സത്യസാക്ഷ്യം

ദൈവത്തിന്റെ ഏകത്വവും മുഹമ്മദ്(സ)ന്റെ പ്രവാചകത്വവും അംഗീകരിച്ച് മരണാനന്തര ജീവിതത്തിലെ മോക്ഷം കാംക്ഷിച്ച് ഒരാള്‍ ജീവിക്കുവാനാരംഭിച്ചാല്‍ അയാള്‍ മുസ്ലിമായിത്തീരുന്നു. ഇസ്ലാമിലേക്കുള്ള പ്രവേശന പ്രതിജ്ഞ ചൊല്ലുന്നതോടെ അവന്‍ സത്യവിശ്വാസികളുടെ സമൂഹത്തിലെ അംഗമായിമാറുന്നു. ‘അശ്ഹ ദു അന്‍ ലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂ ലുല്ലാഹ്’-അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യംവഹിക്കുന്നു-ഇതാണ് ഇസ്ലാമിന്റെ സാക്ഷ്യ വാക്യം. ഇതു ചൊല്ലിക്കൊണ്ടാണ് ഒരാള്‍ മുസ്ലിമാകുന്നത്.

ലാഇലാഹ ഇല്ലല്ലാഹു

ഒരാള്‍ ഇസ്ലാമിലേക്ക പ്രവേശിക്കുമ്പോള്‍ ആദ്യമായി ചൊല്ലു ന്ന പ്രതിജ്ഞ ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന് ഞാന്‍ സാക്ഷ്യം വഹി ക്കുന്നുവെന്നാണ്. യഥാര്‍ഥത്തില്‍ ഇസ്ലാമിന്റെ അടിസ്ഥാന വാക്യമാണിത്. ഇതു പ്രബോധനം ചെയ്യുവാനാണ് പ്രവാചകന്മാര്‍ കടന്നുവന്നത്. ഇതു പഠിപ്പിക്കുവാനാണ് വേദഗ്രന്ഥങ്ങള്‍ അവതരി പ്പിക്കപ്പെട്ടത്. എന്താണീ വചനം അര്‍ഥമാക്കുന്നത്? ‘അല്ലാഹുവല്ലാ തെ ആരാധ്യനില്ല’ എന്നതാണ് ഈ പ്രതിജ്ഞാവാക്യത്തിന്റെ സര ളമായ സാരം.
ഇസ്ലാമിന്റെ അടിസ്ഥാനവാക്യമായ ആദ്യത്തെ കലിമയുടെ ഒന്നാമത്തെ പകുതി നിഷേധത്തിന്റേതാണ്. ‘ലാഇലാഹ-ഒരു ആ രാധ്യനുമില്ല’. ഇവിടെ, മനുഷ്യര്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന സചേ തനവും അചേതനവുമായ സകല വസ്തുക്കളുടെയും ആരാധ്യത നിഷേധിക്കുകയാണ് ആദ്യം ചെയ്യുന്നത്. വെറും കല്ല് മുതല്‍ വിഗ്ര ഹങ്ങള്‍ വരെയും സ്തൂപങ്ങള്‍ മുതല്‍ ശവകുടീരങ്ങള്‍ വരെയും തുളസിച്ചെടി മുതല്‍ ആല്‍മരം വരെയും നാഗം മുതല്‍ പശു വരെ യും കുരിശു മുതല്‍ പാദുകം വരെയും മാലാഖമാര്‍ മുതല്‍ പിശാചു ക്കള്‍ വരെയും പുണ്യവാളന്മാര്‍ മുതല്‍ പ്രവാചകന്മാര്‍ വരെയും മനുഷ്യര്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന ഒന്നും തന്നെ അത് എത്ര ചെറുതായാലും വലുതായാലും ആരാധനകളര്‍ഹിക്കുന്നില്ലെന്ന തത്ത്വമാണ് ഈ വചനം വ്യക്തമാക്കുന്നത്. മനസ്സില്‍ പ്രതിഷ്ഠിക്ക പ്പെട്ടിരിക്കുന്ന സകലവിധ ആരാധ്യന്മാരെയും നിഷ്കാസനം ചെയ് ത് ശുദ്ധമാക്കിയതിനു ശേഷമാണ് കലിമയുടെ രണ്ടാമത്തെ പകുതി യായ ‘ഇല്ലല്ലാഹു’വെന്ന തത്വം ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കു ന്നത്. സമസ്ത പ്രപഞ്ചത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വ ശക്തന്‍ മാത്രമാണ് സകലവിധ ആരാധനാ വഴിപാടുകളുമര്‍ഹിക്കു ന്നതെന്ന് ഇസ്ലാമിന്റെ ആദ്യത്തെ കലിമ വ്യക്തമാക്കുന്നു.
മനുഷ്യനെക്കാള്‍ ഉന്നതമായ മറ്റൊരു സൃഷ്ടിയും ഭൂമിയിലില്ല. അവനേക്കാള്‍ ഉന്നതമായ ഒരുവന്‍ മാത്രമേയുള്ളൂ. അതാണ് സ്രഷ് ടാവ്. മനുഷ്യകഴിവില്‍ പെടാത്ത ഒട്ടനവധി കാര്യങ്ങള്‍ തനിക്കു ചുറ്റും തന്റെ സ്വന്തം ശരീരത്തിലും മനുഷ്യനു കാണാന്‍ കഴിയു ന്നു. സ്വജീവന്‍ നിലനിര്‍ത്തുന്ന ഹൃദയമിടിപ്പോ രക്തചംക്രമണമോ മറ്റു ജീവികളില്‍ നിന്ന് വ്യതിരിക്തമാക്കുന്ന ബൌദ്ധിക പ്രവര്‍ത്തന ങ്ങളോ ഒന്നുംതന്നെ തന്റെ കഴിവിലോ നിയന്ത്രണപരിധിയിലോ അല്ലെന്ന് അവന്‍ അറിയുന്നു. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ പര്യാപ്തമായ രീതിയിലുള്ള സൂര്യന്റെ നിലനില്‍പോ ഭൂമിയുടെ പരിക്രമണമോ അന്തരീക്ഷത്തിന്റെ സംവിധാനമോ ഒന്നുംതന്നെ തന്റെ നിയന്ത്രണത്തിന്റെ വരുതിയിലല്ലെന്ന് അവന്‍ മനസ്സിലാ ക്കുന്നു. ഈ അറിവ് തന്നെക്കാള്‍ ശക്തിയുള്ള ഒന്നിനോട് സഹായ മഭ്യര്‍ത്ഥിക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നു. ഈ സഹായാഭ്യര്‍ഥന യാണ് പ്രാര്‍ഥന. ഭിഷഗ്വരനോട് രോഗി സഹായമഭ്യര്‍ഥിക്കുന്നതോ പണക്കാരനോട് പണിക്കാരന്‍ സാമ്പത്തിക സഹായം ചോദിക്കു ന്നതോ പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്നില്ല. അവ ലൌകികമായ കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള അര്‍ഥനയാകുന്നു. കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തി ലുള്ള അര്‍ഥനയാകുന്നു. കാര്യകാരണബന്ധങ്ങള്‍ക്കതീതമായ രീതി യിലുള്ള സഹായാഭ്യര്‍ത്ഥനയാണ് പ്രാര്‍ത്ഥന. ഈ പ്രാര്‍ഥന തന്നെയാണ് ആരാധന. പ്രാര്‍ഥനയാകുന്നു ആരാധനയുടെ മജ്ജ. പ്രാര്‍ഥനയില്ലാത്ത ആരാധനകള്‍ വെറും ആചാരങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. അപ്പോള്‍ ആരാധന ആരോടാണ് ചെയ്യേണ്ടത്? ‘മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്നവനോട്’. അവന്ന് മാത്രമേ കാര്യകാരണബന്ധങ്ങള്‍ക്കതീതമായി മനുഷ്യരെ സഹായിക്കാനാ വൂ. പ്രാര്‍ഥിക്കുന്നവന്റെ ഹൃദയത്തിനകത്ത് എന്താണെന്നറിഞ്ഞ് അതിന് ഉത്തരം നല്‍കാന്‍, മനസ്സിനുള്ളിലുള്ളത് സൂക്ഷ്മമായറി യാവുന്ന സര്‍വശക്തന് മാത്രമെ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഹൃദയത്തിനുള്ളിലുള്ളത് സൂക്ഷ്മമായി അറിയാവുന്ന അല്ലാ ഹുവിന് മാത്രമെ ആരാധനാ വഴിപാടുകള്‍ അര്‍പ്പിക്കുവാന്‍ പാടു ള്ളൂ. ഇതു മനുഷ്യബുദ്ധിയുടെ വിധിയാണ്. ഇസ്ലാമിന്റെ ഒന്നാമ ത്തെ കലിമ വ്യക്തമാക്കുന്നതും ഇതുതന്നെ.
മനുഷ്യരെ ഭിന്നിപ്പിച്ചുനിര്‍ത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന ബഹുദൈവ സങ്കല്‍പത്തിന്റെ കടയ്ക്കാണ് ഇസ്ലാമി ന്റെ ഒന്നാമത്തെ കലിമ കത്തിവെച്ചത്. ഏകനും സര്‍വോന്നതനു മായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്ന അവസ്ഥ സംജാതമാകു മ്പോള്‍ അവനിലെ അധമബോധവും അഹങ്കാരവും അവസാനി ക്കുന്നു. പാശ്ചാത്യ മാനവികാവാദവും (വൌാമിശാ) മാര്‍ക്സിസ വും മനുഷ്യരാകുന്നു പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതരെന്നും അവ രെ നിയന്ത്രിക്കുന്നതോ അവര്‍ക്ക് മുകളിലുള്ളതോ ആയ യാതൊരു ശക്തിയുമില്ലെന്നും വാദിച്ചപ്പോള്‍ അതിന്റെ ഫലമായി വളര്‍ന്നു വന്നത് ഒരുതരം അഹങ്കാരമായിരുന്നു. ആ ജനതയുടെ തകര്‍ച്ചയ്ക്കുള്ള കാരണവും ഈ അഹങ്കാരം തന്നെ. അതേസമയം സ്ഥാപ നമതങ്ങളുടെ ആരാധ്യന്മാര്‍ കല്ലുകളും ശവകുടീരങ്ങളും സസ്യങ്ങ ളും ജന്തുക്കളും പുണ്യവാളന്മാരുമാണ്. തങ്ങളെക്കാള്‍ കഴിവും ശക് തിയും കുറഞ്ഞ പലപ്പോഴും കേള്‍വിയോ കാഴ്ചയോ ഇല്ലാത്തവ രോട് ആരാധനകളര്‍പ്പിക്കുന്നവരുടെ മനസ്സില്‍ ഒരുതരം അധമബോ ധമുണ്ടാവുക സ്വാഭാവകമാണ്. ഒരു ‘ദൈവ’ത്തില്‍ അഭയം കാണാ താവുമ്പോള്‍ മറ്റൊരു ‘ദൈവ’ത്തിലേക്കോടുന്ന അവസ്ഥയുണ്ടാക്കു ന്നത് ഈ അധമബോധമാണ്്. ഒരു ആരാധ്യനെയും അംഗീകരിക്കാ തിരിക്കുന്ന അഹങ്കാരത്തിനും സൃഷ്ടികളെ ആരാധിക്കുന്ന അധമ ത്വത്തിനും മധ്യെ, സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയെന്ന ഇസ് ലാമിന്റെ തത്ത്വം നിലനില്‍ക്കുന്നു. അത് മനുഷ്യനെ ആത്മാഭിമാ നമുള്ളവനും അതേസമയം വിനയാന്വിതനുമാക്കിത്തീര്‍ക്കുന്നു.
ഏകദൈവമല്ലാതെ ആരാധിക്കപ്പെടരുതെന്ന ഇസ്ലാമിന്റെ അടിസ്ഥാനതത്ത്വത്തിനു മുന്‍പില്‍ തകര്‍ന്നുവീണത് വിഗ്രഹങ്ങളും ശവകുടീരങ്ങളും വ്യാജദൈവങ്ങളും മാത്രമായിരുന്നില്ല. ദൈവങ്ങളു ടെയും മനുഷ്യരുടെയും ഇടയിലുള്ള ദല്ലാളന്മാരായി ചമഞ്ഞ പൌ രോഹിത്യം കൂടിയായിരുന്നു. ഏകനായ സ്രഷ്ടാവിനും മനുഷ്യര്‍ക്കു മിടയില്‍ മധ്യവര്‍ത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്ലാമി ന്റെ അധ്യാപനം. ദൈവങ്ങളുടെ പേരില്‍, മനുഷ്യരെ തമ്മിലടിപ്പിച്ചി രുന്ന പൌരോഹിത്യത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് മനുഷ്യരാശി യെ രക്ഷിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. യാതൊരു രീതിയിലു മുള്ള പൌരോഹിത്യം ഇസ്ലാം അനുവദിക്കുന്നില്ല.
ബഹുദൈവാരാധനയുടെ അധമത്വത്തില്‍ നിന്നും ദൈവനിഷേധ ത്തിന്റെ അഹങ്കാരത്തില്‍ നിന്നും മനുഷ്യരെ മുക്തരാക്കി ഏകദൈ വാരാധനയുടെ ഔന്നത്യത്തിലേക്ക് അവരെ നയിക്കുവാന്‍ വേണ്ടി യാണ് മുഴുവന്‍ പ്രവാചകന്മാരും പരിശ്രമിച്ചത്. പ്രവാചക പ്രബോധ നങ്ങളില്‍ ഏറ്റവും പ്രമുഖമായത് ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന തത്വമായിരുന്നു. പടച്ചതമ്പുരാന്‍ പറയുന്നത് നോക്കുക: ‘ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കുക എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.’
‘അവരുടെ മുന്നിലൂടെയും പിന്നിലൂടെയും ചെന്ന് അല്ലാഹുവെയ ല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് ദൈവദൂതന്മാര്‍ ചെന്നപ്പോള്‍.’
മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെല്ലാവരും ഒരുപോലെ പ്രബോധനം ചെയ്ത തത്വമാണ് ‘ലാഇലാഹ ഇല്ലല്ലാ’ എന്ന വസ്തു ത ഈ വചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. ഒരു പ്രവാചകനും സൃഷ്ടിപൂജ പഠിപ്പിച്ചിട്ടില്ല. വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും വ്യാജദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചിരുന്നവരോട് അത് ശരിയല്ലെന്ന് ഉദ്ബോധിപ്പികുകയാണ് പ്രവാചകന്മാര്‍ ചെയ്തത്. ബൈബിളിലെ പ്രവാചകന്മാരുടെ ചരിത്രത്തിലും ഇക്കാര്യം നമുക്ക് കാണാന്‍ കഴിയും. ബഹുദൈവാരാധനയെ ശക്തമായ ഭാഷയില്‍ തന്നെ പ്രവാചകന്മാര്‍ വിമര്‍ശിച്ചിരുന്നതായാണ് ബൈബിള്‍ കഥന ങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
മോശെ പ്രവാചകന് നല്‍കപ്പെട്ട കല്‍പനകളില്‍ പ്രധാനപ്പെട്ടത് ‘ഏകനായ സ്രഷ്ടാവല്ലാതെ മറ്റാരും ആരാധിക്കപ്പെടരുത്’ എന്ന കല്‍പനയായിരുന്നുവെന്ന് ബൈബിളിലെ പുറപ്പാട് പുസ്തക ത്തിലും ആവര്‍ത്തന പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ വ്യക്ത മാക്കുന്നു. പത്തു കല്‍പനകളില്‍ ഒന്നും രണ്ടും കല്‍പനകള്‍ ഇവയാ ണ്. ‘നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു. ഈജിപ്തുദേ ശത്തുനിന്ന്, അടിമഭവനത്തില്‍ നിന്ന് നിന്നെ മോചിപ്പിച്ചുകൊണ്ടു വന്നവന്‍. ഞാനല്ലാതെ മറ്റു ദേവന്മാര്‍ നിനക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹവും നിനക്കായി ഉണ്ടാക്കരുത്, മുകളില്‍ സ്വര്‍ഗത്തിലുള്ള തോ താഴെ ഭൂമിയിലുള്ളതോ ഭൂമിക്കടിയില്‍ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും ബിംബം ഉണ്ടാക്കരുത്. നീ അവയ്ക്കു മുന്നില്‍ തലകുനിക്കുകയോ അവയെ സേവിക്കുകയോ അരുത്.’ ഈ കല്‍പനകള്‍ ഏകദൈവാരാധനയ്ക്ക് പ്രചോദനം നല്‍കുക മാത്രമല്ല, അന്നു നിലവിലുണ്ടായിരുന്ന ബഹുദൈവാരാധനാരൂപ മായ വിഗ്രഹാരാധനയെ ശക്തിയുക്തം വിമര്‍ശിക്കുകയും ചെയ്യുന്നു.
മോശയ്ക്കു ശേഷം വന്ന ഇസ്രായീല്‍ പ്രവാചകന്മാരെല്ലാം തന്നെ അദ്ദേഹത്തിന്റെ കാലടികളെ പിന്തുടര്‍ന്നവരും അദ്ദേഹത്തിന് അവ തരിപ്പിക്കപ്പെട്ട വേദഗ്രന്ഥപ്രകാരം ജീവിതം നയിക്കാന്‍ തങ്ങളുടെ ജനതയോട് ആഹ്വാനം ചെയ്തവരുമായിരുന്നു. ഇസ്രായീല്യരിലേ ക്കു വന്ന അവസാനത്തെ പ്രവാചകനായ യേശുവും പ്രധാനമായും പഠിപ്പിച്ചത് ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന തത്ത്വം തന്നെയായിരുന്നു. ‘കല്‍പനകളില്‍ പരമപ്രധാനമായത് ഏതാണ്്?’ എന്ന ഒരു വേദ ജ്ഞന്റെ ചോദ്യത്തിന് യേശു നല്‍കിയ മറുപടിയില്‍ നിന്ന് ഇക്കാ ര്യം വളരെ വ്യക്തമായി മനസ്സിലാക്കാം. അദ്ദേഹം പറഞ്ഞു. ‘അല്ല യോ ഇസ്രായീലേ കേള്‍ക്കൂ: നമ്മുടെ ദൈവമായ കര്‍ത്താവാകുന്നു ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയ ത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തി യോടും കൂടെ സ്നേഹിക്കുക.’ ലോകത്തിലെ സകല രാജ്യങ്ങളും പ്രതാപവും കാണിച്ചുകൊടുത്തുകൊണ്ട് ‘എന്നെ ആരാധിച്ചാല്‍ ഇതെല്ലാം ഞാന്‍ നിരക്ക് തരാം’ എന്നു പറഞ്ഞ സാത്താനോട് ക്രിസ്തു പറഞ്ഞ മറുപടിയിലും ഏകദൈവാരാധനയുടെ കാര്യ ത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന വസ്തുത തെളിഞ്ഞു കാണുന്നുണ്ട്. അദ്ദേഹം പിശാചിന് നല്‍കിയ മറുപടി ഇങ്ങനെയാണ്: ‘സാത്താനെ ദൂരെപ്പോവുക, എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം, അവിടുത്തെ മാത്രമെ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു’
ഇന്ത്യയില്‍ വന്ന പ്രവാചകന്മാരും ഏകദൈവവിശ്വാസം തന്നെ യാണ് പ്രധാനപ്പെട്ട തത്ത്വമെന്ന നിലക്ക് പ്രബോധനംചെയ്തിരുന്നത്. ഭാരതത്തിലേക്കു വന്ന പ്രവാചകന്മാരെക്കുറിച്ച് വ്യക്തവും സ്പഷ്ട വുമായ ചരിത്രമോ അവരുടെ പ്രബോധനത്തെക്കുറിച്ച് പ്രമാദമുക്ത മായ തെളിവുകളോ ലഭക്കാത്തതിനാല്‍ അവര്‍ എന്തു പറഞ്ഞു വെന്ന് ഖണ്ഡിതമായി പറയാന്‍ ഇന്നു നമുക്ക് സാധ്യമല്ല. എങ്കിലും വേദങ്ങളിലും ഉപനിഷത്തുകളിലും കാണപ്പെടുന്ന പ്രസ്താവനക ളില്‍ ചിലവ ആദ്യകാല പ്രവാചകന്മാരുടെ പ്രബോധനം ഏകദൈവ വിശ്വാസമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ബഹുദേവ സങ്ക ല്‍പം അംഗീകരിക്കുന്ന വേദങ്ങളില്‍ തന്നെ ദേവന്മാരുടെ ദേവനും അജയ്യനും സര്‍വശക്തനുമായ ദൈവത്തെക്കുറിച്ച പരാമര്‍ശങ്ങ ളുണ്ട്. ഈ പരാമര്‍ശങ്ങളില്‍ നിന്ന് ബഹുദൈവാരാധനയുടെ ആവി ര്‍ഭാവത്തിന് മുമ്പ് ഭാരതത്തില്‍ ഏകദൈവവിശ്വാസം നിലനിന്നിരു ന്നുവെന്ന് മനസ്സിലാക്കുവാനാവും. ഈ ഏകദൈവവിശ്വാസം ഇന്ത്യ യില്‍ വന്ന പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതായിരിക്കണം.
മാത്രവുമല്ല, ബഹുദൈവാരാധനയെ ഖണ്ഡിക്കുന്ന ചില സൂക്ത ങ്ങളും ഉപനിഷത്തുകളില്‍ കാണാന്‍ കഴിയും. ദശോപനിഷത്തുക ളില്‍ പ്രധാനപ്പെട്ട ഈശാവാസ്യോപനിഷത്തിലെ ഒരു ശ്ളോകം നോ ക്കുക: ‘നശ്വരങ്ങളായ ദേവപിതൃമാനവാദികളെ ഉപാസിക്കുന്നവര്‍ അജ്ഞാനമാകുന്ന ഘോരാന്ധകാരത്തില്‍ പതിക്കുന്നു. അവിനാ ശിയായ പരമാത്മാവിനെക്കുറിച്ച് മിഥ്യാഭിമാനത്തോടുകൂടിയിരിക്കു ന്നവരും ഘോരാന്ധകാരത്തില്‍ തന്നെ പതിക്കുന്നു.’ (അന്ധംതമഃ പ്രവിശന്തിയേ സംഭൂതി മുപാസതേ, തയോഭൂയ ഇവതേതമോ ഉസം ഭൂത്യാ രതാഃ). ഈ വചനങ്ങള്‍ വ്യക്തമായിത്തന്നെ ദേവന്മാര്‍, മനുഷ്യര്‍, പിതൃക്കള്‍ തുടങ്ങി നാശമുള്ള യാതൊന്നിനെയും ആരാ ധിക്കരുതെന്നും അനശ്വരനായ പരമാത്മാവ് മാത്രമാണ് ആരാധിക്ക പ്പെടേണ്ടതെന്നും സൂചിപ്പിക്കുന്നു. ഉപനിഷദ്കാലത്തിനു മുമ്പുത ന്നെ ശുദ്ധമായ ഏകദൈവാരാധനയിലധിഷ്ഠിതമായ ഒരു സമൂഹം ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്നും ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന അടിസ്ഥാന തത്ത്വം പ്രബോധനം ചെയ്ത പ്രവാചകന്മാരില്‍ ആരു ടേയോ അനുയായികളായിരുന്നു അവരെന്നും ഈ വചനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു.
പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത ഏകദൈവാരാധന യില്‍ നിന്ന് ബഹുദൈവാരാധനയിലേക്ക് മനുഷ്യര്‍ മെല്ലെ മെല്ലെ വഴിതെറ്റി. സര്‍വശക്തനായ സ്രഷ്ടാവിലേക്ക് മനുഷ്യര്‍ക്ക് നേരിട്ട് അടുക്കുക സാധ്യമല്ലെന്നും അതിന് ഏതെങ്കിലും ഇടയാളന്മാരുടെ മധ്യവര്‍ത്തിത്വമാവശ്യമാണെന്നുമുള്ള ബോധമുണ്ടാക്കിക്കൊണ്ടാ ണ് പിശാച് മനുഷ്യരെ പിഴപ്പിച്ചുകളഞ്ഞത്. വിഗ്രഹപൂജയും ശവ കുടീരാരാധനയും പുണ്യവാളോപാസനയും നടത്തിയിരുന്ന ജന ങ്ങള്‍ ഇവ ദൈവത്തിലേക്ക് അടുപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്ത നങ്ങളാണെന്നായിരുന്നു ന്യായം പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വെളിച്ചംവീശുന്നത് ഇങ്ങനെയാണ്. ‘അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ് വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയു ന്നു) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കി ത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.’
‘അല്ലാഹുവിന്നു പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാ ധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാ രാണ് എന്നു അവര്‍ പറയുകയും ചെയ്യുന്നു.’
ഈ ന്യായങ്ങളെല്ലാം ബാലിശങ്ങളാണെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ അല്ലാഹുവിലേക്ക് അടുക്കുവാന്‍ യാതൊരു ഇടയാളന്റേ യോ ശുപാര്‍ശക്കാരന്റെയോ ആവശ്യമില്ലെന്ന വസ്തുത അസന്ദി ഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ‘നിന്നോട് എന്റെ ദാസന്മാര്‍ എന്നെ പ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു വെന്ന് (പറയുക) പ്രാര്‍ഥിക്കുന്നവര്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്’
‘പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍.’
‘അവന്നു പുറമെ ഇവര്‍ ആരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവ ര്‍ ശുപാര്‍ശ അധീനപ്പെടുത്തുന്നില്ല: അറിഞ്ഞുകൊണ്ടുതന്നെ സത്യ ത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ.’
സ്രഷ്ടാവും സംരക്ഷകനുമായവന്‍ മാത്രമാണ് സകലവിധ ആരാ ധനകളുമര്‍ഹിക്കുന്നതെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ സൃഷ്ടിപൂ ജയുടെ നിരര്‍ഥകതയിലേക്ക് മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കുന്ന ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:
‘അവര്‍ പങ്കുചേര്‍ക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാ കുന്നു? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവ രുമാണ്. അവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്ക് (അവരുടെ ആരാധ്യര്‍ക്ക്) കഴിയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല’
‘അവന്ന് പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ക്കൊന്നും നിങ്ങളെ സഹായിക്കുവാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെയും അവര്‍ സഹായം ചെയ്യുകയില്ല’.
‘അല്ലാഹുവിന്ന് പുറമെ അവര്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ഥി ച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്്.’
‘(നബിയേ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ആരാധ്യ രെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.’
‘അല്ലാഹുവിന് പുറമെ അവന്ന് ഉപകാരമോ ഉപദ്രവമോ ചെയ്യാ ത്ത വസ്തുക്കളെ അവന്‍ വിളിച്ച് പ്രാര്‍ഥിക്കുന്നു. അതുതന്നെ യാണ് വിദൂരമായ വഴികേട്.’
‘തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥി ക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലന്‍ തന്നെ.’
‘അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍ കുന്നതല്ല.’
‘നീ പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥി ക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടു ണ്ടോ? ഭൂമിയില്‍ എന്താണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്കു കാണിച്ചുതരിക. അതല്ല, ആകാശത്തില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ?’
പ്രവാചകന്മാരെല്ലാവരും ശുദ്ധമായ ഏകദൈവാരാധനയിലേക്കാ ണ് സ്വസമൂഹത്തെ ക്ഷണിച്ചതെന്നു പറഞ്ഞുവല്ലോ. എന്നാല്‍ തല മുറകള്‍ കഴിഞ്ഞപ്പോള്‍ പ്രസ്തുത പ്രവാചകന്മാരെത്തന്നെ ജനങ്ങ ള്‍ ആരാധിക്കുന്ന അവസ്ഥാവിശേഷമുണ്ടായി. ആദരവില്‍ നിന്നാ രംഭിച്ച് ആരാധനാമനോഭാവം വളര്‍ന്നുവന്ന് ഏതേത് പ്രവാചകന്മാ രാണോ സ്രഷ്ടാവിനോടല്ലാതെ ആരാധനകളെ ശക്തിയുക്തം എതിര്‍ത്തത് അതേ പ്രവാചകന്മാരെത്തന്നെ ശുപാര്‍ശകരായിക്ക രുതി ആരാധിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നു. പ്രവാചകന്മാര്‍ മാത്രമല്ല മറ്റു പുണ്യവാളന്മാരും ഇതേ രീതിയില്‍ ആരാധിക്കപ്പെട്ടു. അവരുടെ വിഗ്രഹങ്ങളുണ്ടാക്കി അത് ദൈവത്തിന്റെ ആലയങ്ങ ളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. അതുകൊണ്ടുതന്നെ പിന്നീട് വന്ന പ്രവാ ചകന്മാരില്‍ പലര്‍ക്കും നേരിടേണ്ടിവന്നത് പൂര്‍വപ്രവാചകന്മാ രെയും പുണ്യാത്മക്കളെയും ആരാധിക്കുന്ന ജനങ്ങളെയായിരുന്നു. എന്തിനധികം, അന്തിമപ്രവാചകനായ മുഹമ്മദ് നബി (സ)ക്ക് ആദ്യ മായി തകക്കേണ്ടിവന്നത് വിഗ്രഹാരാധനക്കെതിരെ ആയുഷ്കാലം മുഴുവന്‍ പോരാടിയ ഇബ്റാഹീം നബി (അ)യുടെ വിഗ്രഹത്തെയാ യിരുന്നുവല്ലോ. ദൈവത്തിലേക്കുള്ള ഇടയാളന്മാരാക്കി ആരാധിക്ക പ്പെട്ടുകൊണ്ടിരുന്ന മഹദ്വ്യക്തികള്‍ തങ്ങളോട് പ്രാര്‍ഥിക്കുവാന്‍ കല്‍പിച്ചിരുന്നില്ലെന്നും പുനരുത്ഥാന നാളില്‍ ബഹുദൈവാരാ ധകരുടെ പ്രവര്‍ത്തനങ്ങളെ അവര്‍ നിഷേധിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതാണ്’.
ഇതു തന്നെയാണ് യേശുവിന്റെ ചരിത്രത്തിലും സംഭവിച്ചത്. തന്നെ ആരാധിക്കുവാന്‍ യേശു ഒരിക്കല്‍പോലും ശിക്ഷ്യന്മാരോട് കല്‍പിച്ചതായി സുവിശേഷങ്ങളിലെവിടെയും കാണുക സാധ്യമല്ല. മറിച്ച്, സന്ദിഗ്ധഘട്ടങ്ങളില്‍ അദ്ദേഹം ദൈവത്തോട് വിളിച്ചു പ്രാര്‍ ഥിച്ചതായാണ് ബൈബിളിലുള്ളത്. മാത്രവുമല്ല, കര്‍ത്താവാണ് ഏറ്റവും വലിയവനെന്നും അവന്‍ മാത്രമാണ് പ്രാര്‍ഥിക്കപ്പെടേ ണ്ടതെന്നും വളരെ വ്യക്തമായി ക്രിസ്തു പഠിപ്പിച്ചതായി സുവിശേ ഷങ്ങളില്‍ കാണാവുന്നതാണ്. ‘പിതാവ് എന്നേക്കാള്‍ വലിയ വനാണ്.’
‘നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം. അവനെ മാത്രമേ പൂജിക്കാവൂ’. തന്നെ കര്‍ത്താവേ എന്ന് വിളിക്കുകയല്ല വേണ്ടതെന്നും ഏകനായ സ്രഷ്ടാവിന്റെ വിധി വിലക്കുകള്‍ പ്രകാ രം ജീവിക്കുകയാണ് വേണ്ടതെന്നും യേശു വ്യക്തമാക്കുന്നത് നോക്കുക. ‘കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.’
ശുദ്ധമായ ഏകദൈവാരാധനയുടെ വക്താവായി നിലകൊള്ളുക യും അതു പ്രബോധനംനടത്തുകയും ചെയ്തുകൊണ്ട് സ്വജീവിതം ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ച മഹാനായ യേശുവിനെത്തന്നെ ദൈവ വും ദൈവപുത്രനുമായി അവരോധിച്ചുകൊണ്ട് ആരാധിക്കുന്ന അവ സ്ഥയാണിന്ന് ക്രൈസ്തവസമൂഹത്തിലുള്ളത്. യുക്തിയുടേയോ ബൈബിളിന്റേയോ പിന്തുണയില്ലാത്ത ത്രിയേകദൈവവിശ്വാസം എന്ന ഒരു പ്രഹേളികയും യേശുവിനെ ദൈവമാക്കാന്‍ വേണ്ടി ക്രൈ സ്തവസഭ പടച്ചുണ്ടാക്കിയിരുന്നു. യേശുവോ മുന്‍പ്രവാചകന്മാരോ, എന്തിനധികം അപ്പോസ്തലന്മാര്‍പോലും ഒരിക്കലും പ്രയോഗി ക്കാത്ത ത്രിയേകദൈവം എന്ന ആശയമാണ് ഇന്ന് സഭയുടെ അടി ത്തറ. ഈ പദമോ ആശയമോ ബൈബിളിലെ പുസ്തകങ്ങളിലെവി ടെയും കാണുന്നില്ലെന്നതാണ് വാസ്തവം. ത്രിത്വവാദമുന്നയിച്ചു കൊണ്ട് യേശുവിനെ ദൈവികവ്യക്തിത്വങ്ങളില്‍ ഒരാളും ആരാധ്യ നുമായി കാണുന്ന ക്രൈസ്തവനിലപാടിനെ വിശുദ്ധഖുര്‍ആന്‍ വിമര്‍ശിക്കുന്നത് കാണുക: ‘വേദക്കാരെ, നിങ്ങള്‍ മതകാര്യത്തില്‍ അതിരു കവിയരുത്. മറിയമിന്റെ മകനായ മസീഹ് ഈസാ അല്ലാ ഹുവിന്റെ ദൂതനും മറിയമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നന്നുള്ള ഒരു ആത്മാവുമാകുന്നു. അതുകൊ ണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ‘തിത്വം’ എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മക്കായി നിങ്ങള്‍ (അതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമി യിലുള്ളതുമെല്ലാം അല്ലാഹുവിന്റേതാകുന്നു. കൈകാര്യകര്‍ത്താ വായി അല്ലാഹു തന്നെ മതി’
ഇസ്രായീല്യരിലേക്ക് വന്ന പ്രവാചകന്മാരെല്ലാം പഠിപ്പിച്ച സിദ്ധാ ന്തമെന്ന നിലക്ക് ഏകദൈവാരാധനയെ താത്വികമായി അംഗീകരി ക്കുന്നവരാണ് വേദക്കാര്‍. എന്നാല്‍ പ്രസ്തുത തത്വത്തില്‍ നിന്ന് അവര്‍ ബഹുദൂരം അകന്നുപോയിരിക്കുന്നു. വേദത്തില്‍ വിശ്വസിക്കു ന്നവരെ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന തത്വത്തിലേക്ക് ക്ഷണിക്കുവാനാണ് അന്തിമപ്രവാചകനോട് പടച്ച തമ്പുരാന്‍ കല്‍പിക്കുന്നത്. ‘(നബിയേ) പറയുക: വേദക്കാരേ, ഞങ്ങ ള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നി ങ്ങള്‍ വരുവീന്‍. അതായത്, അല്ലാഹുവെയല്ലാതെ നാം ആരാധിക്കാ തിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കു കയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ രക്ഷിതാക്കളാ ക്കാതിരിക്കുകയും ചെയ്യുന്ന (എന്ന തത്വത്തിലേക്ക്)’.
ബഹുദൈവാരാധനയാണ് സകലവിധ തിന്മകളുടെയും മാതാവെ ന്നാണ് ഇസ്ലാമിക വീക്ഷണം. അതുകൊണ്ടുതന്നെ അല്ലാഹുവല്ലാ ത്തവരോടുള്ള ആരാധനയാണ് വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ദൈവേതരന്മാരോട് പ്രാര്‍ത്ഥിക്കുന്നതാ ണ് ഏറ്റവും വലിയ മഹാപാപമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കു ന്നത്. ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണ് ദൈവത്തിന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ മറ്റുള്ളവരെ പങ്കുചേര്‍ക്കുകയെന്നത്. പ്രസ്തുത പാപം ചെയ്തവര്‍ ഇസ്ലാമില്‍ നിന്നു പുറത്താണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതു കാണുക: ‘തന്നോട് പങ്ക് ചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു ത്തു കൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നു വോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു’
നമ്മെ സൃഷ്ടിച്ച് പരിപാലിച്ച് കൊണ്ടിരിക്കുന്ന അല്ലാഹു നമ്മി ല്‍നിന്ന് ആവശ്യപ്പെടുന്ന ഏകകാര്യമാണ് അവന്നു മാത്രമുള്ള ആരാധന. പടച്ചതമ്പുരാന്‍ പറയുന്നത് നോക്കു. ‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹി ക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്ര ഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍ കുന്നവനും ശക്തനും പ്രബലനും’
മനുഷ്യര്‍ക്ക് ആവശ്യമായതെല്ലാം ഇവിടെ ഒരുക്കി വെച്ചിരിക്കുന്ന അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അവരെ കൈവെടിയേണ്ടത് മുസ്ലിമിന്റെ ബാധ്യതയാണ്. ആരാ ധിക്കപ്പെടുന്നത് പുണ്യവാളനായാലും പിശാചായാലും സമമാണ്; രണ്ടുപേരും അതിന് അര്‍ഹരല്ല. പ്രാര്‍ത്ഥനകള്‍ അല്ലാഹുവോട് മാത്രമാണ് നടത്തേണ്ടത്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബിയോട് പോലും പ്രാര്‍ത്ഥനകള്‍ പാടില്ലെന്നാണ് ഇസ്ലാമിന്റെ ഒന്നാമത്തെ കലിമ വ്യക്തമാക്കുന്നത്. ഇബ്റാഹീം നബി (അ) പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന വചനങ്ങള്‍ ഇവിടെ പ്രസക ്തമാണ്. ‘എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു. ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍; എനിക്ക് ആഹാരവും കുടിനീരും നല്‍കുന്നവന്‍; എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്; എന്നെ മരിപ്പിക്കുകയും പിന്നെ ജീവി പ്പിക്കുകയും ചെയ്യുന്നവന്‍; പ്രതിഫലത്തിന്റെ നാളില്‍ ഏതൊരു ത്തന്‍ എന്റെ തെറ്റുകള്‍ പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നു വോ അവന്‍’.
ഒന്നാമത്തെ കലിമയിലൂടെ നാം പ്രതിജ്ഞ ചെയ്യുന്നത് ‘അല്ലാ ഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു’വെ ന്നാണ്. അഥവാ കലിമ ചൊല്ലിയ ശേഷമുള്ള ജീവിതം ഏകദൈവാ രാധനയില്‍ അധിഷ്ഠിതമായിരിക്കുമെന്നും പ്രസ്തുത പ്രതിജ്ഞ യുടെ സാക്ഷ്യമായിരിക്കുമെന്നും സാരം. ഈ പ്രതിജ്ഞചെയ്തവന്‍ പിന്നെ സര്‍വശക്തനായ സ്രഷ്ടാവിനോടു മാത്രമെ പ്രാര്‍ത്ഥിക്കുക യുള്ളൂ; വിഗ്രഹങ്ങളും ശവകുടീരങ്ങളും വ്യാജദൈവങ്ങളും മൃഗങ്ങ ളും പക്ഷികളും ഇഴജന്തുക്കളും പുണ്യവാളന്മാരും പ്രവാചകന്മാരു മൊന്നും ആരാധ്യരല്ലെന്ന് സ്വജീവിതത്തിലൂടെ സാക്ഷ്യം വഹിക്കു ന്നവനായി അവന്‍ മാറുന്നു. അവന്‍ അല്ലാഹുവോട് മാത്രമായി സഹായാഭ്യര്‍ത്ഥന നടത്തുന്നവനും അവന്റെ മുമ്പില്‍ മാത്രം ശിര സ്സു നമിക്കുന്നവനുമായി മാറുന്നതോടെ ധൈര്യശാലിയും വിനയാ ന്വിതനുമായിത്തീരുന്നു; മറ്റു സൃഷ്ടികളെ ആരാധിക്കുന്ന അധമത്വ ത്തില്‍ നിന്ന് അവന്‍ മോചിതനാവുന്നതോടെ സൃഷ്ടികളില്‍ ഏറ്റ വും ഉദാത്തനായ മനുഷ്യന്റെ ഉജ്ജ്വലമായ ഭാവം കൈവരിക്കുന്നു; അവന്‍ ഒരു മുസ്ലിമായി മാറുന്നു.

മുഹമ്മദുന്‍ റസൂലുല്ലാഹ്

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു മാത്രമാണ് ആരാധനക ളര്‍ഹിക്കുന്നതെന്ന സാക്ഷ്യവാചകത്തിനു ശേഷം ഇസ്ലാമിലേക്കു പ്രവേശിക്കുന്ന വ്യക്തി രണ്ടാമതായി ഉരുവിടേണ്ട പ്രതിജ്ഞ ‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹി ക്കുന്നു’വെന്നാണ്. മുഹമ്മദ് നബി (സ) കഴിഞ്ഞുപോയ പ്രവാചക ന്മാരുടെയെല്ലാം പിന്‍ഗാമിയും അവരുടെ ദൌത്യത്തിന്റെ പൂര്‍ത്തീ കരണത്തിനുവേണ്ടി അയക്കപ്പെട്ട അന്തിമപ്രവാചകനുമാണെന്ന് വിശ്വസിക്കുന്നതിലൂടെ മാത്രമെ ഒരാള്‍ക്ക് മുസ്ലിമാകുവാന്‍ സാധ്യ മാവൂ. മുഹമ്മദ് നബിയും ഒരു പ്രവാചകനാണെന്നോ മഹാനാണെ ന്നോ ഉള്ള കേവലമായ അംഗീകാരത്തിലുപരിയായി അദ്ദേഹം ഒരു ദൈവദൂതനാണെന്ന് ഞാന്‍ എന്റെ ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് രണ്ടാമത്തെ കലിമ ഉച്ചരി ക്കുന്ന വ്യക്തി ചെയ്യുന്നത്.
‘മുഹമ്മദ് നബി (സ) ദൈവദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു’വെന്ന് പ്രതിജ്ഞ ചെയ്ത വ്യക്തി അദ്ദേഹത്തിന്റെ ജീവിതരീതി പിന്തുടരാന്‍ നിര്‍ബന്ധിതനാണ്്. മുഹമ്മദ്(സ) ദൈവി ക ബോധനങ്ങള്‍ക്കനുസൃതമായി സംസാരിക്കുകയും മാതൃകാപര മായി ജീവിക്കുകയും ചെയ്തയാളാണെന്ന് അംഗീകരിക്കുകയാണ് അദ്ദേഹം ദൈവദൂതനാണെന്ന് വിശ്വസിക്കുന്നയാള്‍ ചെയ്യുന്നത്. അങ്ങനെയുള്ള ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം നന്മയും തിന്മയും തമ്മിലുള്ള വേര്‍തിരിവ് അത് പ്രവാചകന്‍ അനുവദിച്ചുവോ ഇല്ലയോ എന്നുള്ളതാണ്. ദൈവദൂതന്‍ ദൈവികബോധനപ്രകാര മാണ് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നതി നാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിതം ദൈവികമാര്‍ഗനിര്‍ദേങ്ങള്‍ ക്കനുസൃതമായി മാതൃകാപരമായിരിക്കും. അദ്ദേഹമാണ് നന്മയും തിന്മയുമെന്താണെന്ന് നമുക്ക് വേര്‍തിരിച്ചു തരേണ്ടത്. ദൈവദൂതന്‍ നന്മയെന്ന് പഠിപ്പിച്ചതെല്ലാം നന്മയും തിന്മയാണെന്ന് പറഞ്ഞുതന്ന തെല്ലാം തിന്മയുമാണെന്ന് ഒരു മുസ്ലിം വിശ്വസിക്കുന്നു. അതുകൊ ണ്ടുതന്നെ മുസ്ലിമിന്റെ ജീവിതം പ്രവാചകന്റെ മാതൃകയുള്‍ ക്കൊണ്ടുകൊണ്ടായിരിക്കും. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചക ന്റെ ജീവിതവും മൊഴികളുമാണ് ഇസ്ലാമികജീവിത വ്യവസ്ഥയു ടെ അടിസ്ഥാനം. വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രവു മെല്ലാം ഇസ്ലാമികമായി മാറുമ്പോള്‍ എങ്ങനെയായിരിക്കണമെന്ന് അല്ലാഹുവും റസൂലൂം(സ) പഠിപ്പിച്ചിട്ടുണ്ട്. ഇതിന്നാണ് ഇസ്ലാമിക ജീവിതരീതി അഥവാ ‘ശരീഅത്ത്’ എന്നു പറയുന്നത്.
മുഹമ്മദ് (സ) ദൈവദൂതനാണെന്ന് അംഗീകരിക്കുന്ന ഒരാളുടെ ജീവിതത്തില്‍ നിന്ന് പ്രവാചകന്‍ നിര്‍ബന്ധമായി കല്‍പിച്ച കാര്യങ്ങളൊന്നും ഒഴിഞ്ഞു പോകുന്നില്ല. അദ്ദേഹം നിരോധിച്ച കാര്യങ്ങളില്‍ നിന്നെല്ലാം അവന്‍ ഒഴിഞ്ഞു നില്‍ക്കുന്നു. ഒരു മുസ് ലിം മദ്യം ഒഴിവാക്കുന്നതും ഒരു ഗാന്ധിയന്‍ അങ്ങനെ ചെയ്യുന്നതും തമ്മില്‍ അടിസ്ഥാനപരമായിത്തന്നെ അന്തരമുണ്ട്. അല്ലാഹുവും റസൂലും നിരോധിച്ചുവെന്നതാണ് ഒരു മുസ്ലിം മദ്യം കഴിക്കാതിരി ക്കുന്നതിന് കാരണം. ശരീരത്തിനും മനസ്സിനും ഹാനികരമാണെന്ന തിനാലാണ് ഒരു ഗാന്ധിയന്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ധര്‍മ ത്തെയും അധര്‍മത്തെയും കുറിച്ച് വ്യക്തമായ ഒരു അതിര്‍വരമ്പു ണ്ടാവുന്നത് ഇസ്ലാമില്‍ മാത്രമാണ്. അല്ലാഹുവും റസൂലും (സ) അനുവദിച്ച കാര്യങ്ങളെല്ലാം നന്മയും നിരോധിച്ച കാര്യങ്ങളെല്ലാം തിന്മയുമാണെന്ന തത്വമാണ് ഇസ്ലാമിക ശരീഅത്തിന്റെ അടിസ് ഥാനം. അല്ലാഹുവും റസൂലും (സ) അനുവദിച്ച കാര്യങ്ങളിലാണ് ആത്യന്തികമായ നന്മ സ്ഥിതിചെയ്യുന്നതെന്നും നിരോധിച്ച കാര്യ ങ്ങളിലാണ് തിന്മയുടെ വേരുകളെന്നും ഇന്ന് ഒരു വിധമെല്ലാവരും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രവാചക നിയോഗത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്ന വചനങ്ങള്‍ ഇവിടെ സ്മരണീയമാണ്: ‘അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരു ടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവ രുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവത രിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍.’
നന്മതിന്മകളെ പ്രവാചകജീവിതവുമായി ബന്ധപ്പെടുത്താത്ത ഏതൊരു രീതിശാസ്ത്രവും പരാജയപ്പെടുമെന്നുറപ്പാണ്. ദേശീയത ക്കോ വംശീയതക്കോ ഭാഷക്കോ ഒന്നും സ്ഥായിയായ നന്മയെക്കുറി ച്ച് പറയാനാവില്ല. യുക്തിയും തഥൈവ. ഇംഗ്ളണ്ടിലെ യുക്തിവാ ദിക്ക് വിവാഹേതര ലൈംഗികബന്ധങ്ങളും സ്വവര്‍ഗരതിയുമൊന്നും എതിര്‍ക്കപ്പെടേണ്ട കുറ്റമല്ല (Barbara Smoker: Humanism: Page 82-84). എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ‘പുരോഗമന’പരമായി ചിന്തിക്കുന്ന വ്യക്തിയായ ഇടമറുകിനു പോലും ഈ ‘മൂല്യം’ അംഗീ കരിക്കുവാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ മരുമകനായ യൂറോ പ്യന്‍ സഞ്ചാരി യോരന്‍ സ്കാര്‍ണര്‍ എഴുതുന്നു. ‘വിവാഹം നിയമ പരമായി രജിസ്റ്റര്‍ ചെയ്യുന്നതുവരെ എന്റെ കൂടെ പുറത്തെവിടെ യെങ്കിലും പോരാന്‍ അവര്‍ (ഇടമറുകും ഭാര്യയും) ഗീതയെ അനുവ ദിച്ചില്ല. ഇന്ത്യന്‍ സൊസൈറ്റി വിവാഹപൂര്‍വബന്ധങ്ങളെ ഒരിക്കലും അംഗീകരിക്കുകയില്ല. പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുള്ള ഡേറ്റിം ഗ് സമ്പ്രദായത്തെ എത്ര പുരോഗമനവാദിയായ ഇന്ത്യക്കാരനും സ്വീ കരിക്കുവാന്‍ കഴിയുകയില്ല’ നന്മയും തിന്മയും വേര്‍തിരിക്കാനായി യുക്തിയെ ഏല്‍പിച്ചാല്‍ ഇംഗ്ളണ്ടിലെ ധര്‍മം ഇന്ത്യയില്‍ അധര്‍മ മായി മാറുമെന്നര്‍ഥം.
ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം പ്രവാചകന്റെ ചെയ്തിക ളും മൊഴികളുമെല്ലാം നമുക്ക് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. ഓ രോ വിഷയങ്ങളിലും എന്താണ് നന്മയെന്ന് നമുക്ക് അവയിലേക്ക് നോക്കിയാല്‍ മതി. ദൈവികബോധനത്തിന്റെ അടിസ്ഥാനത്തി ലല്ലാതെ നന്മതിന്മകളെ നിഷ്കൃഷ്ടമായി വ്യവഛേദിക്കുവാന്‍ നമു ക്കാവില്ല. അതിന്നൊരുങ്ങിയാല്‍ ദിവസങ്ങള്‍ കഴിയുംതോറും നന്മ തിന്മകളെ മാറ്റി നിര്‍വചിക്കേണ്ടിവരും. അഹിംസാവാദത്തിനു മുതല്‍ യുക്തിവാദത്തിനു വരെ സംഭവിച്ചത് അതാണ്.
നന്മതിന്മകളെക്കുറിച്ച വ്യക്തവും ദൃഢവുമായ കാഴ്ചപ്പാട് മനു ഷ്യരെ നന്മക്കുവേണ്ടി നിലനില്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും തിന്മയി ല്‍ നിന്ന് മുക്തമാകുവാന്‍ സഹായിക്കുകയും ചെയ്യും. അതാണ് ഇസ്ലാമിന്റെ ചരിത്രത്തില്‍ സംഭവിച്ചത്. മുസ്ലിംകളുടെ ചെയ്തി കള്‍ക്ക് അവര്‍ പ്രതിഫലം കാംക്ഷിച്ചത് പരലോകത്തുനിന്ന് കൂടിയാ യപ്പോള്‍ അവരുടെ പ്രവര്‍ത്തങ്ങളില്‍ ആത്മാര്‍ഥതയും അര്‍പണ സന്നദ്ധതയും വളരുകയും പ്രകടനപരത തീരെയില്ലാതാവുകയും ചെയ്തു.
മുന്‍ കഴിഞ്ഞ പ്രവാചകന്മാരെല്ലാം ഏതെങ്കിലുമൊരു പ്രത്യേ ക സമൂഹത്തിലേക്കോ പ്രദേശത്തിലേക്കോ വേണ്ടി നിയോഗിക്കപ്പെ ട്ടവരായിരുന്നു. മുഹമ്മദ് നബി (സ)യാകട്ടെ ലോകത്താകമാനമുള്ള മനുഷ്യരിലേക്ക് മുഴുവനുമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ്. മറ്റു പ്രവാചകന്മാരുടെയെല്ലാം ശിക്ഷണ നിര്‍ദേശങ്ങള്‍ അവരുടെ കാലത്തിനുശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ വികലമാക്കപ്പെടുകയു ണ്ടായി. എന്നാല്‍, മുഹമ്മദ് നബി (സ)യുടെ ജീവിതവും പ്രബോധന ങ്ങളുമെല്ലാം അന്ത്യനാള്‍ വരെയുള്ളവര്‍ക്കെല്ലാം മനസ്സിലാക്കാവു ന്ന രീതിയില്‍ രേഖപ്പെട്ടു കിടക്കുന്നു. പ്രവാചകന്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചുകൊണ്ട് കളവ് സത്യമാക്കാന്‍ ശ്രമിച്ചാല്‍ അതു കണ്ടു പിടിക്കാന്‍ സാധിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതവും മൊഴികളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അവസാനനാളുവരെ യാതൊരു ഭേദഗതിയുമാവശ്യമില്ലാത്ത സന്മാര്‍ഗ സംഹിതയാണ് മുഹമ്മദ് നബി (സ)യിലൂടെ അല്ലാഹു ലോകത്തിന് നല്‍കിയിരിക്കു ന്നത്. അതുകൊണ്ടുതന്നെ ഇനി ഒരു പ്രവാചകന്റെ ആവശ്യമില്ല. മുഹമ്മദ് (സ) അന്തിമപ്രവാചകനാകുന്നു. അദ്ദേഹത്തിനു ശേഷം ഇനി പ്രവാചകന്മാര്‍ വരാനില്ല. അദ്ദേഹം പറഞ്ഞു: ‘എന്റെയും മുന്‍പ്രവാചകന്മാരുടെയും ഉപമ ഇതാണ്: ഒരാള്‍ ഒരു മന്ദിരം നിര്‍ മിച്ചു. അതിനെ സുന്ദരവും സുഭഗവുമാക്കി. പക്ഷെ, ഒരു മൂലക്കല്ലി ന്റെ സ്ഥാനം ഒഴിവാക്കിവെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗിയില്‍ വിസ്മരിക്കുകയുംചെയ്തു. “എന്തുകൊണ്ട് ഒരു കല്ലുകൂടി വെച്ചില്ല” എന്ന് അവര്‍ പറയുകയു ണ്ടായി. ഞാനത്രെ ആ കല്ല്. ഞാനത്രെ അന്ത്യപ്രവാചകന്‍.’
വിശുദ്ധഖുര്‍ആന്‍ പറയുന്നത് കാണുക: ‘മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു’.
അന്തിമപ്രവാചകനായ മുഹമ്മദ് നബി (സ)യെ ദൈവദൂതനായി അംഗീകരിക്കുകവഴി അദ്ദേഹത്തിന്റെ ജീവിതത്തെ അനുധാവനം ചെയ്യാന്‍ പരമാവധി പരിശ്രമിക്കുമെന്നാണ് ഒരാള്‍ പ്രതിജ്ഞ ചെയ്യു ന്നത്. ‘ചരിത്രകാലത്ത് ജീവിച്ചിരുന്നവരില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍’ മുഹമ്മദ് നബി(സ)യാണെന്നാണ് നിഷ്പക്ഷമായി അദ്ദേഹത്തിന്റെ ചരിത്രം പഠിപ്പിച്ചവരെല്ലാം പറഞ്ഞിട്ടുള്ളത്. പ്രസ്തുത ജീവിതമാണ് ഒരു മുസ്ലിം പിന്തുടരുന്നത്. അതുവഴി അവന്റെ ജീവിതം വിമലീകരിക്കപ്പെടുകയും ഇഹപരവിജയത്തിന് അത് നിമിത്തമാവുകയും ചെയ്യുന്നു.