ഹജ്ജ്

ഇസ്ലാമിക കര്‍മാനുഷ്ഠാനങ്ങളില്‍ അവസാനത്തേതാണ് ഹജ്ജ്. ‘തീര്‍ഥയാത്ര’ എന്നര്‍ഥം വരുന്ന ഹജ്ജുകൊണ്ട് മക്കയിലെ ദൈ വ മന്ദിരമായ കഅ്ബയിലേക്കുള്ള തീര്‍ഥാടനവും അതോടനുബ ന്ധിച്ച കര്‍മങ്ങളുമാണ് സാങ്കേതികമായി വിവക്ഷിക്കുന്നത്. സാമ്പ ത്തികവും ശാരീരികവുമായ കഴിവും പ്രാപ്തിയുമുള്ളവര്‍ക്ക് ജീവിത ത്തിലൊരിക്കല്‍ ഹജ്ജുചെയ്യല്‍ നിര്‍ബന്ധമാണ്. ഇക്കാര്യത്തിലേ ക്ക് വിരല്‍ ചൂണ്ടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ശ്രദ്ധിക്കുക: ‘തീര്‍ച്ചയാ യും മനുഷ്യര്‍ക്കു്വണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാമ ന്ദിരം ബക്ക’യില്‍ ഉള്ളതത്രെ; അനുഗ്രഹീതമായും ലോകര്‍ക്ക് മാര്‍ ഗദര്‍ശനമായും. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്; ഇബ്റാ ഹീം നിന്ന സ്ഥലം. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവു ള്ള മനുഷ്യര്‍ അതിലേക്ക് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാ ഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു.’
മറ്റു മതങ്ങളുടെ തീര്‍ഥയാത്രകളില്‍ നിന്ന് തികച്ചും ഭിന്നമാണ് ഇസ്ലാമിലെ ഹജ്ജ്. മഹാന്മാരുടെ ശവകുടീരങ്ങളിലേക്കോ അവര്‍ ആരാധിക്കപ്പെടുന്ന സ്ഥലങ്ങളിലേക്കോ ഉള്ള യാത്രയെയാണ് പല മതങ്ങളും തീര്‍ഥയാത്രയായി കാണുന്നത്. ഇസ്ലാം കഠിനമായി നിരോധിച്ചിട്ടുള്ള ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട കര്‍മങ്ങ ളാണ് പ്രസ്തുത തീര്‍ഥയാത്രകളില്‍ പലതിലുമുള്‍ക്കൊള്ളുന്നത്. ഹജ്ജാകട്ടെ ഏകദൈവാരാധനക്ക് വേണ്ടി ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരത്തിലേക്കുള്ള യാത്രയാണ്. അവിടെ നിര്‍വഹിക്കപ്പെടുന്നത് ഏകനായ സ്രഷ്ടാവിന് മാത്രമുള്ള ആരാധനയാണ്. അവിടത്തെ കര്‍മങ്ങള്‍ ഏകദൈവാരാധനക്ക് വേണ്ടി നിലകൊണ്ടതിനാല്‍ ത്യാഗ ങ്ങള്‍ സഹിക്കേണ്ടിവന്ന മഹത്തുക്കളുടെ സ്മരണ പുതുക്കുക വഴി പ്രസ്തുത മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ മുസ്ലിംകള്‍ക്ക് പ്രചോദനമാകുന്നു.
ഏകദൈവാരാധനയുടെ പ്രചാരകനായി ജീവിക്കുകയും പ്രസ്തു ത മാര്‍ഗത്തില്‍ ഏറെ ത്യാഗം സഹിക്കുകയും ദൈവത്തിന്റെ പരീ ക്ഷണങ്ങളിലെല്ലാം വിജയിക്കുകയും ചെയ്ത് ‘ദൈവതോഴന്‍’ എന്ന അപരനാമത്തിന് അര്‍ഹനായ ഇബ്റാഹീം നബി(അ)യുടെ ജീവി തത്തിലെ വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഹജ്ജി ലെ പ്രധാന കര്‍മങ്ങളെല്ലാം. വിഗ്രഹവില്‍പനക്കാരന്റെ മകനായി ജനിച്ച അദ്ദേഹം വിഗ്രഹാരാധനയുടെ അര്‍ഥമില്ലായ്മയെക്കുറിച്ച് സ്വന്തം പിതാവിനോട് സംസാരിക്കുക വഴി സ്വഗൃഹത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. നാട്ടില്‍ നടമാടിയിരുന്ന വിഗ്രഹപൂജക്കെതിരെ യും സ്വയം ദൈവമായി ചമഞ്ഞിരുന്ന നംറൂദ് രാജാവിന്റെ ദിവ്യത്വ നാട്യത്തിനെതിരെയും ശക്തമായ പ്രതികരിക്കുക വഴി സ്വന്തം നാട്ടി ല്‍ അദ്ദേഹം അനഭിമതനായി. വിഗ്രഹപൂജയെ എതിര്‍ത്തുവെന്ന കാരണത്താല്‍ സ്വന്തം സമൂഹമൊരുക്കിയ അഗ്നികുണ്ഠത്തില്‍ അദ്ദേഹം എറിയപ്പെട്ടു. ബഹുദൈവവിശ്വാസികളൊരുക്കിയ ചിതയി ല്‍ നിന്ന് അത്യത്ഭുതകരമായി അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടു ത്തി. വാര്‍ദ്ധക്യത്തില്‍ തനിക്കുണ്ടായ കുഞ്ഞിനെയും ഭാര്യയെയും ആള്‍താമസമില്ലാത്ത മക്കാമരുഭൂമിയില്‍ ഉപേക്ഷിച്ചുപോരണമെന്ന ദൈവത്തിന്റെ ആജ്ഞ അനുസരിക്കുക വഴി ഏതു വിധത്തിലുള്ള ത്യാഗത്തിനും താന്‍ തയാറാണെന്ന് അദ്ദേഹം തെളിയിച്ചു. തന്നോ ടൊപ്പം സഹായിക്കാന്‍ പ്രായമായ ഏകമകനായിരുന്ന ഇസ്മാഈലി നെ ദൈവമാര്‍ഗത്തില്‍ ബലിയറുക്കണമെന്ന കല്‍പനയുണ്ടായപ്പോ ള്‍ ഒട്ടും വൈമനസ്യമില്ലാതെ അത് അനുസരിക്കാനദ്ദേഹം തയാറാ യി. പ്രസ്തുത പരീക്ഷണത്തിലും വിജയിച്ച അദ്ദേഹത്തോട് മകനെ ബലിയറുക്കേണ്ടതില്ലെന്നും പകരം ഒരു ആടിനെ അറുത്താല്‍ മതി യെന്നും ദൈവം കല്‍പിച്ചു. ഇങ്ങനെ തന്റെ ജീവിതത്തെയും കുടും ബത്തെയുമെല്ലാം സ്രഷ്ടാവിന് സമര്‍പ്പിക്കുക വഴി ദൈവസാമീപ്യ ത്തിന് അര്‍ഹനായ മഹാനായ ഇബ്രാഹീമി(അ)ന്റെ മാതൃക പിന്തു ടരാനാണ് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. ‘സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെ ടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ചു നിന്നുകൊണ്ട് ഇബ്റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയതവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരി ക്കുന്നു.’
ഇങ്ങനെയുള്ള ഇബ്റാഹീം നബി(അ)യുടെ സ്മരണയുണ്ടാക്കു ക വഴി ത്യാഗത്തിനും അര്‍പ്പണത്തിനും ജനങ്ങളെ സന്നദ്ധമാക്കുക യാണ് ഹജ്ജിലെ കര്‍മങ്ങള്‍ ചെയ്യുന്നത്. ഹജ്ജിന്റെ കേന്ദ്രമായ മക്കയിലെ കഅ്ബാ ദേവാലയം ഏകദൈവാരാധനക്കുവേണ്ടി ആദ്യ മായി സ്ഥാപിക്കപ്പെട്ട ഗേഹമാണെന്നു പറഞ്ഞുവല്ലോ. ഈ ഗേഹ ത്തെ ചുറ്റിയായിരുന്നു മനുഷ്യചരിത്രമാരംഭിച്ചത് എന്ന് അഭിപ്രായ മുള്ള ചരിത്രപണ്ഡിതന്മാരുണ്ട്. സെമിറ്റിക് സംസ്കാരത്തിന്റെ പ്രാരംഭകേന്ദ്രം മക്കയായിരുന്നുവെന്ന് ഭാഷാപണ്ഡിതന്മാരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായിരുന്നാലും വിശുദ്ധ ഖുര്‍ആന്‍ മക്കാ പട്ടണത്തെ ‘പട്ടണങ്ങളുടെ മാതാവ്’ (ഉമ്മുല്‍ ഖുറാ) എന്നാണ് വിളിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് നാഗരികതകളുടെ ആവിര്‍ഭാവം മക്കാപട്ടണവുമായി ബന്ധപ്പെട്ടാണ് ഉണ്ടായിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെയാവണം ഏകദൈവാരാ ധനക്കുവേണ്ടി നിര്‍മിക്കപ്പെട്ട ആദ്യത്തെ ഗേഹം മക്കയിലായത്. ഈ ഗേഹത്തിന് പറ്റിയ കേടുപാടുകള്‍ തീര്‍ക്കുകയും പുനരുദ്ധരിക്കു കയും ചെയ്യുകയാണ് ഇബ്റാഹീം (അ) ചെയ്തത്.
ഹജ്ജിലെ കര്‍മങ്ങളെല്ലാം മനുഷ്യസാഹോദര്യത്തെയും സമത്വ ത്തെയും പ്രതിനിധീകരിക്കുകയും ദൈവബോധവും ത്യാഗസന്നദ്ധ തയും വളര്‍ത്തുകയും ചെയ്യുന്നു. ദുല്‍ഹജ്ജ് മാസം എട്ടാം തീയതി മുതല്‍ക്കാരംഭിക്കുന്ന ഹജ്ജുകര്‍മങ്ങള്‍ പതിമൂന്നോടുകൂടി അവസാനിക്കുന്നു. ഒരു തീര്‍ഥാടകന്‍ ഹജ്ജില്‍ പ്രവേശിക്കുന്നത് ഇഹ്റാമില്‍ പ്രവേശിക്കുന്നതോടുകൂടിയാണ്. വ്യത്യസ്ത സ്ഥലങ്ങ ളില്‍ നിന്നെത്തുന്നവര്‍ക്ക് വിവിധ സ്ഥലങ്ങള്‍ ഇഹ്റാമിനു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇഹ്റാമില്‍ പ്രവേശിച്ച പുരുഷന്‍ ഒരു മുണ്ട് ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്യുവാന്‍ മാത്രമേ പാടുള്ളൂ. മറ്റു വസ്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല. സ്ത്രീയാകട്ടെ മുഖ വും മുന്‍കൈയുമൊഴിച്ച ഭാഗങ്ങളെല്ലാം മറച്ചിരിക്കണം. ഹജ്ജില്‍ പ്രവേശിച്ചു കഴിഞ്ഞവര്‍ ‘നാഥാ, ഞാനിതാ നിന്റെ സന്നിധാനത്തി ല്‍. നിനക്ക് പങ്കുകാരില്ല. എല്ലാ സ്തുതിയും അനുഗ്രഹങ്ങളും രാജ ത്വവും നിനക്കുള്ളതാണ്’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരി ക്കുന്നു. ഇഹ്റാം, അറഫയിലെ ഒത്തുചേരല്‍, കഅ്ബാ പ്രദക്ഷിണം, സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ ഓട്ടം, മുടിയെടുക്കല്‍, മുസ്ദലി ഫയിലെ രാപാര്‍ക്കല്‍, മിനായിലെ കല്ലേറ്, മിനായി ല രാപാര്‍ക്കല്‍, വിടവാങ്ങല്‍ പ്രദക്ഷിണം തുടങ്ങിയ കര്‍മങ്ങളിലെല്ലാം ദൈവത്തിന് സകലതും സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധതയുടെ പ്രകടനങ്ങളാ ണുള്ളത്. അതുകൊണ്ടു തന്നെ ഹജ്ജ്കര്‍മം കഴിയുന്നതോടുകൂടി ഏതൊരാളും പശ്ചാത്താപബോധമുള്ളവനും പാപവിരക്തനുമായി മാറുന്നു. ഹ്ജ്ജ് കഴിയുന്നതോടുകൂടി അയാള്‍ മുന്‍കാലപാപങ്ങളി ല്‍ നിന്ന് മുക്തി നേടുന്നു. പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ നിഷ് കളങ്കനായി മാറുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: ‘വാക്കിലോ പ്രവൃ ത്തിയിലോ അശ്ളീലം വരാതെയും തെമ്മാടിത്തം പ്രവര്‍ത്തിക്കാ തെയും ആരെങ്കിലും അല്ലാഹുവിന് ഹജ്ജ് ചെയ്താല്‍ അവന്‍ മാതാവിന്റെ വയറ്റില്‍നിന്നു പിറന്നു വീണ ദിവസത്തിലെന്ന പോലെയായിരിക്കും’.
ഹജ്ജ് നടക്കുന്ന ദുല്‍ഹജ്ജ് മാസമായാല്‍ ലോകമുസ്ലിംകളുടെ യെല്ലാം ശ്രദ്ധാകേന്ദ്രമായി മക്കാപട്ടണം മാറുന്നു. ദൈവനാമം ഉച്ചരി ക്കുന്ന ലക്ഷക്കണക്കായ മുസ്ലിംകള്‍ മക്കയില്‍ ഒത്തുചേരുന്നു. ഒരേ വേഷം, ഒരേ സ്വരം. മനസ്സില്‍ ദൈവബോധം മാത്രം. ചുണ്ടില്‍ ദൈവസ്തോത്രങ്ങള്‍. ഇവിടെ ഉച്ചനീചത്വങ്ങളില്ല. ദേശീയതയുടെ യും പ്രാദേശികതയുടെയും അതിര്‍വരമ്പുകളില്ല. കറുത്തവനും വെളുത്തവനും തമ്മില്‍ അന്തരങ്ങളൊന്നുമില്ല. മുതലാളിയും തൊഴി ലാളിയും തഥൈവ. എല്ലാവരും ഒരേ വേഷത്തില്‍ സര്‍വശക്തന്റെ സ്തുതികീര്‍ത്തനങ്ങളാലപിച്ചുകൊണ്ട് ഒരേ കര്‍മങ്ങള്‍ ചെയ്യുന്നു. ഇവിടെ ഇസ്ലാം പഠിപ്പിക്കുന്ന സാഹോദര്യത്തിന്റെ പ്രകടിതരൂപം നമുക്ക് ദൃശ്യമാകുന്നു. അതോടൊപ്പം എല്ലാ മനുഷ്യരും ഒരുമിച്ചു കൂടുന്ന പരലോകത്തെ വിചാരണനാളിനെക്കുറിച്ച് ബോധം എല്ലാവ രിലുമുണ്ടാക്കുവാനും ഈ ഒത്തുചേരല്‍ ഉതകുന്നു.
ഹജ്ജുപോലത്തന്നെയുള്ള ഒരു പുണ്യകര്‍മമാണ് ഉംറ. ഏക ദേശം ഹജ്ജിലെ കര്‍മങ്ങള്‍ തന്നെയാണ് ഉറംയിലുമുള്ളത്. ഇത് സമയബന്ധിതമല്ല. എപ്പോള്‍ വേണമെങ്കിലും നിര്‍വഹിക്കാവു ന്നതാണ്.
ഹജ്ജിലൂടെ നേടിയെടുക്കുന്ന ആത്മവിശുദ്ധി അതിമഹത്തര മാണ്്. ഖുര്‍ആന്‍ പറയുന്നു: ‘ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാ കുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശി ച്ചാല്‍ പിന്നീട്് സ്ത്രീപുരുഷസംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിന്നിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലൂം അല്ലാഹു അതറിയുന്നവനാണ്. (ഹജ്ജിന് പോ വുമ്പോള്‍) നിങ്ങള്‍ യാത്രക്കുള്ള വിഭവങ്ങള്‍ ഒരുക്കിപ്പോവുക. എന്നാല്‍ യാത്രക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളെ, നിങ്ങളെന്നെ സൂക്ഷിച്ചു ജീവിക്കുക.’