കേരള നദുവത്തുല്‍ മുജാഹിദീന്‍

കേരള ജംഇയ്യത്തുല്‍ ഉലമായില്‍ മെമ്പര്‍ഷിപ്പെടുക്കാനുള്ള അര്‍ഹത മത പണ്ഡിതന്‍മാരില്‍ മാത്രം പരിമിതമാണല്ലോ. തന്നിമിത്തം മത പണ്ഡിതന്മാരല്ലാത്ത, സലഫീ ആദര്‍ശക്കാരായ പതിനായിരിക്കണക്കിലുള്ള കേരള മുസ്ലിംകള്‍ക്ക് സംഘടിത രൂപത്തിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയില്ലാതായി. ഇതൊരു വലിയ പ്രശ്നമായിത്തീര്‍ന്നു. ഈ കാര്യത്തെപ്പറ്റി ചിന്തിക്കുവാനും പ്രായോഗികമായ പരിഹാരം കകുെത്തുവാനും വേകുി കേരളത്തിലെ പണ്ഡിതരും അല്ലാത്തവരുമായ ഏതാനും സലഫീ ആദര്‍ശക്കാര്‍ 1950 ഏപ്രില്‍ 20ന് കോഴിക്കോട് അല്‍മനാര്‍ ഓഫീസില്‍ യോഗം ചേരുകയും കേരളത്തിലെ ഇസ്ലാഹീ ആദര്‍ശക്കാരായ ആബാലവൃദ്ധം ജനങ്ങള്‍ക്കും (സ്ത്രീ-പുരുഷ, പണ്ഡിത-പാമര ഭേദമന്യേ) മെമ്പര്‍ഷിപ്പെടുക്കാനും പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗികമായിത്തന്നെ പങ്കാളികളാകാനും പറ്റിയ ‘കേരള നദ്വത്തുല്‍ മുജാഹിദീന്‍’ രൂപീകരിക്കുകയും ചെയ്തു. നദ്വത്തുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും അതിന്റെ ശാഖകള്‍ രൂപികരിക്കപ്പെട്ടുകഴിഞ്ഞു. ഗള്‍ഫു നാടുകളില്‍ ഇസ്ലാഹീസെന്ററുകള്‍ നിര്‍വ്വഹിക്കുന്നതും കെ.എന്‍.എം പ്രവര്‍ത്തനങ്ങള്‍ തന്നെ

സംഘത്തിന്റെ കീഴില്‍, ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങള്‍ വ്യവസ്ഥാപിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്ന ഒട്ടേറെ വകുപ്പുകളുക്ു. പ്രസിദ്ധീകരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഹിലാല്‍ കമ്മിറ്റി, ബിസ്മി (ബോര്‍ഡ് ഓഫ് സര്‍വീസസ് ആന്റ് മിഷനറി ഇന്‍ഫര്‍മേഷന്‍) എന്നിവ അവയില്‍ ചിലത് മാത്രമാണ്.

View Image Gallery