നമസ്കാരം

ഒരു മുസ്ലിം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ചില കര്‍മങ്ങളു ണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമസ്കാരം അഥവാ സ്വ ലാത്ത്. അഞ്ചുനേരം നമസ്കരിക്കേണ്ടത് ഒരു മുസ്ലിമിന്റെ നിര്‍ബ ന്ധമായ ബാധ്യതയാണ്്. നമസ്കാരത്തെക്കുറിച്ച് വിശുദ്ധഖുര്‍ആന്‍ സൂചിപ്പിച്ച സ്ഥലങ്ങളിലെല്ലാം അത് ‘നിലനിര്‍ത്തുക’ എന്നാണ് സത്യവിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സത്യവിശ്വാ സികളുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോകാന്‍ പാടി ല്ലാത്ത ഒരു നിര്‍ബന്ധ കര്‍മമാണ് അഞ്ചു നേരത്തെ നമസ്കാരമെ ന്നര്‍ത്ഥം.
ഏകനായ ദൈവത്തിന് മാത്രം ആരാധനകളര്‍പ്പിക്കുന്നുവെന്നും അന്തിമപ്രവാചകനായ മുഹമ്മദി(സ)നെ ദൈവദൂതനായി അംഗീ കരിക്കുന്നുവെന്നും പ്രതിജ്ഞ ചെയ്ത് മുസ്ലിമാകുന്ന ഒരാള്‍ തന്റെ ജീവിതം ദൈവശാസനക്കനുസൃതമായി ക്രമീകരിക്കുവാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ മനുഷ്യന്‍ ജീവിച്ചുവരുന്ന ചുറ്റുപാടുക ള്‍ അവരെ ദൈവസ്മരണയില്‍നിന്ന് അകറ്റുകയും മ്ളേച്ഛതകള്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ഇല്ലാതിരിക്കുവാനും ദിവസം മുഴുവന്‍ ദൈവസ്മരണ നിലനിര്‍ ത്തിക്കൊണ്ട് അവനെ വിമലീകരിക്കുവാനും വേണ്ടി പടച്ചതമ്പുരാന്‍ തന്നെ കല്‍പിച്ച കര്‍മാനുഷ്ഠാനമാണ് നമസ്കാരം.
ഒരു ദിവസത്തെ മുസ്ലിമിന്റെ ജീവിതമാരംഭിക്കുന്നതുതന്നെ നമസ്കാരം കൊണ്ടാണ്. അണുണോദയത്തിന് മുമ്പ് നിര്‍വഹിക്ക പ്പെടുന്ന പ്രഭാതനമസ്കാര (സുബ്ഹ്)ത്തിലൂടെ സര്‍വശക്തനായ സ്രഷ്ടാവിന് മുമ്പില്‍ നിന്ന് അവന്റെ സ്തുതികീര്‍ത്തനങ്ങളാലപി ക്കുകയും തിന്മകളില്‍നിന്ന് മുക്തമായ ജീവിതം നയിക്കുവാന്‍ അവ ന്റെ അനുഗ്രഹങ്ങളാവശ്യപ്പെടുകയും ചെയ്തുകൊണ്ട് ജീവിത വൃത്തികളാരംഭിക്കുന്ന ഒരാള്‍ക്ക് പിന്നെ ദൈവകോപത്തിന് പാത്ര മാകാവുന്ന പാതയിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കുമോ? പ്രഭാതന മസ്കാരത്തിലൂടെ കൈവരിച്ച ആത്മവിശുദ്ധിയുടെ ഒളിമങ്ങുന്നതി ന് മുമ്പ് മധ്യാഹ്നനമസ്കാരം (ദ്വുഹ്ര്‍) വന്നെത്തുന്നു. അപ്പോഴും പാപമോചനത്തിനുവേണ്ടിയും മാര്‍ഗഭ്രംശം സംഭവിക്കാതിരിക്കുവാ നും പടച്ചതമ്പുരാന്റെ മുമ്പില്‍ കൈ കെട്ടിനിന്നും സാഷ്ടാംഗം നമിച്ചും പ്രാര്‍ഥിക്കുന്ന സത്യവിശ്വാസിയുടെ ജീവിതത്തില്‍ പാപം കടന്നുവരാന്‍ പഴുതുകളെവിടെ? മധ്യാഹ്നനമസ്കാരത്തിന്റെ സ്മരണയില്‍ നിന്ന് മുക്തമാവുന്നതിനു മുമ്പ് സായാഹ്നനമസ്കാ ര (അസര്‍)ത്തിന് സമയമാകുന്നു. വീണ്ടും ദൈവികശാസനകള നുസരിച്ച് ജീവിക്കാമെന്നും പാപങ്ങളില്‍ നിന്നും അകന്നുനില്‍ക്കാ മെന്നും മുസ്ലിം പ്രതിജ്ഞചെയ്യുന്നു. അസര്‍ നമസ്കാരത്തിലൂടെ നേടിയെടുത്ത സംശുദ്ധിയില്‍ നിന്ന് വ്യതിചലിച്ച് ദൂക്ഷിതവൃത്തി കളിലേക്ക് ശ്രദ്ധ തിരിയാന്‍ സാധ്യതയുള്ള സമയമാകുമ്പോഴേക്കും സന്ധ്യാനമസ്കാര(മഗ്രിബ്)ത്തിലേക്ക് മുസ്ലിം പ്രവേശിക്കുന്നു. അതു കഴിഞ്ഞാല്‍ രാത്രിയില്‍ തെറ്റുകുറ്റങ്ങള്‍ക്ക് സാധ്യതയേറെയു ള്ള സമയമടുക്കുമ്പോള്‍ വീണ്ടും സത്യവിശ്വാസി നിശാനമസ്കാര (ഇശാ)ത്തിലൂടെ സ്രഷ്ടാവിനു മുമ്പില്‍ നമ്രശിരസ്കനായിക്കൊണ്ട് പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ദൈവശാസനകള്‍ക്കനു സൃതമായി ജീവിക്കാമെന്ന് പ്രതിജ്ഞ നടത്തുകയും ചെയ്യുന്നു. പിന്നെ ഒരു മുസ്ലിമിന് തെറ്റുചെയ്യാന്‍ സമയമെവിടെ? രഹസ്യങ്ങ ളും പരസ്യങ്ങളും വ്യക്തമായറിയാവുന്ന പടച്ചതമ്പുരാനു മുമ്പില്‍ നിന്ന് അഞ്ചുനേരം കൃത്യമായി നമസ്കരിക്കുന്ന ഒരു മുസ്ലിമിന് പിന്നെ പാപം ചെയ്യാന്‍ കഴിയുകയില്ല. വിശുദ്ധഖുര്‍ആന്‍ പറഞ്ഞ തെത്ര ശരി! ‘(നബിയേ) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പ്പിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തി യില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു’
മറ്റു മതങ്ങളിലേതുപോലെ മണിയടിച്ചു കൊണ്ടോ ശംഖുനാദം മുഴക്കിക്കൊണ്ടോ അല്ല ഇസ്ലാമില്‍ പ്രാര്‍ഥനാ സമയം അറിയി ക്കുന്നത്. പ്രസ്തുത അറിയിപ്പുപോലും ദൈവികമഹത്വത്തിന്റെ പ്രഘോഷണവും അവനെ മാത്രമെ ആരാധിക്കുയുള്ളൂവെന്ന പ്രഖ്യാപനവും മുഹമ്മദ് ദൈവദൂതനാണെന്ന സാക്ഷ്യവും ഉള്‍ക്കൊ ള്ളുന്നു. ദിനേന അഞ്ചുനേരം പള്ളിയില്‍ മുഴങ്ങുന്ന ബാങ്കൊലികള്‍ വിശ്വാസികളെ നമസ്കാരത്തിലേക്കും അങ്ങനെ വിജയത്തിലേക്കും ക്ഷണിക്കുന്നു. ബാങ്ക് കേള്‍ക്കുന്ന മുസ്ലിംകള്‍ പള്ളിയിലേക്കു പോകുന്നു. പള്ളിയില്‍വെച്ച് നടക്കുന്ന സംഘനമസ്കാരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍വെച്ചോ ഭൂമിയില്‍ ശുദ്ധമായ മറ്റെവിടെയെങ്കിലുംവെച്ചോ നമസ്കരിക്കാവുന്നതാണ്. എന്നാല്‍ സംഘംചേര്‍ന്നുള്ള നമസ്കാരം ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാ ള്‍ 27 ഇരട്ടി പ്രതിഫലദായകമാണെന്ന് പ്രവാചകന്‍ (സ) പറഞ്ഞിരി ക്കുന്നു.
നമസ്കാരം ആത്മാവിന്റെ വിമലീകരണത്തിനുവേണ്ടി സ്രഷ്ടാ വ് മനുഷ്യര്‍ക്ക് നിശ്ചയിച്ചുകൊടുത്ത കര്‍മമാണ്. നമസ്കാരത്തിനു മുമ്പ് ശരീരശുദ്ധി ഉറപ്പുവരുത്തേണ്ടതുണ്ട്. മലം, മൂത്രം, രക്തം തുട ങ്ങിയ മലിനവസ്തുക്കള്‍ ശരീരത്തിലെവിടെയെങ്കിലും ഉണ്ടെങ്കില്‍ അവ കഴുകിവൃത്തിയാക്കിയശേഷം മാത്രമേ നമസ്കരിക്കാന്‍ പാടു ള്ളൂ. സ്ഖലനം സംഭവിക്കുകയോ സംയോഗത്തിലേര്‍പ്പെടുകയോ ചെയ്ത വ്യക്തി നമസ്കാരത്തിനുമുമ്പ് നിര്‍ബന്ധമായും കുളിച്ച് ശുദ്ധിയാവേണ്ടതുണ്ട്. ഋതുമതികളും പ്രസവിച്ചുകിടക്കുന്നവരും ശുദ്ധിയാകുന്നതുവരെ നമസ്കരിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ ആത്മശുദ്ധി വരുത്തുവാനായി ആദ്യം ശരീരശുദ്ധി നിര്‍ബന്ധമാ ക്കുന്ന ഇസ്ലാം വൃത്തിക്കും ശുചിത്വത്തിനും നല്‍കുന്ന പ്രാധാന്യം വളരെ വലുതാണെന്ന് കാണാനാവും.
ശരീരം മൊത്തമായി മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കിയശേഷം നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി പ്രത്യേകമായ ശുദ്ധീകരണകര്‍മം (വുളു) നിര്‍വഹിക്കേണ്ടതുണ്ട്. താന്‍ നമസ്കാര ത്തിനാവശ്യമായ നിര്‍ബന്ധശുചീകരണം നടത്തുന്നുവെന്ന വിചാര ത്തോടുകൂടി മുഖം കഴുകുക, കൈകള്‍ മുട്ടുവരെ കഴുകുക, തല തടവുക, പാദങ്ങള്‍ ഞെരിയാണിയുള്‍പ്പെടെ കഴുകുക എന്നീ കാര്യ ങ്ങള്‍ ക്രമമായി ചെയ്യുന്നതാണ് വുളുവിലെ നിര്‍ബന്ധ കര്‍മങ്ങള്‍. ഇവകൂടാതെ ശുചീകരണത്തിനുവേണ്ടിയുള്ള ചില ഐച്ഛിക കര്‍മങ്ങളും വുളുവില്‍ ഉള്‍പ്പെടുന്നു. ശുചീകരണത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കാനുതകുന്നതാണ് വുളുവിലെ ഓരോ കര്‍മങ്ങളും.
ഈ നിര്‍ബന്ധ ശുചീകരണത്തിനുശേഷം താന്‍ നമസ്കാരത്തി ലേക്ക് പ്രവേശിക്കുന്നുവെന്ന വിചാരത്തോടെ ഖിബ്ലക്ക് അഭിമുഖ മായി നിന്ന് നടത്തുന്ന ആരാധന സര്‍വശക്തനായ തമ്പുരാന് സക ലവും സമര്‍പ്പിച്ച മുസ്ലിമാണ് താനെന്ന് വ്യക്തമാക്കുന്ന വിധത്തി ലുള്ളതാണ്. നീണ്ടു നിവര്‍ന്നുനിന്നുകൊണ്ട് നെഞ്ചില്‍ കൈവെച്ച് സര്‍വലോകരക്ഷിതാവും പരമകാരുണികനും കരുണാനിധിയും പ്രതിഫലനാളിന്റെ ഉടമസ്ഥനുമായവന് സകലവിധ സ്തുതികളും അര്‍പ്പിക്കുകയും അവനു മുന്നില്‍നിന്ന് ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടുമാത്രം ഞങ്ങള്‍ സഹായാഭ്യര്‍ഥന നട ത്തുകയും ചെയ്യുന്നു’വെന്ന് പ്രതിജ്ഞയെടുക്കുകയും ‘ദൈവകോ പത്തിന് പാത്രമായവരുടെയും വഴിപിഴച്ചവരുടെയും പാതയില്‍നിന്ന് അകന്ന് ദൈവാനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തിലാക്കുവാ ന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ’യെന്നു പ്രാര്‍ഥിക്കുകയുമാണ് നമസ്കാരത്തില്‍ ആദ്യമായി ചെയ്യുന്നത്. പിന്നീട് കുമ്പിട്ടുകൊണ്ടും നിവര്‍ന്നുനിന്നുകൊണ്ടും സാഷ്ടാംഗംനമിച്ചുകൊണ്ടും ഇരുന്നുകൊ ണ്ടും അല്ലാഹുവിന് സ്തുതികളള്‍പ്പിക്കുകയും അവനെ പ്രകീര്‍ത്തി ക്കുകയും അവനോട് പാപമോചനത്തിനപേക്ഷിക്കുകയും സത്യമത സന്ദേശമെത്തിച്ചുതന്ന ദൈവദൂതനും കുടുംബത്തിനും അനുയായി കള്‍ക്കും ദൈവകാരുണ്യത്തിനൂവേണ്ടി പ്രാര്‍ഥിക്കുകയും ഇഹജീ വിതത്തിലെ വിജയത്തിനാവശ്യമായ ദൈവാനുഗ്രഹത്തിനുവേണ്ടി അര്‍ത്ഥിക്കുകയും ചെയ്യുന്നു. ‘അല്ലാഹുവാണ് ഏറ്റവു വലിയവന്‍’ എന്നു പ്രഖ്യാപിച്ചുകൊണ്ട് ആരംഭിക്കുന്ന നമസ്കാരം ഇരുന്ന് ഇരു വശത്തേക്കും തിരിഞ്ഞുകൊണ്ട് ‘നിങ്ങളിലെല്ലാം ദൈവികസമാധാ നവും കാരുണ്യവും ഉണ്ടാവട്ടെ’യെന്ന് മുഴുവന്‍ ആളുകളോടും ആശംസിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. ഇതിനിടക്കു നടത്തുന്ന കര്‍മങ്ങളും പ്രാര്‍ഥനകളുമെല്ലാം മനുഷ്യരെ തിന്മയി ല്‍നിന്ന് മുക്തമാക്കി നന്മയിലെത്തിക്കാന്‍ സഹായിക്കുന്നവയാണ്.
നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുന്ന ഒരാളുടെ ജീവിതത്തി ല്‍ തിന്മകള്‍ കടന്നുവരാനുള്ള സാധ്യത തീരെ വിരളമാണ്. കാരണം അയാള്‍ക്ക് ദൈവസ്മരണയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സമയം കിട്ടുന്നില്ല. സര്‍വശക്തനും സര്‍വകാലജ്ഞാനിയും പരമകാരുണി കനും രഹസ്യവും പരസ്യവും ഒരേപോലെ അറിയുന്നവനും പ്രതി ഫല നാളിന്റെ ഉടമസ്ഥനുമായ അല്ലാഹുവിനെക്കുറിച്ച സ്മരണ നിലനില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് തെറ്റുചെയ്യാന്‍ സാധിക്കുന്നതെ ങ്ങനെ? പ്രവാചകന്‍ (സ) ചോദിച്ചു: ‘നിങ്ങളില്‍ ആരുടെയെങ്കിലും വീട്ടിന്നരികിലൂടെ ഒരു നദി ഒഴുക്കിക്കൊണ്ടിരിക്കുകയും അയാള്‍ ദിവസവും അഞ്ചുനേരം അതില്‍ കുളിക്കുകയും ചെയ്യുന്നുവെങ്കില്‍ അയാളുടെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അനുയായികള്‍ പറഞ്ഞു: ‘ഇല്ല. ഒട്ടും അവശേഷിക്കുകയില്ല’. തിരു മേനി(സ) പറഞ്ഞു: ‘അതുപോലെയാണ് അഞ്ചുനേരത്തെ നമസ്കാ രങ്ങള്‍. അവ വഴി അല്ലാഹു പാപങ്ങളെ മായ്ച്ചുകളയുന്നു’.
ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പ്രാര്‍ഥനകള്‍ നില നില്‍ക്കാത്ത ഒരു മതസമൂഹവുമില്ല. വ്യവസ്ഥാപിതമായ പ്രാര്‍ഥ നാരൂപങ്ങളില്‍ പലതും ബഹുദൈവാരാധനയുമായി ബന്ധപ്പെ ട്ടാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇസ്ലാമിലെ വ്യവസ്ഥാപിത പ്രാര്‍ഥന-സ്വലാത്ത്-അതിന്റെ അടിസ്ഥാനാദര്‍ശത്തെ പ്രതിഫ ലിപ്പിക്കുന്നു. ഏകനായ സ്രഷ്ടാവിനോടുള്ള പ്രാര്‍ഥനകള്‍ ഉള്‍ ക്കൊള്ളുന്ന നമസ്കാരം തന്നെയാണ് പൂര്‍വപ്രവാചകന്മാരും നിര്‍വ ഹിച്ചിരുന്നതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ശുഐബ് നബിയും ഇബ്രാഹീം നബിയും സന്തതികളും മൂസാനബിയും ഈസാനബിയുമെല്ലാം നമസ്കാരം നിര്‍വഹിച്ചിരുന്നവരാണെന്ന പ്രസ്ഥാവനകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ഇതാ ണ്. ഏകദൈവാരാധനയില്‍നിന്ന് അവരുടെ സമൂഹങ്ങള്‍ വ്യതിചലി ച്ചപ്പോള്‍ വ്യവസ്ഥാപിതമായ പ്രാര്‍ഥനാരൂപങ്ങളിലും മാറ്റങ്ങളു ണ്ടായി ബഹുദൈവാരാധനയില്‍ അധിഷ്ഠിതമായതായിരിക്കണ മെന്ന് കരുതാവുന്നതാണ്.
പൂര്‍വപ്രവാചകന്മാര്‍ സ്വീകരിച്ചിരുന്ന പ്രാര്‍ഥനാ രീതി മുഹമ്മദ് നബി സ്വീകരിക്കുകയും പഠിപ്പിക്കുകയും ചെയ്ത രീതിയോട് സമമാ യിരുന്നുവെന്ന് തന്നെയാണ് ബൈബിള്‍ വായിച്ചാലും നമുക്ക് മനസി സലാവുക. ‘മുട്ടുകുത്തി തല നെറ്റി നിലത്ത് പതിപ്പിച്ചുകൊണ്ട് തന്നെയാണ് അബ്രഹാമും ഏലിയാവും മോശയും അഹരോനും ദാനിയേലും യേശുവുമെല്ലാം പ്രാര്‍ഥിച്ചത് എന്നാണ് ബൈബിളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മുട്ടുകുത്തി നെറ്റി നിലത്ത് കുത്തി ക്കൊണ്ട് വ്യവസ്ഥാപിതമായ പ്രാര്‍ഥന നിര്‍വഹിക്കുന്ന ഇന്ന് നില നില്‍ക്കുന്ന ജനസൂമഹം ഇസ്ലാമിക സമൂഹമാണെന്ന വസ്തുത പ്രത്യേകം പ്രസ്താവ്യമത്രെ.
നമസ്കാരം കേവലമായ ഒരാചാരമെന്നതിലുപരിയായി, സര്‍വശ ക്തനായ സ്രഷ്ടാവുമായുള്ള അഭിമുഖസംഭാഷണമാണ്. ഈയൊ രു ബോധമുണ്ടാകുമ്പോള്‍ മാത്രമാണ് നമസ്കാരം പാപങ്ങളെ മായ് ച്ചുകളയുന്നത്. അല്ലാതെ ചുണ്ടു മാത്രമറിയുന്ന കുറേ മന്ത്രങ്ങളരുവി ട്ടതുകൊണ്ട് പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുകയില്ല. ഹൃദയ ത്തില്‍ നിന്നുയര്‍ന്നുവരുന്ന ഭക്തിയും പ്രാര്‍ഥനകളുമാണ് നമസ് കാരത്തിന്റെ മജ്ജ. അവ ഇല്ലാത്ത നമ്സകാരം പാപവിമുക്തി നല്‍കുന്നില്ല. അതുകൊണ്ടാണ് അത്തരം നമസ്കാരക്കാരില്‍ നിന്ന് ഇസ്ലാം നിരോധിച്ച രീതിയിലുള്ള സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളു മുണ്ടാകുന്നത്. അത്തരം നമസ്കാരക്കാരെക്കുറിച്ച് വിശുദ്ധഖുര്‍ആ ന്‍ പറയുന്നത് നോക്കുക: ‘എന്നാല്‍ തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കു ന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്കാര ക്കാര്‍ക്കാകുന്നു നാശം.’
സംഘം ചേര്‍ന്നുള്ള നമസ്കാരമാണ് കൂടുതല്‍ പുണ്യകരമെന്ന് പറഞ്ഞുവല്ലോ. ഒരു നേതാവിന്റെ കീഴില്‍ സമൂഹത്തിലെ സക ലരും തോളുരുമ്മി നിന്നുള്ള നമസ്കാരം ഇസ്ലാം വിഭാവനം ചെയ്യു ന്ന സമൂഹത്തിന്റെ നിദര്‍ശനമത്രെ. മനുഷ്യര്‍ സൃഷ്ടിച്ചുവെച്ചിട്ടു ള്ള ഉച്ചനീചത്വങ്ങള്‍ക്കതീതമായി സര്‍വശക്തനായ സ്രഷ്ടാവിന്റെ സന്നിധിയില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന് വ്യക്തമാക്കുന്ന സം ഘ നമസ്കാരം ചിട്ടയുള്ളൊരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നു. സാമൂഹ്യബോധവും അച്ചടക്കവുമുണ്ടാക്കിയെടുക്കുന്നതിനും സംഘനമസ്കാരത്തിന് കഴിയുന്നു. സംഘനമസ്കാരത്തില്‍ സ്ത്രീ കളുടെ വരികള്‍ പുരുഷന്മാരുടെ വരികളുടെ പിന്നിലായിരിക്കണ മെന്ന് പ്രവാചകന്‍(സ) നിഷ്കര്‍ഷിച്ചിട്ടുണ്ട്.
എല്ലാ വെള്ളിയാഴ്ചയും മധ്യാഹ്നസമയത്ത് നടക്കുന്ന ജുമുഅ യില്‍ സ്ഥലത്തുള്ള എല്ലാ മുസ്ലിമും പങ്കെടുക്കല്‍ നിര്‍ബന്ധമാ ണ്. രോഗികള്‍, കുട്ടികള്‍, യാത്രക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ ഈ നിര്‍ബന്ധത്തില്‍ നിന്നൊഴിവാണെങ്കിലും അവര്‍ക്കും സാധിക്കുമെ ങ്കില്‍ പങ്കെടുക്കാവുന്നതാണ്. ഇമാമിന്റെ പ്രസംഗവും രണ്ടു റക്അ ത്ത് സംഘനമസ്കാരവുമാണ് ജുമുഅ ദിവസം പള്ളിയില്‍ വെച്ചു നടക്കുന്നത്. ഒരു പ്രദേശത്തെ മുസ്ലിംകള്‍ മുഴുവന്‍ പള്ളിയില്‍ ഒരുമിച്ച് കൂട്ടുന്ന ദിവസത്തില്‍ അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ഉപദേശങ്ങള്‍ നല്‍കുകയും അവരെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടത് ഇമാമിന്റെ കടമയാണ്. പ്രസ്തുത ഉപദേശങ്ങള്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കുകയും തിന്മയില്‍ നിന്ന് തടയുകയും ചെയ്യുന്ന രൂപത്തിലുള്ളതായിരിക്കും. ആഴ്ചതോറും ഈ ഉപദേശങ്ങള്‍ ശ്രവിക്കുന്ന ഒരു മുസ്ലിമിന് വഴി തെറ്റുവാനുള്ള സാധ്യത തീരെ വിരളമാണ്.
അഞ്ചുനേരത്തെ നിര്‍ബന്ധനമസ്കാരം കൂടാതെ ചില ഐച്ഛിക നമസ്കാരങ്ങളും പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് മുമ്പോ പിമ്പോ നിര്‍വഹിക്കപ്പെടുന്ന നമസ്കാ രങ്ങള്‍, നിശാനമസ്കാരം, ഈദ് നമസ്കാരങ്ങള്‍, മഴക്കുവേണ്ടിയു ള്ള നമസ്കാരം, ഗ്രഹണനമസ്കാരം, അഭിവാദന നമസ്കാരം തുട ങ്ങിയവയാണത്. ഇവയില്‍ ചിലത് ദിനേന നിര്‍വഹിക്കേണ്ടതും മറ്റു ചിലവ പ്രത്യേകമായ അവസരങ്ങളില്‍ നിര്‍വഹിക്കേണ്ടതുമാണ്.
ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോ വാന്‍ പാടില്ലാത്ത ഒരു ആരാധനയാണ് നമസ്കാരം. നിന്നുകൊണ്ട് നമസ്കരിക്കാന്‍ സാധിക്കാത്തവര്‍ ഇരുന്നും അതിന്ന് സാധിക്കാ ത്തവര്‍ കിടന്നും അതിന്നും സാധിക്കാത്തവര്‍ മനസ്സില്‍ കരുതിക്കൊ ണ്ടും നമസ്കരിക്കണമെന്നാണ് പ്രവാചകന്റെ കല്‍പന. രോഗികള്‍ ക്കും യാത്രക്കാര്‍ക്കും രണ്ടു നമസ്കാരങ്ങള്‍ ഒരു നമസ്കാരത്തി ന്റെ സമയത്തും യാത്രക്കാര്‍ക്ക് നാലു റക്അത്തുള്ള നമസ്കാരം ചുരുക്കി രണ്ടു റക്അത്തായും നമസ്കരിക്കാനുള്ള അനുവാദം പ്രവാചകന്‍ (സ) നല്‍കിയിട്ടുണ്ട്. ഈ ഇളവുകളെല്ലാം ഒരാള്‍ക്ക് ഉപയോഗിക്കാം. പക്ഷേ, ഒരു മുസ്ലിം ഒരിക്കലും നമസ്കരിക്കാതി രിക്കുന്ന അവസ്ഥയുണ്ടായിക്കൂടാ. പ്രവാചകന്‍ പറഞ്ഞു. ‘നമുക്കും അവര്‍ക്കും (വിശ്വാസിക്കും അവിശ്വാസിക്കും) ഇടയിലുള്ള ഉടമ്പടി നമസ്കാരമാകുന്നു. അതിനാല്‍ ആര്‍ നമസ്കാരം ഉപേക്ഷിക്കുന്നു വോ അവന്‍ സത്യനിഷേധി ആയി.’
നമസ്കരിക്കാത്തവര്‍ക്കും നമസ്കരിക്കുന്നവര്‍ക്കും പരലോക ത്ത് ലഭിക്കാനിരിക്കുന്ന രക്ഷാശിക്ഷകളെക്കുറിച്ച് വിവരിക്കവെ ഖുര്‍ ആന്‍ പറയുന്നത് നോക്കുക ‘കുറ്റവാളികളെപ്പറ്റി അവര്‍ (സ്വര്‍ഗവാ സികള്‍) അന്വേഷിക്കും; നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തിന്നാണെന്ന്. അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങള്‍ അഗതികള്‍ ക്ക് ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവ രോട് കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളി നെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.