വ്രതാനുഷ്ഠാനം

ഇസ്ലാമിലെ നിര്‍ബന്ധമായ കര്‍മാനുഷ്ഠാനങ്ങളില്‍ പെട്ടതാ ണ് ഒരുമാസത്തെ വ്രതാനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളില്‍ നിന്നും വികാരപൂര്‍ത്തീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഇസ്ലാം വ്രതാനുഷ്ഠാനം കൊണ്ട് വിവക്ഷിക്കുന്നത്. ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള സഹ നവും ത്യാഗസന്നദ്ധതയും വളര്‍ത്തിയെടുക്കുന്ന വ്രതാനുഷ്ഠാനം വിവിധ രൂപങ്ങളില്‍ എല്ലാ മതസമൂഹങ്ങളിലും നിലനിന്നിരുന്നതാ യി കാണാന്‍ കഴിയും. പൌരാണിക ഗ്രീസിലും ഈജിപ്തിലും ചൈനയിലുമെല്ലാം വിവിധ രീതികളിലുള്ള വ്രതാനുഷ്ഠാനങ്ങള്‍ നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹിന്ദുസമൂ ഹത്തില്‍ ചില പ്രത്യേക രീതികളിലുള്ള ഉപവാസങ്ങള്‍ ഇന്നും നില നില്‍ക്കുന്നു. യഹൂദന്മാര്‍ക്കിടയില്‍ വ്രതാനുഷ്ഠാനം നിലനിന്നിരു ന്നുവെന്ന് ബൈബിള്‍ പഴയ നിയമം വ്യക്തമാക്കുന്നു. യഹൂദരിലേ ക്കു വന്ന പ്രവാചകനായ യേശുവും ഉപവസിച്ചിരുന്നതായി സുവി ശേഷങ്ങളില്‍ നിന്ന് മനസ്സിലാക്കാം. പൂര്‍വ സമുദായങ്ങളില്‍ നിലനി ന്നിരുന്നപോലെ മുസ്ലിംകള്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാ ക്കിക്കൊണ്ടുള്ള ദൈവകല്‍പന ഇങ്ങനെയാണ്: ‘സത്യവിശ്വാ സികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നതുപോലെത്ത ന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്’.
പൂര്‍വസമുദായങ്ങള്‍ക്ക് വ്രതാനുഷ്ഠാനത്തിന് നിര്‍ദേശിക്കപ്പെ ട്ടിരുന്ന കാലം കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇസ്രായേ ല്‍ സമുദായത്തില്‍ സംഭവിച്ച വ്യത്യസ്തങ്ങളായ സംഭവങ്ങളുടെ സ്മരണയായിക്കൊണ്ടായിരുന്നു യൂഹദന്മാരുടെ ഉപവാസങ്ങളില ധികവുമെന്നാണ് പഴയ നിയമ ബൈബിളില്‍ നിന്ന് മനസ്സിലാവുന്ന ത്. യേശു പിശാചിന്റെ പ്രലോഭനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേ ണ്ടി 40 ദിവസം ഉപവസിച്ചതായി മത്തായിയുടെ സുവിശേഷത്തില്‍ കാണാം. മുന്‍സമുദായങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ക്ളിപ്ത മായി ഒരു കാലയളവിലാണ് ഇസ്ലാമില്‍ വ്രതാനുഷ്ഠാനം നിര്‍ബ ന്ധമാക്കപ്പെട്ടിരിക്കുന്നത്. അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്കെല്ലാ മായുള്ള മാര്‍ഗദര്‍ശനവുമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആ നിന്റെ അവതരണം മൂലം ധന്യമായ റമദാന്‍ മാസത്തില്‍ വ്രതമനു ഷ്ഠിക്കുവാനാണ് മുസ്ലിം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത് കാണുക. ‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊ ണ്ടും, നേര്‍വഴി കാണിക്കുന്നതും സത്യവും അസത്യവും വേര്‍തിരി ക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.’
വ്രതാനുഷ്ഠാനം ദോഷബാധയെ സൂക്ഷിക്കുന്നതിന്ന് വിശ്വാസി കളെ സജ്ജമാക്കുന്നു. ദൈവഹിതത്തെ മാത്രം മാനിച്ചുകൊണ്ട് ആഹാരപാനീയങ്ങള്‍ വെടിയുകയും വികാരങ്ങള്‍ നിയന്ത്രിക്കുക യും ചെയ്യുന്ന ഒരാളില്‍ ദൈവബോധവും സൂക്ഷ്മതയും വര്‍ധിക്കു മെന്ന കാര്യത്തില്‍ സംശയമില്ല. സദാസമയവും താന്‍ ദൈവത്താല്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോധം മാത്രമാണല്ലോ രഹസ്യവും പരസ്യവുമായി ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ലൈംഗികബന്ധത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ അവനെ പ്രേരി പ്പിക്കുന്നത്. പരലോകബോധമില്ലായിരുന്നുവെങ്കില്‍ രഹസ്യമായെ ങ്കിലും അവന്‍ തിന്നുകയും കുടിക്കുകയും വികാരപൂര്‍ത്തീകരണം സാധിക്കുകയും ചെയ്യുമായിരുന്നു. ഇതു ചെയ്യാതെ ഒരു മാസക്കാ ലം തുടര്‍ച്ചയായി ഉപവസിക്കുന്ന ഒരാളില്‍ ദൈവബോധവും സൂക്ഷ് മതയും വളര്‍ന്നുവരികയും ജീവിതത്തില്‍ ഉടനീളം ദോഷബാധയെ സൂക്ഷിക്കുവാന്‍ അയാള്‍ സന്നദ്ധനാവുകയും ചെയ്യുമെന്ന കാര്യ ത്തില്‍ സംശയമില്ല. അതുകൊണ്ടാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധ മാക്കിക്കൊണ്ടുള്ള കല്‍പനയില്‍ ‘നിങ്ങള്‍ ദോഷബാധയെ സൂക്ഷി ക്കുവാന്‍ വേണ്ടിയത്രെ അത്’ എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിരി ക്കുന്നത്.
വ്യക്തിപരമായ ത്യാഗമനോഭാവവും സേവനസന്നദ്ധതയും അര്‍ പണബോധവും നോമ്പുകാരനില്‍ വളര്‍ന്നുവരുന്നു. അതോടൊപ്പം തന്നെ അവനില്‍ സാമൂഹ്യബോധവും സമസൃഷ്ടിസ്നേഹവും വള ര്‍ത്താനും വ്രതാനുഷ്ഠാനത്തിന് സാധിക്കും. വിശപ്പിന്റെ വേദന അനുഭവിച്ചറിയുന്ന നോമ്പുകാരന് പട്ടിണിപ്പാവങ്ങളോട് സ്വാഭാ വികമായും ദീനാനുകമ്പ വളര്‍ന്നു വരുന്നു. ഏതു പിശുക്കനെയും വ്രതം ഉദാരനാക്കുകയും പാവപ്പെട്ടവരെ പരിഗണിക്കുന്നവരാക്കി മാറ്റുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ റമദാനിലെ വ്രതം ദരിദ്ര നെയും ധനികനെയും ഐക്യപ്പെടുത്തുന്നു. പകലില്‍ അനുഭവിക്കു ന്ന വിശപ്പും ദാഹവും ഇരുവര്‍ക്കും ഒരേപോലെയാണല്ലോ. ഇത് വൈകാരികസമത്വത്തിന് നിമിത്തമാവുകയും ഇസ്ലാമിക സമൂഹ ത്തിന്റെ സുസജ്ജമായ കെട്ടുറപ്പിനത് കാരണമാവുകയും ചെയ്യുന്നു.
വ്യക്തിയെ സ്വയംനിയന്ത്രണത്തിന് പാത്രമാക്കുകയും മ്ളേച്ഛ മായ സ്വഭാവങ്ങളില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുകയാണ് വ്രതാ നുഷ്ഠാനത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞുവല്ലോ. ഈ ലക്ഷ്യത്തിനു തകുന്ന രീതിയിലായിരിക്കണം ഒരാള്‍ വ്രതമനുഷ്ഠിക്കേണ്ടത്. അവ ന്‍ ചീത്ത വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും പൂര്‍ണമാ യി മുക്തനായിരിക്കണം. അതില്ലാത്ത നോമ്പ് വ്യര്‍ഥമാണ്. പ്രവാ ചകന്‍(സ) പറഞ്ഞു: ‘ചീത്ത വാക്കും പ്രവൃത്തിയും വെടിയാത്തവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യം അല്ലാഹുവിന്നില്ല.’
‘നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളില്‍ ആരെങ്കിലും വ്രതമനു ഷ്ഠിക്കുന്ന പക്ഷം അവന്‍ ചീത്ത വാക്കുകള്‍ പറയരുത്. ഉച്ചത്തില്‍ സംസാരിക്കരുത്. അവനെ വല്ലവരും ശകാരിക്കുകയോ അവല്ലവരും അവനോട് ശണ്ഠക്ക് വരികയോ ചെയ്താല്‍ ‘ഞാന്‍ നോമ്പുകാര നാണ്’ എന്ന് അവന്‍ പറഞുകൊള്ളട്ടെ.’
ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി വ്രതമനുഷ്ഠിക്കുന്നവന്‍ താന്‍ മുമ്പുചെയ്തുപോയ പാപങ്ങളില്‍ നിന്ന് സ്വാഭാവികമായും പശ്ചാ ത്തപിച്ചു മടങ്ങുന്നു. അതുകൊണ്ടുതന്നെ അവന്ന് പാപമുക്തി ലഭിക്കുകയും വിശുദ്ധജീവിതം നയിക്കാന്‍ വ്രതം പ്രചോദനമേകുക യും ചെയ്യുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: ‘വിശ്വാസത്തോടും പ്രതി ഫലേച്ഛയോടും കൂടി ആരെങ്കിലും റമദാനില്‍ നോമ്പനുഷ് ഠിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടു ന്നതാണ്.
റമദാനില്‍ രോഗം കൊണ്ടോ മറ്റോ നോമ്പനുഷ്ടിക്കുവാന്‍ കഴി ഞ്ഞിട്ടില്ലെങ്കില്‍ എത്രദിവസത്തെ വ്രതമാണോ വിട്ടുപോയത് അത്ര യും ദിവസം അടുത്ത റമദാനിന് മുമ്പ് അനുഷ്ഠിച്ചു വീട്ടേണ്ടതാണ്. അതിന്നു സാധിക്കാത്തവര്‍ ഒരു വ്രതത്തിന് പകരം ഒരു അഗതിക്ക് ആഹാരം നല്‍കേണ്ടതാണെന്നാണ് ഖുര്‍ആനിക കല്‍പന.
ഒരുമാസം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ റമദാന്‍ വ്രതത്തിനു പുറമെ ഐച്ഛികമായ മറ്റു ചില വ്രതാനുഷ്ഠാനങ്ങള്‍ കൂടിയുണ്ട്. ഇവ അനുഷ്ഠിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും വളരെയേറെ പുണ്യ കരമാണെന്നാണ് പ്രവാചകവചനങ്ങള്‍ വ്യക്തമാക്കുന്നത്.
ചുരുക്കത്തില്‍, മുസ്ലിമില്‍ ആത്മസമര്‍പ്പണത്തിനുള സന്നദ്ധത വളര്‍ത്തുകയും ത്യാഗമനസ്ഥിതിയുണ്ടാക്കുകയും ദൈവചിന്തയി ലേക്ക് അവനെ നയിക്കുകയും ചെയ്യുന്ന അതിമഹത്തായ ഒരു കര്‍മ മത്രെ വ്രതാനുഷ്ഠാനം. പ്രസ്തുത കര്‍മത്തിലൂടെ ദൈവാനുഗ്ര ഹത്തിനും അങ്ങനെ സ്വര്‍ഗപ്രവേശനത്തിനും വിശ്വാസി അര്‍ഹനാ വുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ‘സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന പേരി ല്‍ ഒരു കവാടമുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാരനാണ് അതിലൂ ടെ പ്രവേശിക്കുക. മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല’.