നിര്‍ബന്ധ ദാനം

നമസ്കാരം കഴിഞ്ഞാല്‍ പിന്നെ ഇസ്ലാമില്‍ ഏറ്റവും പ്രധാന പ്പെട്ട കര്‍മമാണ് സകാത്ത് അഥവാ നിര്‍ബന്ധദാനം. വിശുദ്ധ ഖുര്‍ ആനില്‍ നമസ്കാരത്തോടൊപ്പം തന്നെ പരാമര്‍ശിക്കപ്പെട്ട ഒരു കര്‍മ മാണ് സകാത്ത്. നമസ്കാരം നിലനിര്‍ത്തുവാന്‍ കല്‍പിക്കുന്ന മിക്ക ഖുര്‍ആനിക സൂക്തങ്ങളിലും സകാത്ത് കൊടുക്കുവാന്‍ കല്‍പിച്ച തായി കാണാന്‍ കഴിയും. ‘ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോ ലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മുറു കെ പിടിക്കുകയും ചെയ്യുക.’
ഭൂമിയിലെ വിഭവങ്ങള്‍ മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടു ള്ളതാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തേടിക്കൊണ്ട് ഭൂമിയി ല്‍ വ്യാപരിക്കുവാന്‍ ഖുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നു. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുവാനും ദൈവികാനുഗ്രഹങ്ങളെ തേടുവാനുമുള്ള അവകാശം എല്ലാ മനുഷ്യരുടേതുമാണ്. ഏതെങ്കി ലും ഒരു വിഭാഗത്തിനു മാത്രം പ്രപഞ്ചത്തിലെ വസ്തുക്കള്‍ ആസ്വദി ക്കുവാനുള്ള അവകാശം ഇസ്ലാം നല്‍കുന്നില്ല. പ്രകൃതിയെ ഉപ യോഗിക്കുവാനുള്ള ഓരോ മനുഷ്യന്റെയും അവകാശത്തെ നിഷേ ധിക്കുവാനുള്ള അധികാരവും ആര്‍ക്കുമില്ല. അധ്വാനിക്കുവാനും ധനം സമ്പാദിക്കുവാനുമുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്.
പരമാവധി ഉല്‍പാദിപ്പിക്കണെമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്ന ത്. ഉല്‍പാദിപ്പിക്കുവാനും സമ്പാദിക്കുവാനുമുള്ള അവകാശം വ്യക് തിക്കുണ്ട്. ധാര്‍മിക നിയമങ്ങള്‍ പാലിച്ചുകൊണ്ട് വ്യക്തി നടത്തുന്ന സമ്പാദ്യം അവന്റേതുതന്നെയാണ്്, രാഷ്ട്രത്തിന്റെയോ സമൂഹ ത്തിന്റെയോ അല്ല. പക്ഷേ, ഈ സമ്പാദ്യത്തില്‍ നിന്ന് രാഷ്ട്രത്തി ന്റെയൂം സമൂഹത്തിന്റെയും ആവശ്യത്തിനുവേണ്ടി ചെലവഴിക്കാ ന്‍ അവന്‍ തയാറാവണം. അതു വ്യക്തിയുടെ ബാധ്യതയാണ്. താന്‍ സമ്പാദിക്കുന്നതൊന്നും തനിക്കുള്ളതല്ലെന്ന ബോധമാണ് കമ്യൂണി സ്റ്റ് രാഷ്ട്രങ്ങളിലെ ഉല്‍പാദനത്തോത് കുറയാനുണ്ടായ കാരണം. തന്റെ സമ്പാദ്യം തനിക്ക് ഇഷ്ടമുള്ളതുപോലെ ചെലവഴിക്കാമെന്ന വിചാരമാണ് മുതലാളിത്ത ലോകത്തിന്റെ പാളിച്ച. ഈ രണ്ട് ആത്യ ന്തികതകളെയും നിഷേധിക്കുന്ന ഇസ്ലാം സമ്പാദിക്കുവാനുള്ള വ്യക്തിയുടെ അവകാശം അംഗീകരിച്ചുകൊടുക്കുകയും അതില്‍നി ന്ന് നിര്‍ദിഷ്ട രീതിയില്‍ ചെലവഴിക്കേണ്ടത് അവന്റെ ബാധ്യതയാ ണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
ശാരീരികമോ മറ്റോ ആയ കഴിവുകേടുകളാല്‍ സാമ്പത്തിക രംഗ ത്ത് വിഷമമനുഭവിക്കുന്ന വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനാണുള്ളത്്. അതിന്നായാണ് ഇസ്ലാം സക്കാത്ത് വ്യവ സ്ഥ നടപ്പിലാക്കിയിരിക്കുന്നത്. മുതലാളി തന്റെ സമ്പാദ്യത്തിന്റെ രണ്ടര ശതമാനം നിര്‍ബന്ധമായും ചെലവഴിക്കണമെന്നാണ് ഇസ് ലാമിന്റെ ശാസന. കാര്‍ഷിക വിളകള്‍ക്കാണെങ്കില്‍ നനച്ചുണ്ടാക്കി യതിന് അഞ്ചു ശതമാനവും നനക്കാതെ ഉണ്ടായതിന് പത്തു ശതമാ നവും സക്കാത്ത് നല്‍കണം. കന്നുകാലിസമ്പത്തിനും ആഭരണങ്ങ ള്‍ക്കുമെല്ലാം അവയുടെ തോതനുസരിച്ച് സക്കാത്ത് നല്‍കണമെ ന്നാണ് പ്രവാചകന്റെ ശാസന. ഇത് ധനികന്‍ ഐച്ഛികമായി ചെയ്യേണ്ട കാര്യമല്ല. സകാത്ത് നിര്‍ബന്ധദാനമാണ്. അത് നല്‍കേ ണ്ടത് ധനികന്റെ ബാധ്യതയാണ്.
സകാത്ത് ധനികന്റെ ഔദാര്യമല്ല. ദരിദ്രന്റെ അവകാശമത്രെ. മുസ്ലിമിന്റെ സ്വഭാവങ്ങളെക്കുറിച്ച് പറയുന്നിടത്ത് വിശുദ്ധഖുര്‍ ആന്‍ ഇക്കാര്യം സൂചിപ്പിക്കുന്നത് കാണുക. ‘തങ്ങളുടെ സ്വത്തുക്ക ളില്‍ ചോദിച്ചുവരുന്നവനും ഉപജീവനമാര്‍ഗം തടയപ്പെട്ടവനും നിര്‍ ണിതമായ അവകാശം നല്‍കുന്നവര്‍.’ വ്യത്യസ്ത തരം കായ്കനിക ളെക്കുറിച്ചു വിവരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ‘അതിന്റെ വിളവെ ടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക’ എന്ന് നിഷ്കര്‍ഷിച്ചതില്‍ നിന്ന് കാര്‍ഷികവിളകള്‍ പറി ച്ചെടുക്കുന്നവരുടെ ബാധ്യതയാണ് അവയുടെ നിശ്ചിതമായ സകാ ത്ത് നല്‍കുകയെന്ന കാര്യം വ്യക്തമാകുന്നു.
മുതലാളി പാവപ്പെട്ടവന്നു നല്‍കുന്ന നാണയത്തുട്ടുകളല്ല സകാ ത്ത്. സമ്പന്നന്റെ അടുത്തുനിന്ന് രാഷ്ട്രമോ സമൂഹം ഉത്തരവാദ പ്പെടുത്തിയ സ്ഥാപനങ്ങളോ പിരിച്ചെടുക്കുകയും അര്‍ഹതപ്പെട്ടവര്‍ ക്ക് വിതരണം ചെയ്യുകയുമാണ് സകാത്തിന്റെ രൂപം.
നിര്‍ബന്ധമായും ചിലവഴിക്കേണ്ടത് ഏഴു വകുപ്പുകളിലായിക്കൊ ണ്ടാകണമെന്നാണ് ഖുര്‍ആനിന്റെ ശാസന. ‘ദാനധര്‍മങ്ങള്‍ ദരിദ്ര ന്മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമക ളുടെ (മോചനത്തിന്റെ) മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്നു നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
അലസമായ ജീവിതം ഇസ്ലാം നിരുല്‍സാഹപ്പെടുത്തുന്നു. അന ന്തരസ്വത്ത് ധൂര്‍ത്തടിച്ച് ജീവിക്കുന്നവര്‍ കൊള്ളരുതാത്തവരാണ്. ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ ഇത്തരമാളുകളുടെ അലസത അകറ്റുന്നു. എത്ര വലിയ സമ്പത്തായിരുന്നാലും വര്‍ഷം തോറും രണ്ടര ശതമാനം ചെലവഴിക്കുകയാണെങ്കില്‍ നാല്‍പതു വര്‍ഷത്തി നുള്ളില്‍ ആ സമ്പത്ത് തീര്‍ന്നുപോകുമെന്ന ചിന്ത അലസത അകറ്റു കയും സമ്പത്തിനെ ഉല്‍പാദനരംഗത്തിറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
‘സകാത്ത്’ എന്ന പദത്തിന് വളര്‍ച്ചയെന്നും സംസ്കരണമെന്നും അര്‍ഥമുണ്ട്. സമ്പത്തിന്റെ സംസ്കരണമാണ് സക്കാത്ത്. ഈ സംസ്കരണമാകട്ടെ സാമ്പത്തികസന്തുലിതത്വത്തിനും സാമൂഹ്യ പുരോഗതിക്കും നിമിത്തമാകുന്നതുവഴി വ്യക്തിയുടെയും സമൂഹ ത്തിന്റെയും വളര്‍ച്ചക്ക് കാരണമാവുകയും ചെയ്യുന്നു. സാമ്പത്തിക മായ അത്യാര്‍ത്തിയാണ് പലപ്പോഴും മനുഷ്യരെ മഹാപാപങ്ങളിലേ ക്ക് നയിക്കുന്നത്. സകാത്ത് സാമ്പത്തികമായ ത്യാഗമാണല്ലോ. അതുകൊണ്ടുതന്നെ സകാത്ത് വ്യവസ്ഥ ധനപൂജയെയും സ്വാര്‍ ഥതയെയും ദൂരീകരിച്ചു കളയുകയും ത്യാഗസന്നദ്ധതയും പരോപ കാരേച്ഛയും വളര്‍ത്തുകയും ചെയ്യുന്നു. മനുഷ്യരെ ശുചീകരിക്കു കയും സംസ്കരിക്കുകയും ചെയ്യുന്ന കര്‍മമായി സക്കാത്തിനെ പരിചയപ്പെടുത്തുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക. ‘അവരെ ശുചീകരിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്ക് (അനുഗ്രഹത്തിന്) വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക’
സകാത്ത് ദൈവികമായ ശാസനകളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് വിതരണം ചെയ്യാന്‍ സമൂഹം സന്നദ്ധമായാല്‍ ലോക ത്തുനിന്ന് ദാരിദ്യ്രമെന്ന പ്രശ്നം ഏതാണ്ട് പൂര്‍ണമായിത്തന്നെ ഒഴിവാക്കാന്‍ ഒഴിവാക്കാന്‍ കഴിയും. ഇസ്ലാമിക രാഷ്ട്രത്തില്‍ സകാത്ത് വാങ്ങുവാന്‍ ആരുമില്ലാതിരുന്ന അവസ്ഥയുണ്ടായിട്ട് അടുത്ത രാഷ്ട്രത്തിലേക്ക് അവ വിതരണം ചെയ്ത സംഭവം ചരിത്രത്തിലു ണ്ടായിട്ടുണ്ട്.
സകാത്ത് പോലെത്തന്നെയുള്ള മറ്റൊരു നിര്‍ബന്ധ ദാനമാണ് ഫിത്വ്ര്‍ സകാത്ത്. റമദാന്‍ മാസത്തിലെ വ്രതാനുഷ്ടാനത്തിന്റെ സമാപ്തികുറിച്ചുകൊണ്ട് ആഘോഷിക്കപ്പെടുന്ന ഈദുല്‍ ഫിത്വ്റി നോടനുബന്ധിച്ച് വിതരണം ചെയ്യപ്പെടുന്ന ദാനമത്രെ ഇത്. ഈദു ല്‍ ഫിത്വ്ര്‍ സുദിനത്തില്‍ ആരും പട്ടിണികിടക്കാതിരിക്കുന്നതിനു വേണ്ടി സംവിധാനിക്കപ്പെട്ട ദാനമാണിത്. പെരുന്നാള്‍ ദിവസത്തെ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള സമ്പത്തൊഴിച്ച് മിച്ചമുള്ളവരെല്ലാം ഈ ദാനം നല്‍കാന്‍ നിര്‍ബന്ധിതരാണ്.
നമസ്കാരത്തോടൊപ്പം സകാത്തു നല്‍കുവാനും ഒരാള്‍ സന്ന ദ്ധനാവുന്നതോടെ അയാള്‍ ഇസ്ലാമിക സമൂഹത്തില്‍ അംഗമാ കുന്നു; മുസ്ലിംകളുടെ സഹോദരനായി മാറുന്നു. ഖുര്‍ആന്‍ പറയു ന്നു: ‘എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോ ലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു.’