്തി സുന്ദരമായ ഒരു ലോകത്തിന്റെ ഉദയവുമായി കല്‍ക്കി പ്രത്യക്ഷപ്പെടും).

കല്‍ക്കി അവതാരത്തെക്കുറിച്ച് ഒരുപാട് കഥകള്‍ പുരാണങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും വിചിത്രങ്ങളും വൈരുധ്യങ്ങള്‍ നിറഞ്ഞവയുമാണ്. അവയെല്ലാം ശരിയാണെന്ന് കരുതുക വയ്യ. കല്‍ക്കി അവതാരംകൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബി(സ)യാണെന്ന് പല ഗ്രന്ഥകാരന്മാരും സമര്‍ത്ഥിച്ചിട്ടുണ്ട്. വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും മഹാഭാഗവതത്തിലും വിവരിക്കപ്പെട്ടിരിക്കുന്ന കല്‍ക്കി സ്വഭാവങ്ങളില്‍ ചിലതെല്ലാം മുഹമ്മദ് നബി(സ)യുടെ ചരിത്രത്തിലെ സംഭവങ്ങളുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് ഒരു വസ്തുതയാണ്. ഏതാനും സാമ്യങ്ങള്‍ നോക്കുക.

ഒന്ന്) കല്‍ക്കി അവസാനത്തെ അവതാരമാണ്. കലിയുഗത്തിന്റെ പാരമ്യത്തിലാണ് അദ്ദേഹം അവതരിക്കുക. മുഹമ്മദ് നബി(സ) അവസാനത്തെ പ്രവാചകനാണ്. കലിയുഗം ആരംഭിക്കുന്നത് ബി.സി. 3102-ലാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോള്‍ മുഹമ്മദ് നബി(സ) ജനിച്ചത് കലിയുഗത്തിന്റെ പാരമ്യത്തില്‍ തന്നെയാണ്.

രണ്ട്) കല്‍ക്കി അവതരിക്കുക സിംഫാലയെന്ന മണല്‍ദ്വീപിലായിരിക്കും. മുഹമ്മദ് നബി(സ)യുടെ ജനനം അറേബ്യന്‍ മണലാരണ്യത്തിലായിരുന്നു.

മൂന്ന്) കല്‍ക്കിയുടെ പിതാവിന്റെ നാമം വിഷ്ണുയശസ് എന്നും വിഷ്ണുഭഗത് എന്നും പറയപ്പെട്ടിരിക്കുന്നു. വൈഷ്ണവമതപ്രകാരം ഏകദൈവത്തിന്റെ പേരാണ് വിഷ്ണു. ഭഗത് എന്ന പദത്തിനര്‍ത്ഥം ദാസന്‍ എന്നാണ്. വിഷ്ണുഭഗത് എന്നാല്‍ ദൈവദാസന്‍ എന്നര്‍ത്ഥം. മുഹമ്മദ് നബി(സ)യുടെ പിതാവിന്റെ പേര് അബ്ദുല്ല അഥവാ ദൈവദാസന്‍ എന്നായിരുന്നു.

നാല്) കല്‍ക്കിയുടെ മാതാവിന്റെ പേര് സുമതിയെന്നാണ്. ശാന്തിയെന്ന ധാതുവില്‍ നിന്നുണ്ടായ ഈ പദത്തിന്നര്‍ത്ഥം വിശ്വസ്തയെന്നാണ്. മുഹമ്മദ് നബി(സ)യുടെ മാതാവിന്റെ പേര് ആമിനയെന്നായിരുന്നു. ആമിനയെന്ന അറബി പദത്തിന് വിശ്വസ്ത എന്നര്‍ത്ഥം.

അഞ്ച്) കല്‍ക്കി പരശുരാമനില്‍ നിന്ന് മലയില്‍വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞ്ഞി#ിരക്കുന്നു. മുഹമ്മദ് നബി(സ) ദൈവിക സന്ദേശങ്ങള്‍ ആദ്യമായി സ്വീകരിച്ചത് ജിബ്രീല്‍ എന്ന മലക്കില്‍ നിന്ന് ഒരു മലയില്‍ വെച്ചായിരുന്നു.

ആറ്) കല്‍ക്കി അദ്ദേഹത്തിന്റെ നാല് കൂട്ടാളികളോടു കൂടെ നിന്നുകൊണ്ട് അധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നു. മുഹമ്മദ്നബി(സ) തന്റെ പ്രധാനപ്പെട്ട നാല് കൂട്ടുകാരോട് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) കൂടെയാണ് അസത്യത്തിനെതിരെ സമരം ചെയ്തത്.

ഏഴ്) കല്‍ക്കിയുടെ ആകാശാരോഹണത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി(സ)യും ആകാശരോഹണം (മിഅ്റാജ്) നടത്തി.

എട്ട്) കല്‍ക്കിയുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിനു മുമ്പും മാതാവ് ജനിച്ചു കുറച്ചുകാലം കഴിഞ്ഞും മരണപ്പെടുമെന്ന് പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബി(സ)യുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പും മാതാവ് ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷവും ഇഹലോകവാസം വെടിഞ്ഞു.

ഈ തെളിവുകളുടെഅടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനച്ച മുഹമ്മദ് നബി(സ)യാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. ധര്‍മ്മത്തിന്റെ സം#്സഥാപനത്തിനും അധര്‍മത്തിന്റെ സംഹാരത്തിനും വേണ്ടി പ്രത്യക്ഷപ്പെടുമെന്ന് ഹിന്ദുക്കള്‍ കരുതുന്ന കല്‍ക്കി അവതരിച്ചുകഴിഞ്ഞുവെന്നാണല്ലോഇതു വ്യക്തമാക്കുന്നത്. സത്യത്തില്‍, എല്ലാ അര്‍ത്ഥത്തിലും ധര്‍മത്തെ സംസ്ഥാപിക്കുകയും അധര്‍മത്തെ ഉച്ചാടനം ചെയ്യുകയും ചെയ്ത, ചരിത്രത്തിന്റെ തെളിച്ചത്തില്‍ ജീവിച്ച ഒരേയൊരു മനുഷ്യന്‍ മുഹമ്മദ് നബിയാണ്. അന്ധവിശ്വാസ അനാചാരങ്ങളാകുന്ന ഇരുളിന്റെ നീരന്ധ്രമായ ചുരുളില്‍ നിന്ന് വിശ്വത്തെ മോചിപ്പിച്ച് ദൈവിക മതത്തിന്റെ പ്രകാശമാനമായ ലോകത്തിലേക്ക് മനുഷ്യരെ നയിച്ച മഹാനായ പ്രവാചകനാണ് അദ്ദേഹം. ഇനിയൊരു ധര്‍മ സംസ്ഥാപകന്റെ ആവശ്യമില്ലാത്ത വിധം എന്താണ് ധര്‍മെന്നും എന്താണ് അധര്‍മമെന്നും വ്യക്തമായി കാണിച്ചുകൊടുക്കുകയും താന്‍ പഠിപ്പിച്ച ആശയങ്ങള്‍ പ്രായോഗികമാക്കി അവതരിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യല്ലാതെ മറ്റ് ആര്‍ക്കാണ് അവസാനത്തെ അവതാരമെന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹതയുള്ളത്?

വേദങ്ങളും പുരാണങ്ങളും പ്രവചിച്ച മഹാചാര്യനെയും അവസാനത്തെ അവതാരത്തെയും സംബന്ധിച്ച കാര്യങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ആഗമനത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് നാം മനസ്സിലാക്കി. ലോകത്തു മുഴുവന്‍ വന്ന പ്രവാചകന്മാരുടെ പിന്‍മുറക്കാരനാണ് താനെന്ന മുഹമ്മദ് നബി(സ)യുടെ അവകാശവാദം എന്തുമാത്രം അര്‍ത്ഥവത്താണ്! ധര്‍മ സംസ്ഥാപനാര്‍ത്ഥം വന്ന അവസാനത്തെ പ്രവാചകനെ അനുകരിച്ചുകൊണ്ടാണ് ഭാരതീയ പ്രവാചകന്മാരുടെ അനുയായികള്‍ മോക്ഷത്തിനു വേണ്ടി ശ്രമിക്കേണ്ടതെന്നാണല്ലോ വേദങ്ങളിലെയും പുരാണങ്ങളിലെയും പരാമര്‍ശങ്ങളില്‍നിന്ന് മനസ്സിലാക്കേണ്ടത്.